Login or Register വേണ്ടി
Login

പുതിയ ഹ്യുണ്ടായ് വെർണയുടെ ഡിസൈൻ സ്കെച്ചുകൾ കാണൂ

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

ജനറേഷൻ അപ്ഗ്രേഡിലൂടെ ഹ്യുണ്ടായ് സെഡാൻ കൂടുതൽ വിപണിമൂല്യമുള്ളതും ആകർഷണീയതയുള്ളതുമായി

  • ഹ്യുണ്ടായ് മാർച്ച് 21-ന് പുതിയ വെർണ ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

  • വലിയ ടച്ച്‌സ്‌ക്രീനും ADAS-ഉം സെഡാനിലെ ഫീച്ചറുകളിൽ ഉൾപ്പെടുത്തും.

  • ഹ്യുണ്ടായ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ ഇതിലൂടെ ഇന്ത്യയിൽ തുടക്കംകുറിക്കും.

  • ഒരു സെറ്റ് പെട്രോൾ എഞ്ചിനുകൾ ആയിരിക്കും ഉണ്ടാവുക; ഡീസൽ യൂണിറ്റ് പൂർണ്ണമായും ഇല്ലാതാകും.

  • 10 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആണ് പ്രതീക്ഷിക്കുന്ന വില.

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ കോംപാക്റ്റ് സെഡാൻ ആയ വെർണ ഇതിന്റെ ആറാം തലമുറ അവതാറിൽ ഈ മാർച്ചിൽ ലോഞ്ച് ചെയ്യാൻ തയ്യാറായിട്ടുണ്ട് (കൃത്യമായി പറഞ്ഞാൽ മാർച്ച് 21). ആദ്യമേ പുതിയ മോഡലിനായുള്ള ബുക്കിംഗ് കാർ നിർമാതാക്കൾ തുടങ്ങിയിട്ടുണ്ട്, ഇതിന്റെ ഡിസൈൻ സ്കെച്ചുകളുടെ മറ്റൊരു സെറ്റ് ഇപ്പോൾ അവർ പങ്കുവെച്ചു.

ചിത്രങ്ങൾ സെഡാന്റെ ഫ്രണ്ട്, സൈഡ് പ്രൊഫൈലുകൾ നമുക്ക് കാണാം. ആറാം തലമുറ മോഡൽ ഇതിന്റെ ഗ്രില്ലിൽ പുതിയ ട്യൂസണിനും ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട ഏഴാം തലമുറ എലാൻട്രക്കും സമാനമായ ഒരു 'പാരാമെട്രിക് ജ്യുവൽ' ഡിസൈൻ ഉൾപ്പെടുത്തുന്നു. മറ്റ് ഡിസൈൻ ഘടകങ്ങളിൽ സ്റ്റാരിയMPV-യിൽ കാണുന്നത് പോലുള്ള, ഫ്രണ്ട് ഫാസിയയുടെ വീതിയിൽ പ്രവർത്തിക്കുന്ന നീളമുള്ള LED DRL സ്ട്രിപ്പ്, ബമ്പറിൽ ADAS റഡാർ, ത്രീ-പീസ് ഹെഡ്ലൈറ്റ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

സെഡാൻ പ്രൊഫൈലിൽ ഒന്നിലധികം ഷാർപ്പ് ലൈനുകളും ഡാപ്പർ അലോയ് വീലുകളും ഉൾപ്പെടുത്തുന്നു, അതേസമയംതന്നെ ചരിഞ്ഞ റൂഫ്‌ലൈനും വർദ്ധിച്ച നീളവും കാണിക്കുന്നു. പിൻഭാഗത്തിന്റെ വ്യക്തമായ രൂപമൊന്നും നൽകുന്നില്ലെങ്കിലും, മുമ്പ് പുറത്തിറങ്ങിയ ടീസർ ഇമേജിൽ പുതിയ എലാൻട്രയ്ക്ക് സമാനമായ കണക്റ്റഡ് LED ടെയിൽലൈറ്റ് സജ്ജീകരണത്തിന്റെ സൂചന നൽകിയിരുന്നു.

ബന്ധപ്പെട്ടത്: ഹ്യൂണ്ടായ് ഇന്ത്യ ഡീസൽ ഓപ്‌ഷൻ SUV-കൾക്ക് മാത്രമായി പരിമിതമാക്കിയിരിക്കുന്നു

ഇതുവരെ ഇന്റീരിയർ സ്കെച്ചുകളൊന്നും പങ്കുവെച്ചിട്ടില്ല. ആറാം തലമുറ വെർണയിൽ നിലവിലുള്ള മോഡലിന്റെ ഫീച്ചർ ലിസ്റ്റ് തന്നെ തുടരാനാണ് സാധ്യതയെങ്കിലും, ഇതിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ യൂണിറ്റും ഡിജിറ്റൽ ഡ്രൈവർസ് ഡിസ്‌പ്ലേയും കൂടി ഉണ്ടായിരിക്കും. നിലവിലെ മോഡലിന്റെ സജ്ജീകരണങ്ങളിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, സിംഗിൾ പെയ്ൻ സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ എന്നിവ ഉൾപ്പെടുന്നു.

പുതിയ വെർണയിലെ സുരക്ഷാ കിറ്റിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) കൂടി ഉൾപ്പെടും. ഇതിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ കൂടി ഉൾപ്പെടും.

ഇതും വായിക്കുക:: പുതിയ ഹ്യൂണ്ടായ് വെർണ ഇതിന്റെ ഗണത്തിലെ ഏറ്റവും ശക്തമായ സെഡാൻ ആയേക്കും!

ജനറേഷൻ അപ്ഗ്രേഡിലൂടെ, ഹ്യുണ്ടായിയുടെ കോംപാക്റ്റ് സെഡാനിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ പൂർണ്ണമായും ഇല്ലാതാകും. ഇത് രണ്ട് പെട്രോൾ എഞ്ചിനുകൾ സഹിതമാണ് വരുന്നത് - 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും (115PS/144Nm) കൂടാതെ പുതിയ 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും (159PS/253Nm ഉൽപ്പാദനക്ഷമമാകാൻ സാധ്യതയുണ്ട്) - രണ്ടാമത്തേത് ഇന്ത്യയിൽ തുടക്കംകുറിക്കുകയാണ്. ആദ്യത്തേതിൽ സിക്സ് സ്പീഡ് മാനുവൽ, CVT ഓപ്ഷനുകൾ ആണ് വരാൻ സാധ്യതയെങ്കിൽ, രണ്ടാമത്തേതിന് സെവൻ സ്പീഡ് DCT ലഭിച്ചേക്കും.

ഹ്യുണ്ടായ് പുതിയ വെർണ നാല് വകഭേദങ്ങളിൽ വിൽപ്പനക്കെത്തിക്കും: EX, S, SX, SX(O). കാർ നിർമാതാക്കൾ പുതിയ സെഡാന് 10 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വിലയിടുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ആറാം തലമുറ വെർണ ഫെയ്സ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റി, വോഗ്സ്‌വാഗൺ വിർട്ടസ്, മാരുതി സിയാസ്, സ്കോഡ സ്ലാവിയ എന്നിവയോടായിരിക്കും എതിരിടുക.

Share via

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.6.54 - 9.11 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
പുതിയ വേരിയന്റ്
Rs.6 - 9.50 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.07 - 17.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ