മുന്നറിയിപ്പ്! മാരുതി കാറുകൾ കുറഞ്ഞ വിലയിൽ ഓഫർ തീരുന്നതിന് മുൻപ് വാങ്ങിക്കു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 16 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: നമ്മൾ പ്രതീക്ഷിച്ചിരുന്നതുപോളെ പുതുവർഷം അത്ര സന്തോഷകരമാകാൻ സാധ്യതയില്ലെന്നാണ് തോന്നുന്നത്. കാരണം തങ്ങളുടെ വാഹനങ്ങളുടെ വിലയിൽ ഏതാണ്ട് 20,000 രൂപയോളം വർദ്ധനവുണ്ടാകുമെന്ന് മാരുതി സുസുകി പ്രഖ്യാപിച്ചു. അമേരിക്കാൻ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവിനെത്തുടർന്നുണ്ടാകുന്ന നഷ്ട്ടം നികത്താൻ വേണ്ടിയാണ് ഈ വർദ്ധനവ്. ഇഷ്ടപ്പെട്ട വാഹനങ്ങൾ ഉടൻ തന്നെ സ്വന്തമാക്കുവാൻ ഉപഭോഗ്‌താക്കളെ പ്രേരിപ്പികുകയാണ് കംപനി ചെയ്യുന്നതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്, അതോടെ വർഷാവസാനത്തിനു മുൻപ് ഡീലർഷിപ്പുകളിലുള്ള വാഹനങ്ങൾ മുഴുവൻ വിറ്റഴിക്കാൻ കഴിയും.
മാരുതി സുസുകി ഇന്ത്യയുടെ ഒരു വാക്‌താവ് പറഞ്ഞു “ ഡോലറിനു മുൻപിൽ രൂപയുടെ മൂല്യം ഇടിഞ്ഞതു മൂലമുണ്ടായ അധിക ചിലവുകളെ മറികടക്കാനാണ് ഞങ്ങൾ ഈ വർദ്ധനവ് ഏർപ്പെടുത്തിയത്.”
ഇതിന്റെ നേട്ടങ്ങളും നഷ്ടങ്ങളും എന്തൊക്കെയാണ്?
ഇപ്പോൾ നിങ്ങൾ ഒരു വാഹനം വാങ്ങുകയാണെങ്കിൽ 20,000 രൂപ ഇളവു ലഭിക്കും എന്നാൽ വർഷം തീരാൻ ഒരു മാസമെയുള്ളു എങ്കിലും വാഹനം 2015 ൽ രജിസ്റ്റർ ചെയ്‌ത വാഹനമായിട്ടായിരിക്കും പുറത്തിറങ്ങുക.
ഈ ഓഫർ ബുക്ക് ചെയ്തു കഴിഞ്ഞ് കാലതാമസം ഇല്ലാത്ത വാഹങ്ങൾക്ക് മാത്രമേ ഈ ഇളവ് ബാധകമാകു, നിങ്ങൾ ഇപ്പോൾ ബുക്ക് ചെയ്‌തിട്ടും വാഹനം അടുത്ത വർഷമാണ് ലഭിക്കുന്നതെങ്കിൽ 20,000 രൂപ കൂടുതൽ നൽകേണ്ടി വരും. എന്നാൽ വാഹനത്തിന് 2016 രജിസ്ട്രേഷൻലഭിക്കുന്നതായിരിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മതാക്കൾ രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യൂണ്ടായുടെ പാത പിന്തുടരുകയാണെന്നു തോന്നുന്നു. തങ്ങളുടെ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ബി എം ഡബ്ല്യൂ, മെഴ്‌സിഡസ് ബെൻസ്, ടൊയോറ്റ എന്നിവയുടെ കാര്യവും ഇതുതന്നെ.