Login or Register വേണ്ടി
Login

ഹവൽ കൺസെപ്റ്റ് എച്ച് ടീസർ പുറത്ത് വന്നു; ഓട്ടോ എക്സ്പോ 2020 ൽ ആദ്യ അവതരണം

modified on ഫെബ്രുവരി 10, 2020 05:41 pm by sonny

ഹ്യുണ്ടായ് ക്രെറ്റ,കിയാ സെൽറ്റോസ്, വരാൻ പോകുന്ന ഫോക്സ്‌വാഗൺ ടൈഗുൻ,സ്കോഡ വിഷൻ ഇൻ എന്നിവയ്ക്ക് എതിരാളിയായാണ് ഹവൽ കൺസെപ്റ്റ് എച്ച് എത്തുന്നത്.

  • ഗ്രേറ്റ് വാൾ മോട്ടോർസ് ഇറക്കുന്ന എസ്.യു.വി ബ്രാൻഡാണ് ഹവൽ. 2021 ലാണ് ഈ കമ്പനി ഇന്ത്യൻ കാർ വിപണിയിൽ എത്തുന്നത്.

  • കൺസെപ്റ്റ് എച്ചിന്റെ മുൻവശത്തിന്റെ ഒരു ചിത്രമാണ് ടീസറായി നൽകിയിരിക്കുന്നത്.

  • ഹവലിന്റെ മറ്റ് മോഡലുകളായ എഫ് 7,എഫ് 7 എക്സ്,എഫ്‌ 5 എന്നിവയ്‌ക്കൊപ്പമാണ് കൺസെപ്റ്റ് എച്ച് അവതരിപ്പിക്കുക.

  • GWM മോഡലുകളിൽ ഓറ ആർ 1 കോംപാക്ട് ഇവി, വിഷൻ 2025 എന്നിവയും ഷോയിൽ എത്തും.

ഗ്രേറ്റ് വാൾ മോട്ടോർസിന്റെ ഇന്ത്യൻ എൻട്രിക്ക് ഓട്ടോ എക്‌സ്‌പോ സാക്ഷ്യം വഹിക്കും. ഹവൽ ബ്രാൻഡ് എസ് യു വിയുമായാണ് ആദ്യമായി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഹവലിന്റെ കൺസെപ്റ്റ് കാറും ഷോയിൽ അവതരിപ്പിക്കും. ഇതിന്റെ ഔദ്യോഗിക ടീസർ ചിത്രം പുറത്ത് വന്നു.

കൺസെപ്റ്റ് എച്ച്,ഒരു കോംപാക്ട് എസ്.യു.വി ആയിരിക്കും. ഈ പുതിയ കൺസെപ്റ്റ് കാറായിരിക്കും ഓട്ടോ എക്സ്പോയിൽ കമ്പനിയുടെ പ്രധാന ആകർഷണം. കാറിന്റെ മുൻവശത്തിന്റെ ചിത്രമാണ് ടീസറിൽ നൽകിയിരിക്കുന്നത്. LED ഹെഡ് ലാമ്പുകളും ഭാവിയെ മുന്നിൽ കണ്ടുള്ള മെഷ് ഗ്രിൽ ഡിസൈനും ഉയർന്നതും സ്‌പോർട്ടിയുമായ എയർ വെന്റുകൾ ബമ്പറിലും കാണാം. ബ്ലൂ ലോഗോ നൽകുന്ന സൂചന ഈ കൺസെപ്റ്റ് കാർ ഒരു സമ്പൂർണ ഇലക്ട്രിക്ക് കാർ ആയിരിക്കും എന്നാണ്.

GWMന്റെ മറ്റ് മോഡലുകളും ഷോയിൽ ഉണ്ടാകും. എഫ് 7 (മിഡ്-സൈസ് എസ്.യു.വിയും ഫുൾ സൈസ് എസ്.യു.വിയും),എച്ച് 9(പ്രീമിയം എസ്.യു.വി) എന്നിവ പ്രദർശിപ്പിക്കും. ഇവി മാർക്കറ്റ് ലക്ഷ്യമാക്കി ഓറ ആർ 1 കോംപാക്ട് ഇവി പ്രദർശിപ്പിക്കും. കൺസെപ്റ്റ് എച്ചിനെ കൂടാതെ കൺസെപ്റ്റ് വിഷൻ 2025 എന്ന കോൺസെപ്റ്റ് കാറും ഷോയിൽ ഉണ്ടാകും. ഫേഷ്യൽ റെക്കഗ്നിഷൻ,വിൻഡ്സ്ക്രീൻ മൊത്തമായി ഡിസ്പ്ലേ ആയും ഉപയോഗിക്കുന്ന അത്യാധുനിക ഫീച്ചറുകൾ എന്നിവയും ഈ കാറിൽ പ്രതീക്ഷിക്കാം.

2021 ൽ മാത്രമേ കമ്പനി ഇന്ത്യൻ വിപണിയിൽ കാർ വില്പനക്കെത്തിക്കുകയുള്ളൂ. എന്നിരുന്നാലും ഓട്ടോ എക്സ്പോയിലൂടെ തങ്ങളുടെ കാറുകൾ പ്രദർശിപ്പിക്കാൻ അവസരം ഉപയോഗിക്കുകയാണ് GWM. ജിഎം (ഷെവർലെ) തങ്ങളുടെ ഇന്ത്യയിൽ ബാക്കിയുള്ള ഒരേയൊരു ഫാക്ടറി ഗ്രേറ്റ് വാൾ മോട്ടോഴ്സിന് വിൽക്കുകയാണ്(താലെഗാവ്,മഹാരാഷ്ട്രയിൽ ഉള്ളത്).2012 ആദ്യ പകുതിയിൽ തന്നെ GWM തങ്ങളുടെ ആദ്യ പ്രൊഡക്ഷൻ സ്പെസിഫിക് ഹവൽ കൺസെപ്റ്റ് കാർ ഇന്ത്യൻ വിപണിയിലെത്തിക്കും എന്നാണ് പ്രതീക്ഷ.

s
പ്രസിദ്ധീകരിച്ചത്

sonny

  • 30 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ