2016 ഓട്ടോ എക്സ്പോ ലൈനപ്പ് ഹുണ്ടായി പ്രഖ്യാപിച്ചു !
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
എക്സ്പോയിൽ ഇന്ത്യൻ എസ് യു വി സ്പേയിസിൽ ഹുണ്ടായി ടക്സ്ൺ അതിന്റെ റീ-എൻട്രി നടത്തും!
കൊറിയൻ വാഹനനിർമ്മാതാക്കൾ ഫെബ്രുവരി 5 മുതൽ 9 വരെ നടക്കുന്ന വരാൻ പോകുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിലേയ്ക്കുള്ള അവരുടെ ലൈനപ്പ് പരസ്യമാക്കി. തങ്ങളുടെ ഓട്ടോ എക്സ്പോ തീം എന്നത് ‘ഹുണ്ടായിയെ അനുഭവിച്ചറിയുക’! എന്നതാണെന്ന് ഹുണ്ടായി പ്രഖ്യാപിച്ചു. ഈ ‘ഹുണ്ടായിയെ അനുഭവിച്ചറിയുക’ എന്ന് തീമിന് കീഴിലായി ദേശീയ-അന്തർദേശീയ ലൈനപ്പിന്റെ 12 സോണുകളിൽ നിന്നായി ഒരുപാട് അത്ഭുതപ്പെടുത്തുന്ന പുതുമ നിറഞ്ഞ 12 ഉല്പ്പന്നങ്ങളാണ് ഹുണ്ടായി പവലിയൻ പ്രദർശിപ്പിക്കുക. എൻ2025 വിഷൻ ഗ്രാൻ ടുറിസ്മോ ആശയമാണ് പ്രദർശനത്തിലെ മുഖ്യൻ.
സോണുകളെക്കുറിച്ച് പറയുകയാണെങ്കിൽ ഫ്യൂച്ചർ, പ്രീമിയം, സ്പോർട്സ്, സേഫ്റ്റി, എൻഗേജ്മെന്റ് സോണുകളാവും ഹുണ്ടായിയുടെ പവലിയനിൽ ഉണ്ടാവുക. വരാൻ പോകുന്ന 17 ഉല്പന്നങ്ങളിൽ അന്തർദേശീയ ലൈനപ്പിൽ നിന്ന്, ഹുണ്ടായി ’എൻ‘ പെൻഫോമൻസ് ബ്രാൻഡിനൊപ്പം ഈയിടെ പുറത്തിറക്കിയ ജെൻസിസ് ആഡംബര സബ്-ബ്രാൻഡും പ്രദർശിപ്പിക്കും. ജെൻസിസ് എസ്-ക്ലാസ്, എ8 , 7 സീരിയസുകളോട് ആഗോളവിപണിയിൽ ഉടൻ തന്നെ മത്സരിക്കാനെത്തുന്ന അവരുടെ ഫ്ലാഗ്ഷിപ്പ് ജി90 പ്രദർശിപ്പിക്കും. കമ്പനിയുടെ ദേശീയ കമ്പോളത്തിൽ നിന്നാണു ബാക്കിയുള്ള ഉല്പ്പന്നങ്ങൾ വരുന്നത്.
ഇതിനെല്ലാമൊപ്പം, ഹുണ്ടായിയുടെ ഹൈലൈറ്റെന്നത് എക്സ്പോയിലൂടെ രാജ്യത്ത് ടക്സ്ൺ എസ് യു വി പുനരവതരിപ്പിക്കുന്നുവെന്നതാണ്. 6 വർഷം മുൻപ് ഹുണ്ടായി എസ് യു വി യുടെ ആദ്യ തലമുറ നമ്മുടെ കമ്പോളങ്ങളിൽ നിർത്തലാക്കിയിരുന്നു, വരാൻ പോകുന്നത് അതിന്റെ മൂന്നാം തലമുറയാണ്. എപ്പോഴാണോ ലോഞ്ച് ചെയ്യുന്നത് അപ്പോൾ മുതൽ ജനപ്രിയ ക്രേറ്റ കോംപാക്ട് എസ് യു വിയും ഹുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് സാന്റാ-ഫിയും തമ്മിലുള്ള വിടവ് ഇത് നികത്തും. സാന്റാ-ഫിയുടെയും, ക്രേറ്റയുടെയും അതേ ഹുണ്ടായി ഫ്ലൂയിഡിക് ഡിസൈൻ 2.0 തന്നെയാണു ഈ മൂന്നാം തലമുറയും സ്വീകരിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ ഫീച്ചേഴ്സ് ഇതിനുണ്ട്, ഇന്ത്യയിൽ 1.7 അല്ലെങ്കിൽ 2.0 സി ആർ ഐ ഡി ഡീസൽ ലഭിച്ചേക്കാം. ഇതിനകവും പുറവും ഒരുപാട് നല്ലകാര്യങ്ങളാൽ നിറഞ്ഞതാണ് അതോടൊപ്പം 2 ഡബ്ല്യൂ ഡി, 4 ഡബ്ല്യൂ ഡി ഓപ്ഷന്റെ ഫീച്ചേഴ്സുമുണ്ട്.
0 out of 0 found this helpful