ഹ്യുണ്ടായ് ഗ്രാൻഡ് i 10 നിയോസ്, ഓറയ്ക്ക് സമാനമായ ടർബോ പെട്രോൾ വേരിയന്റിൽ ഉടൻ എത്തും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
മൂന്നക്ക പവർ ഔട്പുട്ടിലേക്ക് ഉടൻ ഹ്യുണ്ടായ് i 10 എത്തും
-
ഗ്രാൻഡ് i 10 നിയോസ് 1.0 ടർബോ പെട്രോൾ എൻജിനിലേക്ക് മാറും.
-
100 PS/ 172Nm പവർ ഔട്ട് പുട്ടിലേക്ക് എത്തും. മാനുവൽ ഗിയർ ബോക്സ് ആയിരിക്കും നൽകുക.
-
നിയോസിന്റെ സ്പോർട്സ് ഡ്യൂവൽ ടോൺ വേരിയന്റിനെ അടിസ്ഥാനമാക്കിയ മോഡൽ ആയിരിക്കും. കൂടുതൽ സൗകര്യങ്ങൾ നൽകിയേക്കും.
-
ഓറ പോലെ കൂടുതൽ സ്‌പോർട്ടി ലുക്ക് പ്രതീക്ഷിക്കാം. ബ്ലാക്ക് ഇന്റീരിയറും റെഡ് ഇൻസേർട്ടുകളും ഉണ്ടാകും.
-
ടർബോ പെട്രോൾ എൻജിൻ നിയോസ് വില കൂടിയ മോഡൽ ആയിരിക്കും. 7.5 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായ് ഗ്രാൻഡ് i 10 നിയോസ് ഹാച്ച്ബാക്ക് 2019 പകുതിയിലാണ് ലോഞ്ച് ചെയ്തത്. ഗ്രാൻഡ് i 10 ന്റെ പിൻഗാമിയായാണ് ഈ കാർ എത്തിയത്. ബി.എസ് 6 ,1.2 ലിറ്റർ പെട്രോൾ എൻജിനിലാണ് ഇപ്പോൾ ഈ കാർ ലഭ്യമാകുന്നത്. ഈയിടെ പുറത്തിറക്കിയ ഓറയിൽ നിന്ന് 1.0 ലിറ്റർ പെട്രോൾ എൻജിൻ കടമെടുക്കുമെന്ന് ഹ്യുണ്ടായ് തന്നെ ഉറപ്പ് നൽകിയിട്ടുണ്ട്. ടർബോ പെട്രോൾ നിയോസ് 2020 മാർച്ചിനുള്ളിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1.0 ടർബോ പെട്രോൾ എൻജിൻ ഹ്യുണ്ടായ് ആദ്യമായി അവതരിപ്പിച്ചത് സബ് 4m എസ് യു വിയായ വെന്യൂ വിൽ ആയിരുന്നു. സബ് 4m സെഡാനായ ഓറയിലും ഇത് നൽകിയിരുന്നു. വെന്യൂ വിൽ ഇത് 120 PS പവർ ഔട്ട്പുട്ട് നൽകിയപ്പോൾ ഓറയിൽ അത് 100 PS പവർ ഔട്ട് പുട്ടായി കുറച്ചിരുന്നു. എന്നാൽ രണ്ടിലും 172 Nm ടോർക്ക് ലഭിച്ചിരുന്നു. നിയോസിന്റെ പുതിയ ടർബോ പെട്രോൾ എൻജിൻ മോഡലിൽ ഓറയിലെ പോലെ 5 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് നൽകുക.


ഓറ ടർബോ പെട്രോൾ എൻജിൻ വേരിയന്റിൽ ഫീച്ചർ സമ്പന്നമായതും പ്രത്യേകതയുള്ള അപ്ഹോൾസ്റ്ററിയുമുള്ള ഒരു മോഡൽ മാത്രമാണ് ഹ്യുണ്ടായ് നൽകിയിരിക്കുന്നത്. ഇത് തന്നെയായിരിക്കും ഗ്രാൻഡ് i 10 നിയോസിനും നൽകുക. ഓറ പോലെ തന്നെ ടർബോ പെട്രോൾ നിയോസിലും സ്പോർട്സ് ഡ്യൂവൽ ടോൺ വേരിയന്റ് ആയിരിക്കും ഉണ്ടാകുക. ഓട്ടോ എ.സി,പുഷ് ബട്ടൺ സ്റ്റാർട്ട് -സ്റ്റോപ്പ്, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും റിയർ പാർക്കിംഗ് ക്യാമറ എന്നെ സംവിധാനങ്ങൾ ഉണ്ടാകും. ഓറ പോലെ ബ്ലാക്ക് ഇന്റീരിയറും റെഡ് അക്‌സെന്റുകളും ഡാഷ് ബോർഡ് ഇൻസേർട്ടുകളും ഡാർക്ക് ഗ്രേ ഡോർ ഹാൻഡിലുകളും നൽകും.
ഗ്രാൻഡ് i 10 നിയോസിന്റെ പുറം കാഴ്ച്ചയിൽ ഗ്രില്ലിലും ബൂട്ടീലും ടർബോ ബാഡ്ജിങ് ഉണ്ടാകും. സ്‌പോർട്ടി വേരിയന്റിന് എൻ ലൈൻ വേരിയന്റ് എന്ന പേരും നൽകും.
ഗ്രാൻഡ് i 10 നിയോസ് വിലയേറിയ പെട്രോൾ കാർ ആകാൻ സാധ്യത. 7.5 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. ഇപ്പോൾ നിയോസ് 1.2 ലിറ്റർ പെട്രോൾ എൻജിനിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് മോഡലുകളിൽ ലഭ്യമാണ്. ഇപ്പോൾ ഇവയ്ക്ക് 5.05 ലക്ഷം രൂപ മുതൽ 7.19 ലക്ഷം രൂപ വരെയാണ് വില.(ഡൽഹി എക്സ് ഷോറൂം വില)
കൂടുതൽ അറിയാം: ഹ്യുണ്ടായ് ഗ്രാൻഡ് i 10 നിയോസ് എ.എം.ടി