Login or Register വേണ്ടി
Login

Hyundai Alcazar Faceliftൻ്റെ ഓരോ വേരിയൻ്റും എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം!

published on sep 12, 2024 09:46 pm by dipan for ഹുണ്ടായി ആൾകാസർ

എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ നാല് വിശാലമായ വേരിയൻ്റുകളിലാണ് ഹ്യുണ്ടായ് അൽകാസർ വിപണിയിലെത്തുന്നത്.

14.99 ലക്ഷം രൂപ മുതൽ 21.55 ലക്ഷം രൂപ വരെയുള്ള വില ശ്രേണിയിലാണ് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ഹ്യുണ്ടായ് അൽകാസർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത് (ആമുഖ എക്‌സ്‌ഷോറൂം, ന്യൂഡൽഹി). ഈ സ്റ്റൈലിഷ് 3-വരി SUV നാല് വിശാലമായ വേരിയൻ്റ് ലൈനുകളിൽ ലഭ്യമാകുന്നു: എക്സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിവയാണവ. ഈ അൽകാസർ, പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിനെപ്പോലെ, സവിശേഷതകളാൽ ലോഡ് ചെയ്താണ് എത്തുന്നത്. നിങ്ങളുടെ അടുത്ത റൈഡിന് അൽകാസർ പരിഗണിക്കുകയാണെങ്കിൽ, ഇത് വാഗ്ദാനം ചെയ്യുന്ന വേരിയൻ്റ് തിരിച്ചുള്ള സവിശേഷതകൾ എന്തെല്ലാമാണെന്ന് നോക്കൂ

ഹ്യൂണ്ടായ് അൽകാസർ എക്സിക്യൂട്ടീവ്

വില: 14.99 ലക്ഷം മുതൽ 15.99 ലക്ഷം വരെ

ഹ്യൂണ്ടായ് അൽകാസറിന് അതിൻ്റെ എൻട്രി ലെവൽ എക്‌സിക്യൂട്ടീവ് ട്രിമ്മിൽ ലഭിക്കുന്ന എല്ലാ വസ്തുതകളും നമുക്ക് നോക്കാം:

എക്സ്റ്റീരിയര്‍

ഇന്റീരിയർ

സുഖസൌകര്യങ്ങൾ

ഇൻഫോടെയ്ൻമെന്റ്

സുരക്ഷ

  • ഓട്ടോ-LED ഹെഡ്ലൈറ്റുകൾ

  • കാണക്റ്റഡ് LED DRL-കളും H- ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങളും

  • ഡൈനാമിക് ലെഡ് ടേൺ ഇൻഡിക്കേറ്ററുകൾ

  • OVRM കളിലെ LED ടേൺ ഇൻഡിക്കേറ്റർ

  • LED ടെയിൽ ലൈറ്റുകൾ

  • 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ

  • ബ്ലാക്ക് ബോഡി ക്ലാഡിംഗ്

  • ബോഡി കളർ ഡോർ ഹാൻഡിലുകളും ORVMകളും

  • ട്വിൻ-ടിപ്പ് എക്സോസ്റ്റ്

  • മുൻപിലെയും പിറകിലെയും സകിട പ്ലേറ്റുകൾ

  • റിയർ സ്പോയ്ലർ

  • റൂഫ് റെയിൽസ്

  • ഡ്യുവൽ-ടോൺ ക്യാബിൻ

  • സീറ്റുകളിലെ ഫാബ്രിക് അപ്ഹോൽസ്റ്ററി

  • ലെതർ ആവരണം ചെയ്ത സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ എന്നിവ

  • ഉൾഭാഗത്തെ ഡോർ ഹാൻഡിലുകളിലെ മെറ്റാലിക് ഫിനിഷ്

  • ഡോർ സ്കഫ് പ്ലേറ്റുകൾ

  • ആംബിയന്റ് ലൈറ്റിംഗ്

  • എല്ലാ സീറ്റുകൾക്കും ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകൾ

  • ഫ്രണ്ട് സീറ്റ്ബാക്ക് ട്രെയും കപ്ഹോൾഡറും

  • രണ്ടാം നിര സെന്റർ ആംറെസ്റ്റ് (7-സീറ്റർ പതിപ്പ് മാത്രം)

  • സ്റ്റോറേജ് സ്പേസ് ഉള്ള സ്ലൈഡിംഗ് ഫ്രണ്ട് സെന്റർ ആംറെസ്റ്റ്

  • മുൻപിലെ യാത്രക്കാർക്കുള്ള സ്ലൈഡിംഗ് സൺവൈസര്

  • സൺഗ്ലാസ് ഹോൾഡർ

  • സെമി ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ MID സഹിതം

  • രണ്ടാമത്തെയും മൂന്നാമത്തെയും റോകൾക്ക് റിയർ വെൻ്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോ AC (മൂന്നാം നിരയ്ക്ക് 3-ലെവൽ ഫാൻ നിയന്ത്രണത്തോടെ)

  • കൂൾഡ് ഗ്ലവ് ബോക്സ്

  • ഇലകട്രിക് ബൂട്ട് റിലീസ്

  • മാനുവലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

  • സ്ലൈഡ് ചെയ്യാവുന്നതും റിക്ലൈൻ ചെയ്യാവുന്നതുമായ രണ്ടാം നിര സീറ്റുകൾ

  • റിക്ലൈൻ ചെയ്യാവുന്ന മൂന്ന് നിര സീറ്റ്

  • പുഷ് ബട്ടൺ സ്റ്റാർട്ട് \ സ്റ്റോപ്പ്

  • റിമോട് എഞ്ചിൻ സ്റ്റാർട്ട്

  • റിയർ വിൻഡോ സൺഷെയ്ഡ്

  • ടിൽറ്റ്, ടെലിസ്കോപിക് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ

  • ക്രൂയിസ് കൺട്രോൾ

  • ഓട്ടോ ഫോൾഡ് ഫംഗ്ഷൻ സഹിതമുള്ള വൈദ്യുതി ക്രമീകരിക്കാവുന്ന ORVM കൾ

  • മൂന്ന് വരികൾക്കും ടൈപ്പ്-സി ചാർജിംഗ് പോർട്ട് (മൂന്നാം നിരയ്ക്ക് x1)

  • മുൻഭാഗത്ത് 12V പവർ സോക്കറ്റ്

  • നാല് പവർ വിൻഡോകള്‍

  • IRVM/ഡേ / നൈറ്റ് IRVM

  • ബൂട്ട്ലംപ്

  • ഒന്നുമില്ല

  • 6 എയർബാഗുകൾ (സ്റ്റാൻഡേർഡ്)

  • ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC)

  • ഹിൽ സ്റ്റാർട്ട് അസിസ്റ്റ്

  • ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS)

  • നാല് ഡിസ്‌ക് ബ്രേക്കുകളും

  • പിൻഭാഗത്തെ വൈപ്പറും വാഷറും

  • റിയർ പാർക്കിംഗ് ക്യാമറയും റിയർ പാർക്കിംഗ് സെൻസറുകളും

  • ടൈമർ സഹിതമുള്ള റിയർ ഡീഫോഗർ

  • ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ

  • ISOFIX ചൈൽഡ് സീറ്റ് മൌണ്ടുകൾ

  • സീറ്റ്ബെൽറ്റ് ഓർമ്മപ്പെടുത്തലുകൾ സഹിതം എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ്ബെൽറ്റ്

എൻട്രി ലെവൽ വേരിയൻ്റാണെങ്കിലും, അൽകാസറിൻ്റെ എക്‌സിക്യൂട്ടീവ് ട്രിം ധാരാളം ഫീച്ചറുകളാൽ സജ്ജീകരിച്ചിരിക്കുന്നു. ഓട്ടോ-LED ഹെഡ്‌ലൈറ്റുകൾ, 17-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഡ്യുവൽ-സോൺ ഓട്ടോ AC, കൂൾഡ് ഗ്ലോവ്‌ബോക്‌സ് എന്നിങ്ങനെയുള്ള കൂട്ടിച്ചേർക്കലുകളോടെയാണ് ഇത് വരുന്നത്. 6 എയർബാഗുകൾ, ESC, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ സുരക്ഷാ സവിശേഷതയുമുണ്ട്.

ഇതും വായിക്കൂ: ഡീലർഷിപ്പുകളിൽ ഇപ്പോൾ 2024 ഹ്യുണ്ടായ് അൽകാസർ പരിശോധിക്കാം

ഹ്യുണ്ടായ് അൽകാസർ പ്രസ്റ്റീജ്

വില: 17.18 ലക്ഷം

വൺ-ഓവർ-ബേസ് പ്രസ്റ്റീജ് വേരിയൻ്റ് എക്‌സിക്യൂട്ടീവ് വേരിയൻ്റിന് പുറമേ ഇനിപ്പറയുന്നവ സഹിതമാണ് വരുന്നത് :

എക്സ്റ്റീരിയര്‍

ഇന്റീരിയർ

സുഖസൌകര്യങ്ങൾ

ഇൻഫോടെയ്ൻമെന്റ്

സുരക്ഷ

  • പുറമെ ക്രോം ഉള്ള ഡോർ ഹാൻഡിലുകൾ

  • ഷാർക്ക് ഫിൻ ആന്റിന

  • ഒന്നുമില്ല

  • ഓട്ടോ ഡിമിംഗ് IRVM

  • മുൻപിലെ യാത്രക്കാർക്ക് വയർലെസ് ഫോൺ ചാർജർ

  • സ്റ്റിയറിംഗിൽ മൌണ്ട് ചെയ്ത ഓഡിയോ, കോളിംഗ് നിയന്ത്രണങ്ങൾ

  • വോയ്സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ് (പെട്രോൾ എഞ്ചിൻ ഓപ്ഷന് മാത്രം)

  • ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സഹിതമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ

  • 6 സ്പീക്കറുകൾ (രണ്ട് ട്വീറ്ററുകൾ ഉൾപ്പെടെ)

  • കാണക്റ്റഡ് കാർ സാങ്കേതികവിദ്യ

  • അലെക്സ കണക്റ്റിവീറ്റി

  • ഒന്നുമില്ല

മുൻ നിരയ്ക്കുള്ള വയർലെസ് ഫോൺ ചാർജറും പനോരമിക് സൺറൂഫും പോലുള്ള നിരവധി കൂട്ടിച്ചേർക്കലുകളോടെയാണ് എക്‌സിക്യൂട്ടീവ് ട്രിമ്മിൽ ഹ്യുണ്ടായ് അൽകാസറിൻ്റെ പ്രസ്റ്റീജ് വേരിയൻ്റ് നിർമ്മിച്ചിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനും 6 സ്പീക്കർ സൗണ്ട് സിസ്റ്റവും ഇതിലുണ്ട്. എക്‌സിക്യുട്ടീവ് വേരിയൻ്റിലുള്ളത് പോലെ തന്നെ സുരക്ഷാ ഇതിലുൾപ്പെടുന്നു .

ഹ്യുണ്ടായ് അൽകാസർ പ്ലാറ്റിനം

വില: 19.46 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെ

പ്രസ്റ്റീജ് വേരിയൻ്റിൽ വാഗ്ദാനം ചെയ്യുന്ന ഉപകരണങ്ങളേക്കാൾ മിഡ്-സ്പെക്ക് പ്ലാറ്റിനം വേരിയൻ്റിന് ഇനിപ്പറയുന്ന സവിശേഷതകൾ കൂടി ലഭിക്കുന്നു:

എക്സ്റ്റീരിയര്‍

ഇന്റീരിയർ

സുഖസൌകര്യങ്ങൾ

ഇൻഫോടെയ്ൻമെന്റ്

സുരക്ഷ

  • 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ

  • ബ്ലാക്ക് പെയിന്റ് ഉള്ള OVRM കൾ

  • കറുപ്പ് റൂഫ്

  • ലെതറേറ്റ് സീറ്റ് അപ്ഹോൾസ്റ്ററി

  • ലെതറേറ്റ് ആവരണമുള്ള ഡോർ ആംറെസ്റ്റുകൾ

  • വിംഗ്-ടൈപ്പ് ഹെഡ്‌റെസ്റ്റുകളുള്ള ക്യാപ്റ്റൻ സീറ്റുകളുടെ ഓപ്ഷൻ

  • 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

  • പാഡിൽ ഷിഫ്റ്ററുകളും ഡ്രൈവ് മോഡുകളും: ഇക്കോ, നോർമൽ, സ്‌പോർട്ട് (ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രം)

  • 8 വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര് സീറ്റ്

  • രണ്ടാം നിര വയർലെസ് ഫോൺ ചാർജർ

  • രണ്ടാം നിരയിലെ മൂന്നാം നിര യാത്രക്കാർക്കായി രണ്ട് USB-C പോർട്ടുകൾ

  • 8-സ്പീക്കർ ബോസ് സൌണ്ട് സിസ്റ്റം

  • ഹിൽ ഡീസന്റ് കണ്ട്രോൾ

  • ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ

  • റെയ്ന്‍-സെൻസിംഗ് വൈപ്പറുകള്‍

  • ലെവൽ-2 ADAS (നൂതന ഡ്രൈവർ സഹായ സംവിധാനങ്ങൾ)

  • ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്

  • ട്രാക്ഷൻ കൺട്രോൾ മോഡുകൾ: മഞ്ഞ്, ചെളി, മണൽ (ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രം)

ഹ്യുണ്ടായ് അൽകാസറിൻ്റെ മിഡ്-സ്പെക്ക് പ്ലാറ്റിനം വേരിയൻറ്, മുമ്പത്തെ 7-സീറ്റർ ട്രിമ്മുകളിൽ നിന്ന് വ്യത്യസ്തമായി 6-സീറ്റർ ഓപ്ഷൻ അവതരിപ്പിക്കുന്നു. ഇതിന് വലിയ 18 ഇഞ്ച് അലോയ് വീലുകളും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ലഭിക്കുന്നു. ലെവൽ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ലെവൽ-2 ADAS സവിശേഷതകളും ഇതിന് ലഭിക്കുന്നു.

ഇതും വായിക്കൂ: ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് ക്ലെയിം ചെയ്യുന്ന ഇന്ധനക്ഷമതയുടെ കണക്കുകൾ വെളിപ്പെടുത്തി

ഹ്യൂണ്ടായ് അൽകാസർ സിഗ്നേച്ചർ

വില: 21.20 ലക്ഷം മുതൽ 21.40 ലക്ഷം വരെ

പൂർണ്ണമായി ലോഡുചെയ്‌ത സിഗ്നേച്ചർ വേരിയൻറ് പ്ലാറ്റിനം വേരിയൻ്റിനേക്കാൾ ഇനിപ്പറയുന്ന സവിശേഷതകളോടെയാണ് വരുന്നത്:

എക്സ്റ്റീരിയര്‍

Interior/ ഇന്റീരിയർ

സുഖസൌകര്യങ്ങൾ

ഇൻഫോടെയ്ൻമെന്റ്

സുരക്ഷ

  • ഡ്യുവൽ-ടോൺ പെയിൻ്റ് ഓപ്ഷൻ

  • ഒന്നുമില്ല

  • മെമ്മറി ഫംഗ്‌ഷൻ്റെ രണ്ട് തലങ്ങളുള്ള ഡ്രൈവർ സീറ്റ്

  • 8-വേ ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റ്

  • റിമോട്ട് കാർ അൺലോക്കിംഗ്

  • ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ

  • രണ്ടാം നിര വെൻ്റിലേറ്റഡ് സീറ്റുകൾ (6-സീറ്റർ വേരിയൻ്റുകൾ മാത്രം)

  • ക്രമീകരിക്കാവുന്ന തുടയുടെ താഴെയുള്ള കൂഷ്യനുകൾ

  • രണ്ടാം നിര യാത്രക്കാർക്കുള്ള ഇലക്ട്രിക് ബോസ് മോഡ് (6-സീറ്റർ വേരിയൻ്റുകളിൽ മാത്രം)

  • ഒന്നുമില്ല

  • ഒന്നുമില്ല

സിഗ്നേച്ചർ വേരിയൻ്റിന് ഡ്രൈവർ സീറ്റിന് 2-ലെവൽ മെമ്മറി ഫംഗ്‌ഷൻ, 8-വേ പവർ-അഡ്ജസ്റ്റബിൾ കോ-ഡ്രൈവർ സീറ്റ്, റിമോട്ട് കാർ അൺലോക്കിംഗ് എന്നിവ ലഭിക്കുന്നു. ഫ്രണ്ട്, രണ്ടാം നിര വെൻ്റിലേറ്റഡ് സീറ്റുകൾ (6-സീറ്റർ മാത്രം), അഡ്ജസ്റ്റ് ചെയ്യാവുന്ന തുടയുടെ താഴെയുള്ള കുഷ്യൻ, രണ്ടാം നിരയിൽ ഇലക്ട്രിക് ബോസ് മോഡ് (6-സീറ്റർ മാത്രം) എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു. എക്സ്റ്റീരിയർ, ഇൻ്റീരിയർ, ഇൻഫോടെയ്ൻമെൻ്റ്, സുരക്ഷാ സവിശേഷതകൾ എന്നിവ പ്ലാറ്റിനം വേരിയൻ്റിലേത് പോലെ തന്നെ തുടരുന്നു.

പവർട്രെയിൻ ഓപ്ഷനുകൾ

2024 ഹ്യുണ്ടായ് അൽകാസർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്, അവയുടെ സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:

എഞ്ചിൻ

1.5 ലിറ്റർ ടർബോ പെട്രോൾ

1.5 ലിറ്റർ ഡീസൽ

പവർ

160 PS

116 PS

ടോർക്ക്

253 Nm

250 Nm

ട്രാൻസ്മിഷൻ

6-സ്പീഡ് MT, 7-സ്പീഡ് DCT

6-സ്പീഡ് MT, 6-സ്പീഡ് AT

* DCT = ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ; AT = ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

ഇതും വായിക്കൂ: 2024 ഹ്യുണ്ടായ് അൽകാസർ ഡീസൽ vs എതിരാളികൾ: വില താരതമ്യം

വിലയും എതിരാളികളും

2024 ഹ്യുണ്ടായ് SUV MG ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്ര XUV 700 ൻ്റെ 6, 7 സീറ്റർ വേരിയൻ്റുകളോട് മത്സരിക്കുന്നു.

എല്ലാ വിലകളും ന്യൂഡൽഹിയിലെ എക്സ്-ഷോറൂം ആണ്

2024-ലെ ഹ്യുണ്ടായ് അൽകാസറിൻ്റെ ഏത് വേരിയൻ്റാണ് കൂടുതൽ നേട്ടമുണ്ടാക്കുന്നതെന്ന് നിങ്ങൾക്ക് തോന്നുന്നത്? ചുവടെയുള്ള കമന്റുകളിലൂടെ ഞങ്ങളോട് പറയൂ.

ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുക.

കൂടുതൽ വായിക്കൂ: ഹ്യുണ്ടായ് അൽകാസർ ഓൺ റോഡ് പ്രൈസ്

d
പ്രസിദ്ധീകരിച്ചത്

dipan

  • 73 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment on Hyundai ആൾകാസർ

Read Full News

Enable notifications to stay updated with exclusive offers, car news, and more from CarDekho!

trending എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ