• English
  • Login / Register

ഫോർഡ് ഫിഗൊ ക്രോസ്സ് ഓവർ പ്രത്യാശ നല്ക്കുന്ന ഒരു സാധ്യതയാണ്‌; എം ഡി പറഞ്ഞു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 15 Views
  • ഒരു അഭിപ്രായം എഴുതുക

Ford Figo

തങ്ങളുടെ ഹാച്ച്ബാക്കായ ഫിഗോയുടെ ക്രോസ്സ് ഓവർ പുറത്തിറക്കുനുള്ള സാധ്യത ഫോർഡ് ഇന്ത്യ തള്ളിക്കളയുന്നില്ല. ക്രോസ്സ് ഹാച്ചുകൾ ഇപ്പോൾ വിപണിയിലെ ചൂടൻ വിഭവമാണ്‌ എന്നതിന്‌ തെളിവാണ്‌ ഫിയറ്റ് അവന്റുറ, ഐ ആക്‌റ്റീവ് എന്നിവ. ഈ സെഗ്‌മെന്റിൽ നിലവിൽ വാഹനങ്ങളൊന്നുമില്ലാത്ത ഫോർഡിന്‌ സെഗ്‌മെന്റിലേക്ക് കാലെടുത്ത് വയ്‌ക്കാൻ പറ്റിയ സാഹചര്യങ്ങളാന്‌ വിപണിയിൽ ഇപ്പോഴുള്ളത്. ഈ വിഷയത്തെപ്പറ്റി സംസാരിക്കവെ ഫോർഡ് ഇന്ത്യ എം ഡി യും പ്രെസിഡന്റുമായ നൈജിൽ ഹാരിസ് ഇന്ത്യൻ ഓട്ടോസ് ബ്ലോഗിനോട് പറഞ്ഞു, “ ഞങ്ങൾ എങ്ങിനെ അത് നടപ്പിലാക്കും എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിജയം. മുഖ്യധാരയിലു ഉൽപ്പന്നങ്ങളാണ്‌ ഇന്ത്യൻ ഉപഭോഗ്‌താക്കാൾക്കിഷ്ട്ടം അപ്പോൽ അവർ ആഗ്രഹിക്കുക ഒരു ആസ്‌പയറൊ ഫിഗോയൊ ആയിരിക്കും, എന്നിരുന്നാലും പുത്തൻ സെഗ്‌മെന്റുകളും അവർക്കിഷ്ട്ടമാണ്‌ അതിനാൽ ഫിഗൊ ക്രോസ്സ് ഓവർ എന്നത് മികച്ച ആശയമാണ്‌. ”

Ford Figo

സ്റ്റോക്ക് ഫിഗൊ ഒരു ക്രോസ്സ് ഓവർ വേരിയന്റിനുള്ള മികച്ച ആടിത്തറ നൽകുന്നതായിരിക്കും. 100 പി എസ് പവർ തരുന്ന ഒരു 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ്‌ വാഹനത്തിനുള്ളത്, ഈ ഹച്ച്ബാക്കിനെ കരുത്തോടെ വലിക്കാൻ ഈ എഞ്ചിൻ ധാരാളാം മതി, ക്രോസ്സ് ഓവർ വേരിയന്റിനെപ്പറ്റി പറയുകയാണെങ്കിൽ ഈ 100 പി എസ് വേരിയന്റ് സെഗ്‌മെന്റിലെ തന്നെ ഏറ്റവും ശക്‌തിയുള്ള വാഹനമായി മാറിയേക്കാം. എഞ്ചിനെപ്പറ്റി പറയുകയാണെങ്കിൽ എതേ 1.5 ലിറ്റർ എഞ്ചിൻ തന്നെയാണ്‌ കമ്പനിയുടെ മുൻ നിര കോംപാക്ക്‌ട് എസ് യു വി ഫോർഡ് ഇക്കോ സ്പോർട്ടിലും ഉപയോഗിക്കുന്നത്. ഫിഗൊ ആസ്‌പയർ കോംപാക്ക്‌ട് സെഡാൻ, എൻദവർ എസ് യു വി, ഫിയസ്റ്റ സെഡാൻ എന്നിവയാണ്‌ ഫോർഡ് ഇന്ത്യയുടെ നിലവിലെ വാഹന നിര.

was this article helpful ?

Write your Comment on Ford Fi ഗൊ 2015-2019

കാർ വാർത്തകൾ

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience