Login or Register വേണ്ടി
Login

പുതിയ വെർണയുടെ ഔദ്യോഗിക ടീസറുകൾ ഹ്യൂണ്ടായ് പുറത്തിറക്കി, ബുക്കിംഗ് തുടങ്ങി

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ഹ്യുണ്ടായിയുടെ പുതിയ തലമുറ കോംപാക്റ്റ് സെഡാൻ വലുതായിരിക്കും, പുതിയതും കൂടുതൽ ശക്തവുമായ 1.5 ലിറ്റർ TGDi പെട്രോൾ എഞ്ചിൻ ആയിരിക്കും ഇതിൽ നൽകുക

  • 25,000 രൂപ ടോക്കൺ തുക നൽകി പുതിയ തലമുറ വെർണ റിസർവ് ചെയ്യാവുന്നതാണ്.

  • കാറിന്റെ പുതിയ മുൻഭാഗത്തിന്റെയും പിൻഭാഗത്തിന്റെയും ഡിസൈനും ഛായാരൂപവും അവതരിപ്പിച്ചു.

  • സെഡാനിന് പുതിയ 1.5 ലിറ്റർ TGDi പെട്രോൾ എഞ്ചിൻ നൽകുമെന്ന കാര്യവും ഹ്യുണ്ടായ് സ്ഥിരീകരിച്ചു.

  • പുതിയ തലമുറയിൽ സെഡാന് ഡീസൽ എഞ്ചിൻ ഉണ്ടാകില്ല.

  • നാല് വേരിയന്റുകളിൽ ലഭ്യമാകും: EX, S, SX, SX(O)

25,000 രൂപ ടോക്കൺ തുകക്ക് ഹ്യുണ്ടായ് ബുക്കിംഗ് ആരംഭിച്ചതിനാൽ പുതിയ തലമുറ വെർണ ഉടൻതന്നെ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചേക്കാം. സെഡാന്റെ മുന്നിലും പിന്നിലും അപ്ഡേറ്റ് ചെയ്ത ഡിസൈൻ, അതിന്റെ ഛായാരൂപത്തിലേക്കുള്ള ഒരു എത്തിനോട്ടം ഉൾപ്പെടെ, ചെറിയ രൂപത്തിൽ കാണിക്കുന്ന ആദ്യ ഔദ്യോഗിക ടീസറും കാർ നിർമാതാക്കൾ നമുക്ക് നൽകിയിട്ടുണ്ട്.

പുതിയ രൂപങ്ങൾ

ടീസറിൽ കണ്ടതുപോലെ, കാറിന്റെ ഛായാരൂപത്തിൽ നോച്ച്ബാക്ക് തരത്തിലുള്ള റിയർ പ്രൊഫൈൽ ആണുള്ളത് എന്നു തോന്നുന്നു, അതിന്റെ വലിയ സഹോദര കാറായ എലാൻട്രയോട് സാമ്യമുള്ളതാണ് ഇത്. മുൻഭാഗത്ത് ബോണറ്റ് ലൈനിനൊപ്പം LED DRL-കളും ആഗോളതലത്തിൽ ലഭ്യമായിട്ടുള്ള സൊണാറ്റയിൽ നിന്ന് പ്രചോദനം ആർജ്ജിച്ച് പുതുതായി രൂപംനൽകിയ ഗ്രില്ലും ബന്ധിപ്പിച്ചിരിക്കുന്നു. പിൻഭാഗത്ത്, തേറ്റപ്പല്ലു പോലുള്ള ലൈറ്റ് സിഗ്നേച്ചറിൽ അവസാനിക്കുന്ന കണക്റ്റ് ചെയ്ത LED ടെയിൽലാമ്പുകളും സെഡാൻ അവതരിപ്പിക്കുന്നു.

ടീസർ പുതിയ വെർണയുടെ കൂടുതൽ വലിയ അളവുകളെക്കുറിച്ചും സൂചന നൽകുന്നുണ്ട്, സെഗ്‌മെന്റിലുള്ള തങ്ങളുടെ എതിരാളികളായ കോംപാക്റ്റ് സെഡാനുകളിൽ നിന്ന് ഈ മാറ്റം ശ്രദ്ധിക്കപ്പെടുന്നു. പുതിയ മൂന്ന് മോണോടോൺ കളറുകൾ അവതരിപ്പിച്ചുകൊണ്ട്, ഏഴ് മോണോടോണിലും രണ്ട് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ ഷേഡുകളിലും കാർ നിർമാതാക്കൾ ഇത് നൽകും: അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടെല്ലൂറിയൻ ബ്രൗൺ.

ഇതും വായിക്കുക: ഈ ഫെബ്രുവരിയിൽ ഹ്യുണ്ടായ് കാറുകളിൽ 33,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നേടൂ

കൂടുതൽ സവിശേഷതകൾ

പുതിയ വെർണയുടെ അപ്‌ഡേറ്റ് ചെയ്‌ത ഫീച്ചർ ലിസ്റ്റ് ഹ്യുണ്ടായ് വിശദമായി നൽകിയിട്ടില്ല എങ്കിലും, സെഡാൻ കണക്റ്റ് ചെയ്ത ഡിസ്‌പ്ലേകൾ സഹിതമായായിരിക്കും വരുന്നത് (ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ക്ലസ്റ്ററിന്), ഇത് മുമ്പൊരു ടെസ്റ്റ് മ്യൂളിൽ മനസ്സിലാക്കിയതാണ്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതും വായിക്കുക: 2 മാസത്തിനുള്ളിൽ ഹ്യൂണ്ടായ് അയോണിക്വ് 5 EV-യുടെ 650-ലധികം യൂണിറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു

വർദ്ധിച്ച സുരക്ഷ

ഇതിന്റെ സുരക്ഷാ കിറ്റിൽ ADAS സാങ്കേതികവിദ്യയും ഉൾപ്പെട്ടേക്കും, ഇതോടെ ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം ഉൾപ്പെടുന്ന രണ്ടാമത്തെ കോംപാക്റ്റ് സെഡാനായി ഇത് മാറും. പുതിയ വെർണയിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, നാല് ഡിസ്‌ക് ബ്രേക്കുകൾ എന്നിവ സ്റ്റാൻഡേർഡ് ആയി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പുതുക്കിയ പവർട്രെയിനുകൾ

പുതിയ എമിഷൻ മാനദണ്ഡങ്ങൾ വരുന്നതോടുകൂടി, വെർണയിലുള്ള എഞ്ചിൻ ഓപ്ഷനുകൾ RDE മാനദണ്ഡങ്ങൾ പാലിക്കുന്നതും E20 ഇന്ധനത്തിന് അനുയോജ്യമായതുമായിരിക്കും. പുതിയ വെർണ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകും: ആറ് സ്പീഡ് MT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ട്രാൻസ്മിഷനുമായി വരുന്ന 1.5-ലിറ്റർ TGDi ടർബോ-പെട്രോൾ, കൂടാതെ ആറ് സ്പീഡ് MT, iVT ട്രാൻസ്മിഷൻ എന്നിവ സഹിതം ലഭ്യമാകുന്ന 1.5 ലിറ്റർ MPi പെട്രോൾ എഞ്ചിൻ.

ഇതും വായിക്കുക: ഹ്യൂണ്ടായ് ക്രെറ്റ കിയ സെൽറ്റോസിന് ശേഷം സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകളുള്ള രണ്ടാമത്തെ കോംപാക്റ്റ് SUV-യാണ്

ആദ്യത്തേതിൽ ഒരു പുതിയ എഞ്ചിൻ ആണുള്ളത്, രണ്ടാമത്തേത് ഔട്ട്‌ഗോയിംഗ് മോഡലിൽ നിലവിൽ 115PS, 144Nm എന്നിവ ഉൽപ്പാദിപ്പിക്കുന്നു. 1.5 ലിറ്റർ TGDi പെട്രോൾ യൂണിറ്റിലെ പവറിന്റെ കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ വെർണയിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷൻ ഹ്യുണ്ടായ് ഉപേക്ഷിച്ചു എന്നതാണ് സുപ്രധാനമായ ഒരു കാര്യം. പ്രധാന എതിരാളികളിലേതു പോലെ, ഇത് പെട്രോൾ മാത്രമുള്ള മോഡൽ ആയിരിക്കും.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

നാലാം തലമുറ ഹ്യുണ്ടായ് വെർണക്ക് 10 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ വില നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഹോണ്ട സിറ്റി, മാരുതി സിയാസ്, ഫോക്സ്‌വാഗൺ വിർട്ടസ്, സ്കോഡ സ്ലാവിയ എന്നിവക്ക് എതിരാളിയായി തുടരും.

Share via

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.1.67 - 2.53 സിആർ*
പുതിയ വേരിയന്റ്
Rs.6.54 - 9.11 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.12.28 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ