ഓട്ടോ എക്സ്പോ 2020: ഗ്രാൻഡ് ഐ10 നിയോസ് ടർബോ വേരിയന്റ് അവതരിപ്പിച്ച് ഹ്യുണ്ടായ്
ഫെബ്രുവരി 05, 2020 06:26 pm sonny ഹുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 2019-2023 ന് പ്രസിദ്ധീകരിച്ചത്
- 27 Views
- ഒരു അഭിപ്രായം എഴുതുക
100 പിഎസ് ടർബോ പെട്രോൾ എഞ്ചിനും മാന്വൽ ട്രാൻസ്മിഷനുമായാണ് ഹ്യുണ്ടായുടെ ഈ മിഡ്-സൈസ് ഹാച്ച്ബാക്ക് എത്തുന്നത്
-
ഓറയുടെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് ഗ്രാൻഡ് ഐ10 നിയോസിലും.
-
100പിഎസ്/172 എൻഎം കരുത്തും 5 സ്പീഡ് മാന്വൽ ഗിയർബോക്സും.
-
ഇന്റീരിയർ മുഴുവനായും കറുപ്പു നിറമണിഞ്ഞപ്പോൾ ചുവപ്പിന് മുൻതൂക്കമുള്ള മേലാടയും ഗ്രില്ലിലെ ടർബോ ബാഡ്ജുമാണ് പെട്ടെന്ന് കണ്ണിൽപ്പെടുന്ന മാറ്റങ്ങൾ.
-
ഉടൻ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന ടർബോ പെട്രോൾ വേരിയന്റിന്റെ വില 7.5 ലക്ഷമായിരിക്കുമെന്നാണ് സൂചന.
കൂടുതൽ സ്പോർട്ടി രൂപഭാവങ്ങളോടെ എത്തുന്ന ഗ്രാൻഡ് ഐ10 നിയോസ് ഹ്യുണ്ടായ് ഓട്ടോ എക്സ്പോ 2020യിൽ അവതരിപ്പിച്ചു. ഓറയുടെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും സമാനമായ അഴകളവുകളുമാണ് ഗ്രാൻഡ് ഐ10 നിയോസിനുമുള്ളത്.
എന്നാൽ എൻ-ലൈൻ ട്രീറ്റ്മെന്റും ബാഡ്ജിംഗും നിയോസിന്റെ ടർബോ-പെട്രോൾ വേരിയന്റ്രിൽ ഒഴിവാക്കിയിരിക്കുന്നു. ഓറയുടെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 100പിഎസ്/172 എൻഎം കരുത്തും 5 സ്പീഡ് മാന്വൽ ഗിയർബോക്സും ഉൾപ്പെടെയാണ് പുതിയ മോഡലിലും സ്ഥലം പിടിച്ചിരിക്കുന്നത്. ഗ്രാൻഡ് ഐ10 നിയോസ് 1.2 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളോടൊപ്പം 5 സ്പീഡ് മാന്വൽ, എഎംടി ഓപ്ഷ്നുകളിൽ ലഭ്യമാണ്.
സവിശേഷതകളുടെ കാര്യത്തിൽ പുതിയ ടർബോ പെട്രോൾ വേരിയന്റ് കടപ്പെട്ടിരിക്കുന്നത് സ്പോർട്സ് ഡുവൽ ടോൺ വേരിയന്റിനോടാണ്. മുഴുവനായും കറുപ്പു നിറമണിഞ്ഞ ഇന്റീരിയറും ചുവപ്പിന് മുൻതൂക്കമുള്ള മേലാടയും ഡാഷ്ബോർഡിനു കുറുകെയുള്ള ഇൻസേർട്ടുകളും ഉദാഹരണം. ഓട്ടോ എസി, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ, പുഷ്-ബട്ടൻ സ്റ്റാർട്ട്-സ്റ്റോപ്പ് എന്നിവയാണ് മറ്റ് ആകർഷണങ്ങൾ. 1.0 ലിറ്റർ ടർബോ ചാർജ്ജ്ഡ് പെട്രോൾ എഞ്ചിൻ കരുത്തു പകരുന്ന മറ്റ് മോഡലുകളായ ഓറയിലും വെണ്യുവിലും എന്നപോലെ, സ്പോർട്ടി ഗ്രാൻഡ് ഐ10 നിയോസിനും മുൻവശത്തെ ഗ്രില്ലിൽ ടർബോ ബാഡ്ജ് നൽകിയിരിക്കുന്നു.
കഴുത്തറപ്പൻ മത്സരമുള്ള ഇന്ത്യൻ ഹോട്ട്-ഹാച്ച് വിഭാഗത്തിലേക്കുള്ള ഹ്യുണ്ടായുടെ ആദ്യ ചുവടാണ് നിയോസിന്റെ ഈ ടർബോ പെട്രോൾ വേരിയന്റ്. മാരുതി സ്വിഫ്റ്റ്, ഫോർഡ് ഫിഗോ എന്നീ മോഡലുകളോടാണ് ടർബോ പെട്രോൾ നിയോസിന് മത്സരിക്കേണ്ടി വരിക. ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സ്പോർട്ടി ഗ്രാൻഡ് ഐ10 നിയോസിന്റെ വില ഏതാണ്ട് 7.5 ലക്ഷമായിരിക്കുമെന്നാണ് സൂചന.
കൂടുതൽ വായിക്കാം: ഗ്രാൻഡ് ഐ10 നിയോസ് എഎംടി