ഗ്രാൻഡ് i10 നിയോസിനായി ഹ്യുണ്ടായ് പുതിയൊരു മിഡ്-സ്പെക്ക് ട്രിം ചേർക്കുന്നു

published on മാർച്ച് 13, 2023 05:20 pm by ansh for ഹുണ്ടായി ഗ്രാൻഡ് ഐ 10 നിയോസ്

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

പുതിയ സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ട്രിം ഒരു ഫീച്ചർ വ്യത്യാസം കൊണ്ടുമാത്രം സ്‌പോർട്‌സ് ട്രിമ്മിന് താഴെയാണുള്ളത്

Hyundai Grand i10 Nios

  • ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസിൽ പുതിയ സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ട്രിം വരുന്നു.

  • മിഡ്-സ്പെക്ക് മാഗ്ന, സ്പോർട്സ് ട്രിമ്മുകൾക്കിടയിലായാണ് വരുന്നത്.

  • പുതിയ ട്രിമ്മിന് അനുബന്ധ സ്‌പോർട്‌സ് വേരിയന്റുകളെ അപേക്ഷിച്ച് 3,500 രൂപ കുറവാണ്.

  • ഗ്രാൻഡ് i10 നിയോസിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ആണുള്ളത്, ഇത് 83PS, 114Nm ഉൽപ്പാദിപ്പിക്കുന്നു.

  • 5.69 ലക്ഷം രൂപ മുതൽ 8.46 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) ഹാച്ച്ബാക്കിന്റെ വിലകൾ വരുന്നത്.

ഗ്രാൻഡ് i10 നിയോസിന്റെ ഫേസ്‌ലിഫ്റ്റഡ് പതിപ്പ് റിലീസ് ചെയ്തതിനു ശേഷം, ഹ്യുണ്ടായ് ഇതിന്റെ വേരിയന്റ് ലൈനപ്പിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. കാർ നിർമാതാക്കൾ ഹാച്ച്ബാക്കിന്റെ മിഡ്-സ്പെക്ക് മാഗ്ന, സ്പോർട്സ് ട്രിമ്മുകൾക്കിടയിലായി പുതിയ ‘സ്പോർട്സ് എക്സിക്യൂട്ടീവ്’ ട്രിം അവതരിപ്പിച്ചു.

വില

Hyundai Grand i10 Nios Side

വേരിയന്റ്

സ്പോർട്സ് എക്സിക്യൂട്ടീവ്

സ്പോർട്ട്സ്

വ്യത്യാസം

MT

7.16 ലക്ഷം രൂപ

7.20 ലക്ഷം രൂപ

- 3,500 രൂപ

AMT

7.70 ലക്ഷം രൂപ

7.74 ലക്ഷം രൂപ

 

- 3,500 രൂപ

ഇതിന്റെ സ്‌പോർട്‌സ് മാനുവൽ, AMT വേരിയന്റുകളെ അപേക്ഷിച്ച് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് വേരിയന്റുകൾക്ക് 3,500 രൂപ കുറവാണ്. സ്‌പോർട്‌സ് ട്രിമ്മിൽ ഓഫർ ചെയ്യുന്ന CNG, ഡ്യുവൽ-ടോൺ ഓപ്ഷനുകളും ഇതിൽ ഉണ്ടാവില്ല.

ഫീച്ചർ വ്യത്യാസംHyundai Grand i10 Nios Automatic Climate Control

പുതിയ സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് വേരിയന്റിൽ ഇല്ലാതാകുന്ന ഏക ഫീച്ചർ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ ആണ്, കാരണം ഇതിൽ പകരം ഒരു മാനുവൽ AC ആണുള്ളത്. രണ്ട് ട്രിമ്മുകളിലും ബാക്കി ഫീച്ചറുകൾ സമാനമാണ്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ AC വെന്റുകൾ, ക്രൂയ്സ് കൺട്രോൾ, നാല് എയർബാഗുകൾ (ആറ് എയർബാഗുകൾ ടോപ്പ് ട്രിമ്മിൽ പരിമിതപ്പെടുത്തിയിരിക്കുന്നു), EBD ഉള്ള ABS , ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ രണ്ടിലും ലഭിക്കുന്നു.

ഇതും വായിക്കുക: പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ അൽകാസർ വേരിയന്റുകളുടെ വിലകൾ ഹ്യൂണ്ടായ് പുറത്തുവിട്ടു
പവർട്രെയിൻHyundai Grand i10 Nios

ഗ്രാൻഡ് i10 നിയോസ് 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ സഹിതമാണ് വരുന്നത്, ഇത് 83PS/114Nm ഉൽപ്പാദിപ്പിക്കുന്നു, കൂടാതെ ഇതിൽ ഒന്നുകിൽ ഫൈവ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഫൈവ് സ്പീഡ് AMT ഉണ്ടാകും. ഫൈവ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമുള്ള, 69PS, 95.2Nm എന്ന കുറഞ്ഞ ഔട്ട്പുട്ട് നൽകുന്ന CNG വേരിയന്റുകളിലും ഇതേ എഞ്ചിൻ ലഭിക്കുന്നു. എങ്കിലും, പുതിയ സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് വേരിയന്റുകളിൽ CNG ഓപ്ഷൻ ഇല്ല.
എതിരാളികൾHyundai Grand i10 Nios Rear

5.69 ലക്ഷം രൂപ മുതൽ 8.46 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയുള്ള ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസ് മത്സരിക്കുന്നത് മാരുതി സ്വിഫ്റ്റ്റെനോ ട്രൈബർ എന്നിവയോടാണ്.

ഇതും വായിക്കുക: 490km വരെ റേഞ്ചുള്ള രണ്ടാം തലമുറ ഹ്യുണ്ടായ് കോന ഇലക്ട്രിക് അവതരിപ്പിച്ചു

ഇവിടെ കൂടുതൽ വായിക്കുക: ഗ്രാൻഡ് i10 നിയോസ് AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഹുണ്ടായി Grand ഐ10 Nios

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience