പ്രൊഡക്ഷൻ റെഡി Mahindra BE 05 നെക്കുറിച്ച് കൂടുതൽ മനസിലാക്കാം!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
2025-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ICE കൗണ്ടര്‍പാര്‍ട്ട് ഇല്ലാത്ത മഹീന്ദ്രയുടെ ആദ്യ യഥാര്‍ത്ഥ ഇലക്ട്രിക് SUVയാണ് BE 05
● മഹീന്ദ്ര BE 05 ന്റെ പ്രൊഡക്ഷൻ-റെഡി അവതാർ അതിന്റെ ആശയപരമായരൂപത്തിൽ നിന്നുള്ള ചില സമാനതകൾ ഉള്‍ക്കൊള്ളുന്ന ഒന്നാണ്.
● ഉറപ്പിച്ച ഗ്ലാസ് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, കണക്‌റ്റ് ചെയ്‌ത C-ആകൃതിയിലുള്ള LED ടെയിൽ ലൈറ്റുകൾ എന്നിവ ലഭിക്കുന്നു.
● ഫ്യൂച്ചറിസ്റ്റിക് ലുക്കിംഗ് ഇന്റീരിയർ ടച്ച്‌സ്‌ക്രീൻ സിസ്റ്റത്തിനും ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കുമായി ഡ്യുവൽ ഇന്റഗ്രേറ്റഡ് സ്‌ക്രീനുകൾ ക്രമീകരിക്കുന്നു.
● 450 കിലോമീറ്റർ വരെ റേഞ്ചുള്ള 60kWh ബാറ്ററി പാക്ക് പ്രതീക്ഷിക്കുന്നു.
● ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്നത്(എക്സ്-ഷോറൂം); 2025 ഒക്ടോബറിലാണ് ലോഞ്ച് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
മഹീന്ദ്രയിലെ ചീഫ് ഡിസൈൻ ഓഫീസറായ പ്രതാപ് ബോസാണ് മഹീന്ദ്ര BE.05-ന്റെ പ്രൊഡക്ഷൻ-റെഡി അവതാറിന്റെ ഒരു ചെറു വിവരണം ഞങ്ങള്‍ക്ക് നല്‍കിയത്. ഇത് 2022 ഓഗസ്റ്റിലാണ് ആശയപരമായ രൂപത്തിൽ ആദ്യമായി എത്തിയത്, മഹീന്ദ്രയുടെ ആദ്യത്തെ 'ബോൺ ഇലക്ട്രിക്' മോഡലായിരിക്കും ഇത്. 2025 ഒക്‌ടോബറോടെ ഇത് വിപണികളിലെത്തും.
എന്തെല്ലാമാണ് ടീസർ നല്‍കുന്ന വിവരങ്ങള്‍?
ഈ ചിത്രത്തില്‍ BE 05 ന്‍റെ ടോപ്പ് ആംഗിളാണ് കാണിക്കുന്നത്, അതിനാല്‍ ഫ്രന്റ്-റിയര്‍ ഡിസൈന്‍ സംബന്ധിച്ചുള്ള അറിവുകള്‍ പരിമിതമാണ്. ബോണറ്റ് ഡിസൈൻ കൺസെപ്റ്റ് വേർഷൻ പോലെ തന്നെ ബോൾഡ് ക്രീസുകളോടെ നേരെയുള്ളത് തന്നെ. ഒരു മുഴുനീള ഗ്ലോസ് ബ്ലാക്ക് ആപ്ലിക്ക് ഉള്ളതായും കാണപ്പെടുന്നു, അതുകൊണ്ട് തന്നെ വലിയ LED DRL-കൾ ഉൾക്കൊള്ളാൻ കഴിഞ്ഞെക്കും.
ക്യാബിന്റെ വലിയൊരു ഭാഗം മറയ്ക്കുന്ന തരത്തിൽ ഫിക്സഡ് ഗ്ലാസ് റൂഫ് കൊണ്ടുവരുന്ന മഹീന്ദ്രയുടെ ആദ്യ മോഡലായിരിക്കാം ഒരുപക്ഷെ ഇത്. XUV700-ന് സമാനമായ ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് BE 05-ന്റെ ഡോറുകൾക്ക് ലഭ്യമാക്കുന്നത്. അവസാനമായി, സ്‌പോയിലര്‍ ഉള്ള ബൂട്ട് ലിഡും ഫുള്‍ ലെങ്ങ്ത് കണക്റ്റഡ് C ഷേയ്പ്പ് കൃതിയിലുള്ള LED ടെയിൽ ലൈറ്റുകളും ഈ മോഡലിന് തികഞ്ഞ ഗാംഭീര്യം നല്‍കുന്നു.
A post shared by Pratap Bose (@pratapbose_)
ഡ്യുവൽ ഇന്റഗ്രേറ്റഡ് ഡിസ്പ്ലേ സ്‌ക്രീനുകളുള്ള ഇന്റീരിയറിന്റെ കൃത്യമല്ലാത്ത ഒരു വ്യൂ കൂടി നമുക്ക് കാണാനാകുന്നുണ്ട്. പ്രൊഡക്ഷൻ-സ്പെക്ക് BE 05 ന്റെ ക്യാബിൻ കൺസെപ്റ്റ് പതിപ്പിന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
വായിക്കൂ:15 വിശദമായ ചിത്രങ്ങളിലൂടെ മഹീന്ദ്ര ഥാർ EV യെക്കുറിച്ച് കൂടുതലറിയാം.
ഇതുവരെ ലഭ്യമായ മറ്റ് വിവരങ്ങള്‍
മഹീന്ദ്ര BE 05 SUV നിർമ്മാതാവിന്റെ EV-നിർദ്ദിഷ്ട INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 450 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 60kWh ബാറ്ററി പാക്ക് ഉപയോഗിച്ചേക്കാം. 175 kW വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കണമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്, അതായത് വെറും 30 മിനിറ്റിനുള്ളിൽ 5 മുതൽ 80 ശതമാനം വരെ EV വർദ്ധിപ്പിക്കുന്നു.
ഫ്രണ്ട്, റിയർ, ഓൾ-വീൽ ഡ്രൈവ്ട്രെയിനുകൾ എന്നിവ ഉൾക്കൊള്ളാൻ INGLO പ്ലാറ്റ്‌ഫോമിന് സാധിക്കുന്നു. മഹീന്ദ്രയുടെ അഭിപ്രായത്തിൽ, റിയര്‍-വീൽ-ഡ്രൈവ് മോഡലുകൾക്ക് 285PS വരെയുള്ള പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നു, അതെ സമയം AWD-യുടെ പെര്‍ഫോമന്‍സ് 394PS വരെയാണ്.
വായിക്കൂ:10 ചിത്രങ്ങളിലൂടെ ന്യൂ മഹീന്ദ്ര പിക് അപ് നെക്കുറിച്ച് കൂടുതലറിയാം.
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
MG ZS EV-യ്‌ക്ക് എതിരെ മസ്തരിക്കനായി BE 05 ഏകദേശം 25 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) റീട്ടെയിൽ ചെയ്യപ്പെടുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ EV, ടാറ്റ Curvv EV എന്നിവയിൽ നിന്നും ഇത് കടുത്ത മത്സരം തന്നെ നേരിടേണ്ടി വന്നേക്കാം.