ഫോർഡ് ഇക്കോസ്പോർട്ട് ഫേസ്‌ലിഫ്റ്റ് യു എസ്സിൽ ചോർന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 11 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: ഫോർഡ് ഇക്കോസ്പോർട്ട് ഫേസ്‌ലിഫ്റ്റ് അമേരിക്കയിൽ ടെസ്റ്റിങ്ങിണ്ടെ ശ്രദ്ധയിൽപ്പെട്ടു. വാഹനം മൂടിക്കെട്ടിയ നിലയിൽ ആയിരുന്നതിനാൽ നവീകരണങ്ങൾ മുഴുവൻ ശ്രദ്ധയിൽപ്പെടില്ല.
2017 ഇക്കോസ്‌പോർട്ടിന്റെ മുൻഭാഗം മുഴുവൻ മൂടിക്കെട്ടിയ നിലയിലായിരുന്നു. അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത് വാഹനത്തിന് നവീകരിച്ച പുത്തൻ ഗ്രിൽ ഉണ്ടാകുമെന്നാണ്. ഫോർഡ് എഡ്ജിന്റെ ഗ്രില്ലിനോട് സദൃശ്യമുണ്ടാകുവാനും സാധ്യതയുണ്ട്. പുതുക്കി പണിത ഹേഡ്‌ലൈറ്റുകൾക്കൊപ്പം ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
പുതിയ 4 ഇഞ്ച്കളർ ഡിസ്‌പ്ലേയ്‌ക്ക് പുറമെ ശബ്‌ദം കുറയ്‌ക്കുന്ന ഒരു സംവിധാന്വും ഫോർഡ് തങ്ങളുടെ വാഹനത്തിന് അവതരിപ്പിച്ചു. യൂറോപ്യൻ വേർഷനിൽ നിന്ന് വ്യത്യസ്‌തമായി അമേരിക്കൻ വേർഷന് പിന്നിൽ ഒരു വീൽ ഉറപ്പിച്ചിട്ടുണ്ട്. എഞ്ചിനുകൾക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടാകുവാൻ സാധ്യതയില്ല പഴയ എഞ്ചിനുകൾ തന്നെ ഫോർഡ് തുടരുമെന്നാണ് കരുതുന്നത്. 1.0 ലിറ്റർ ഇക്കൊ ബൂസ്റ്റ് എഞ്ചിന് പരമാവധി 123 എച്ച് പി പവർ പുറന്തള്ളാൻ കഴിയും, എന്നാൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 110 എച്ച് പിയും, 1.5 ഡീസൽ എഞ്ചിൻ 99 എച്ച് പി പവറും ഉൽപ്പാതിപ്പിക്കും. ഇക്കൊ ബൂസ്റ്റ് എഞ്ചിനുമായുള്ള കാർ യു കെ യിൽ 2016 ൽ ലോഞ്ച് ചെയ്യും.
ഇന്ത്യൻ വിപണിയിൽ ഹ്യൂണ്ടായ് ഡസ്റ്റർ ക്രേറ്റ തുടങ്ങിയവയുമായി മത്സരിക്കുന്ന ഇക്കോ സ്പോർട്ട് വലിയ വിജയമാണ് നേടിയത്. ഇതോടെ വാഹനം ആദ്യം യു എസ്സിൽ ആയിരിക്കും പുറത്തിറക്കുക്യെന്നും നിലവിൽ അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്. 2016 അവസാനമോ 2017 ആദ്യമോ ലോഞ്ച് പ്രതീക്ഷിക്കാം.