Login or Register വേണ്ടി
Login

ഹുണ്ടായി ജനുവരി മുതൽ വിലയിൽ 30,000 വർദ്ധനവ്‌ പ്രഖ്യാപിച്ചു

പ്രസിദ്ധീകരിച്ചു ഓൺ dec 10, 2015 05:57 pm വഴി sumit

ജയ്പൂർ :

ഇന്ത്യൻ ഹുണ്ടായി മോട്ടേഴ്സ്‌ വിലയിൽ 30,000 വർദ്ധനവ്‌ പ്രഖ്യാപിച്ചു, 2016 ജനുവരി മുതൽ ഈ വർദ്ധനവ്‌ നിലവിൽ വരും. ഇയോൺ (വില ഏകദേശം 3 ലക്ഷം) മുതൽ സാന്റാ എഫ്‌ ഇ (വില ഏകദേശം 27 ലക്ഷം) വരെയുള്ള മോഡലുകളെയാണ്‌ ഈ വില വർദ്ധനവ്‌ ബാധിക്കുക. ഐ10, ഗ്രാന്റ്‌ ഐ10, എലൈറ്റ്‌ ഐ20, ആക്ടീവ്‌ ഐ20, എക്സെന്റ്‌, വെർണ്ണ, എലാൻട്ര എന്നിവയാണ്‌ ഇതിൽ ഉൾപ്പെടുന്നത്‌. നിർമ്മാണച്ചിലവ്‌ വർദ്ധിച്ചതാണ്‌ വില ഉയർത്തിയതെന്ന്‌ ദക്ഷിണ കൊറിയൻ കമ്പനി പറഞ്ഞു. അതിനുമപ്പുറം രൂപയുടെ മൂല്യം കുറഞ്ഞതും പ്രശ്നങ്ങൾ കൂട്ടാൻ ഇടയാക്കി.

ഹുണ്ടായി മോട്ടോർ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ രാകേഷ്‌ ശ്രീനിവാസ്തവ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഇങ്ങനെ പറയുകണ്ടായി “ ഈ വെല്ലുവിളികൾ നിറഞ്ഞ കമ്പോള വ്യവസ്ഥയിൽ കമ്പോൺൻസിന്റെ വില വർദ്ധിച്ചതും, രൂപയുടെ മൂല്യം കുറഞ്ഞതും വില വർദ്ധിപ്പിക്കുന്നതിന്‌ ഞങ്ങളെ നിർബദ്ധിതരാക്കി എലൈറ്റ, ക്രേറ്റ ഉൾപ്പെടെയുള്ള എല്ലാ മോഡലുകൾക്കും 2016 ജനുവരി മുതൽ പ്രഖ്യാപിച്ചതു പോലെ 30,000 രൂപ വില വർദ്ധനവ്‌ ഉണ്ടാവും,” നിർമ്മാണച്ചിലവ്‌ വർദ്ധിച്ചതിനാലാണ്‌ വില ഉയർത്തൽ ആവശ്യമായി വന്നെതെന്നും, മിക്കവാറും ചിലവെല്ലാം തങ്ങൾ ഉൾക്കൊള്ളാറുണ്ടെന്നും പക്ഷേ ഇപ്പോൾ വെല്ലുവിളികൾ നിറഞ്ഞ ഈ കമ്പോള പരിസ്ഥിതിയിൽ വില ഉയർത്താൻ തങ്ങൾ നിർബദ്ധിതരായായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം മുതൽ വില വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്ന ജർമ്മൻ കാർ നിർമ്മാതാക്കളായ ബി എം ഡബ്ല്യൂ, മെഴ്സിഡസ് എന്നിവയുടെ നിലയിലേയ്ക്ക് ഈ കാർ നിർമ്മാതാക്കളും താഴ്ന്നിരിക്കുന്നു. ഇതേ കാരണങ്ങളാൽ ടൊയോട്ടയും 3% വില വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്‌.

s
പ്രസിദ്ധീകരിച്ചത്

sumit

  • 13 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ