• English
  • Login / Register

ഹൈമ 8S ഓട്ടോ എക്സ്പോ 2020 യിൽ പ്രദർശിപ്പിച്ചു. ടാറ്റ ഹാരിയർ,എം ജി ഹെക്ടർ എന്നിവയ്ക്ക് എതിരാളി.

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 49 Views
  • ഒരു അഭിപ്രായം എഴുതുക

മറ്റൊരു ചൈനീസ് കാർ നിർമാതാവും ഓട്ടോ എക്സ്പോ 2020 ൽ എസ് യു വി പ്രദർശിപ്പിച്ചു.

  • FAW ഗ്രൂപ്പിന്റെ ഭാഗമാണ് ഹൈമ എന്ന ഈ ചൈനീസ് കാർ നിർമാതാക്കൾ.

  • ഹൈമ 8S എന്ന എസ് യു വിയാണ് ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചത്.

  • 2019ൽ ചൈനയിൽ ലോഞ്ച് ചെയ്ത ഈ കാർ 1.6 ലിറ്റർ ടർബോ പെട്രോൾ എൻജിൻ മോഡലാണ്.

  • ഹൈമ 8S ൽ പനോരമിക് സൺറൂഫ്,ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,360 ഡിഗ്രി സറൗണ്ട് വ്യൂ തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്.

  • എം ജി ഹെക്ടർ,ടാറ്റ ഹാരിയർ,ഹ്യുണ്ടായ് ടുസാൻ,ജീപ് കോംപസ് എന്നിവയ്ക്ക് എതിരാളിയാകും ഈ പുതിയ എൻട്രി.

Haima 8S Showcased At Auto Expo 2020. Could Rival Tata Harrier, MG Hector

ഗ്രേറ്റ് വാൾ മോട്ടോഴ്സ് മാത്രമല്ല ഓട്ടോഎക്സ്പോയിൽ എത്തിയ ചൈനീസ് കാർ നിർമാതാക്കൾ. FAW ഹൈമ കൂടി  തങ്ങളുടെ എസ് യു വിയുമായി എത്തിയിരിക്കുന്നു-8S.

ഹൈമ 8S ഒരുകോംപാക്ട് എസ് യു വി ആണ്. ചൈനയിൽ 2019ൽ ലോഞ്ച് ചെയ്തിരുന്നു. 1.6 ലിറ്റർ ടർബോ പെട്രോൾ എൻജിനിൽ 195PS ശക്തിയും 293Nm ടോർക്കും നൽകുന്ന കാറാണിത്. എം ജി ഹെക്ടർ,ടാറ്റ ഹാരിയർ,ഹ്യുണ്ടായ് ടുസാൻ,ജീപ് കോംപസ്,എം ജി എച്ച്എസ്, ഹവൽ എഫ് 7 എന്നിവയുമായാണ് ഹൈമയുടെ മത്സരം. 4565എംഎം നീളവും 1850എംഎം വീതിയും 1682എംഎം ഉയരവും 2700എംഎം വീൽബേസും ഈ കാറിനുണ്ട്. 

Haima 8S Showcased At Auto Expo 2020. Could Rival Tata Harrier, MG Hector

ലോഞ്ചിൽ ചുവന്ന കളറിൽ എത്തിയ ഹൈമയിൽ 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളുണ്ട്. ക്രോം ഗ്രിൽ,ബമ്പറിൽ ക്വാഡ്-LED ലാമ്പുകൾ എന്നിവയും കാണാം. ബോണറ്റ് ലൈനിന് സമാന്തരമായാണ് LED ഡേ ടൈം റണ്ണിങ് ലാമ്പുകളും ടേൺ ഇൻഡിക്കേറ്ററുകളും നൽകിയിരിക്കുന്നത്. ഫ്ലോട്ടിങ് റൂഫ് ഡിസൈനും ബ്ലാക്ക്‌ഡ്‌ഔട്ട് B,C പില്ലറുകളും ചെരിഞ്ഞ റൂഫ് ലൈനിൽ ഇന്റഗ്രേറ്റ് ചെയ്ത റൂഫ് ടെയിലും നൽകിയിട്ടുണ്ട്. പിൻഭാഗത്ത് ഒതുങ്ങിയ ടെയിൽ ലാമ്പുകളും ബൂട്ടിൽ കണക്റ്റിംഗ് ലൈറ്റ് ബാറും നൽകിയിട്ടുണ്ട്.  ഹൈമ 8S മോഡലിൽ പനോരമിക് സൺറൂഫ്, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ,ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സൗകര്യങ്ങൾ കൂടിയുണ്ട്.

Haima 8S Showcased At Auto Expo 2020. Could Rival Tata Harrier, MG Hector

FAW ഹൈമയ്ക്ക് ഇന്ത്യൻ കാർ വിപണിയിൽ എത്താൻ തിടുക്കമുണ്ടെങ്കിലും, എപ്പോൾ എത്തുമെന്ന് തീരുമാനമായിട്ടില്ല. ഉപഭോക്താക്കളുടെ താല്പര്യങ്ങൾ അറിയാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണ് എക്സ്പോയിൽ കമ്പനി എത്തിയിരിക്കുന്നത്.  ഹൈമയുടെ പവിലിയനിൽ 7എക്സ് എംപിവി,ഇ1 ഹാച്ച്ബാക്ക് എന്നിവയും ഉണ്ട്. ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു ഇവി ഹാച്ച് ഇറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന ഈ കാർ ബേർഡ് ഇലക്ട്രിക്ക് ഇവി 1 എന്നാകും അറിയപ്പെടുക.

was this article helpful ?

Write your Comment on Haima 8s

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.10.50 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ harrier ev
    ടാടാ harrier ev
    Rs.30 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience