• English
  • Login / Register

Hyundai Grand i10 Nios ഇപ്പോൾ ഡ്യുവൽ CNG സിലിണ്ടറുകളിൽ ലഭ്യമാണ്, വില 7.75 ലക്ഷം രൂപ മുതൽ!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 54 Views
  • ഒരു അഭിപ്രായം എഴുതുക

ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുള്ള ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസ് സിംഗിൾ സിലിണ്ടർ CNG വേരിയന്റുകളേക്കാൾ 7,000 രൂപ പ്രീമിയത്തിൽ വരുന്നു.

Hyundai Grand i10 Nios

  • ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസിലെ ഡ്യുവൽ സിലിണ്ടർ CNG സജ്ജീകരണം രണ്ട് മിഡ്-സ്പെക്ക് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ: മാഗ്ന, സ്പോർട്സ് എന്നിവയിൽ

  • എക്സ്റ്ററിന് ശേഷം ഈ സ്പ്ലിറ്റ് സിലിണ്ടർ CNG സാങ്കേതികവിദ്യ ലഭിക്കുന്ന രണ്ടാമത്തെ ഹ്യുണ്ടായ് മോഡലായി ഹാച്ച്ബാക്ക് മാറുന്നു.

  • ഡ്യുവൽ-സിലിണ്ടർ CNG സാങ്കേതികവിദ്യ, ഡ്രൈവറെ യാത്രയ്ക്കിടയിലും പെട്രോൾ, CNG മോഡുകൾക്കിടയിൽ സുഗമമായി സ്വിച്ച് ചെയ്യാൻ പ്രാപ്തമാക്കുന്നു.

  • 69 PS 1.2 ലിറ്റർ പെട്രോൾ CNG പവർട്രെയിൻ 5-സ്പീഡ് MT മാത്രം വാഗ്ദാനം ചെയ്യുന്നു.

  • ഗ്രാൻഡ് i10 നിയോസ്-ൻ്റെ വില 5.92 ലക്ഷം രൂപയിൽ തുടങ്ങി 8.56 ലക്ഷം രൂപ വരെ (എക്സ്ഷോറൂം, പാൻ ഇന്ത്യ)

ഹ്യുണ്ടായ് എക്‌സ്‌റ്ററിന് പിന്നാലെ പുതിയ ഡ്യുവൽ സിലിണ്ടർ CNG ഓപ്ഷൻ ലഭിക്കുന്ന കാർ നിർമ്മാതാക്കളുടെ ഇന്ത്യൻ നിരയിലെ രണ്ടാമത്തെ മോഡലായി ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് മാറുന്നു . ഈ സ്പ്ലിറ്റ്-സിലിണ്ടർ സജ്ജീകരണം കൂടുതൽ ബൂട്ട് സ്പേസ് ലഭ്യമാക്കുന്നു, കൂടാതെ ഒരു ഇൻ്റഗ്രേറ്റഡ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിൻ്റെ (ECU) സഹായത്തോടെ ഡ്രൈവർക്ക് എവിടെയായിരുന്നാലും പെട്രോൾ, CNG മോഡുകൾക്കിടയിൽ എളുപ്പത്തിൽ സ്വിച്ച് ചെയ്യാനും. ഹാച്ച്ബാക്കിന് ഈ സാങ്കേതികവിദ്യ അതിൻ്റെ രണ്ട് മിഡ്-സ്പെക്ക് വേരിയന്റുകളിൽ ലഭിക്കുന്നു:അതായത്  മാഗ്ന, സ്പോർട്സ് എന്നിവയിൽ. രണ്ട് വേരിയന്റുകളുടെയും വില വിവരങ്ങൾ നോക്കാം:

വേരിയന്റ്  തിരിച്ചുള്ള വിലകൾ

2023 Hyundai Grand i10 Nios

വേരിയന്റ് 

പഴയ വില (സിംഗിൾ CNG സിലിണ്ടറിനൊപ്പം)

പുതിയ വില (ഡ്യൂവൽ CNG സിലിണ്ടറുകളോട് കൂടി)

വ്യത്യാസം

മാഗ്ന

7.68 ലക്ഷം രൂപ

7.75 ലക്ഷം രൂപ

+രൂപ  7000

സ്പോർട്സ്

8.23 ​​ലക്ഷം രൂപ

8.30 ലക്ഷം രൂപ

+രൂപ 7000

ഗ്രാൻഡ് i10 നിയോസിലെ സ്പ്ലിറ്റ്-സിലിണ്ടർ സാങ്കേതികവിദ്യയ്ക്ക് ഉപഭോക്താക്കൾ 7,000 രൂപ അധികമായി നൽകണം. എക്‌സ്‌റ്റർ മൈക്രോ SUV യിലെ ഡ്യുവൽ സിലിണ്ടർ വകഭേദങ്ങൾക്കും സമാനമായ വില വർധനവ് നിരീക്ഷിക്കപ്പെട്ടു. 

കൂടാതെ, ഗ്രാൻഡ് i10 നിയോസിൻ്റെ കമ്പനിയിൽ നിന്നും ഘടിപ്പിക്കപ്പെട്ട  CNG വേരിയന്റുകൾക്ക് കൊറിയൻ മാർക്ക് 3 വർഷത്തെ വാറൻ്റിയും നൽകുന്നു.

CNG പവർട്രെയിൻ 

ഗ്രാൻഡ് i10 നിയോസ് CNGയുടെ പവർട്രെയിൻ സവിശേഷതകളിൽ മാറ്റമില്ല. അതിൻ്റെ സാങ്കേതിക സവിശേഷതകൾ നോക്കൂ:

സ്പെസിഫിക്കേഷൻ

Grand i10 Nios CNG

എഞ്ചിൻ

1,2 ലിറ്റർ പെട്രോൾ +CNG

പവർ

69 PS

ടോർക്ക്

95 Nm

ട്രാൻസ്മിഷൻ

5 സ്പീഡ് MT

5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ഓപ്ഷനുകളുള്ള 83 PS 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് സാധാരണ പെട്രോൾ വേരിയൻ്റിൽ സജ്ജീകരിച്ചിട്ടുള്ളത് .

ഇതും പരിശോധിക്കൂ: ടാറ്റ പഞ്ച് പോലെയുള്ള ഡ്യുവൽ CNG സിലിണ്ടറുകളുള്ള ഹ്യുണ്ടായ് എക്‌സ്‌റ്റർ പുറത്തിറക്കി, വില 8.50 ലക്ഷം രൂപ മുതൽ

സവിശേഷതകളും സുരക്ഷയും 

2023 Hyundai Grand i10 Nios

മാഗ്‌ന, സ്‌പോർട്‌സ് വേരിയന്റുകളിൽ CNG വേരിയന്റ്  വാഗ്ദാനം ചെയ്യുന്നതിനാൽ, ഈ രണ്ട് ട്രിമ്മുകളുടെയും ചില പ്രധാന സവിശേഷതകളിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ്  സിസ്റ്റം, റിയർ വെന്റുകളുള്ള മാനുവൽ AC, കീലെസ് എൻട്രി, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ എന്നിവ ഉൾപ്പെടുന്നു. 

സുരക്ഷ സജ്ജീകരണങ്ങൾ പരിഗണിക്കുമ്പോൾ, ഈ വേരിയന്റുകൾക്ക് ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ലഭിക്കും. 

വിലയും എതിരാളികളും

ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസിൻ്റെ വില 5.92 ലക്ഷം മുതൽ 8.56 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ഡൽഹി) കൂടാതെ ഈ മോഡൽ മാരുതി സ്വിഫ്റ്റിൻ്റെ എതിരാളിയായിരിക്കും, ഇത് ഹ്യൂണ്ടായ് എക്‌സ്‌റ്റർ CNG യ്ക്ക് താങ്ങാനാവുന്ന ബദലായി പ്രവർത്തിക്കുന്നു. 

ഏറ്റവും പുതിയ എല്ലാ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കുമായി കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ 

കൂടുതൽ വായിക്കൂ: ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസ് AMT

was this article helpful ?

Write your Comment on Hyundai Grand ഐ10 Nios

1 അഭിപ്രായം
1
V
vijay ahuja
Nov 29, 2024, 4:56:19 PM

Can single CNG cylinder be replaced twin cylinders in Grand i10 Nios?

Read More...
    മറുപടി
    Write a Reply

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • ടാടാ ടിയഗോ 2025
      ടാടാ ടിയഗോ 2025
      Rs.5.20 ലക്ഷംകണക്കാക്കിയ വില
      dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മാരുതി ബലീനോ 2025
      മാരുതി ബലീനോ 2025
      Rs.6.80 ലക്ഷംകണക്കാക്കിയ വില
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • എംജി 4 ഇ.വി
      എംജി 4 ഇ.വി
      Rs.30 ലക്ഷംകണക്കാക്കിയ വില
      dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മാരുതി വാഗൺആർ ഇലക്ട്രിക്
      മാരുതി വാഗൺആർ ഇലക്ട്രിക്
      Rs.8.50 ലക്ഷംകണക്കാക്കിയ വില
      ജനു, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • vinfast vf8
      vinfast vf8
      Rs.60 ലക്ഷംകണക്കാക്കിയ വില
      ഫെബരുവരി, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
    ×
    We need your നഗരം to customize your experience