Login or Register വേണ്ടി
Login

ഫോർഡ് ഇന്ത്യൻ ഓട്ടോ എക്‌സ്‌പോ 2016 ൽ

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

Ford Mustang Interiors

ഈ അമേരിക്കൻ വാഹന നിർമ്മാതാക്കൾ രാജ്യത്ത് വാഹനങ്ങൾ ലോഞ്ച് ചെയ്യുന്ന തിരക്കിലാണെന്ന് തോന്നുന്നു. കഴിഞ്ഞ 5 മാസത്തിനിടയിൽ നടന്ന കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് ഓർമ്മപ്പെടുത്താം - മൂന്ന് പുതിയ ഉൽപ്പന്നങ്ങളും ഒരു ഫേസ് ലിഫ്റ്റും ഫോർഡ് അവതരിപ്പിച്ചു. ഫിഗൊ ആസ്‌പയർ, അടുത്ത തമുറ ഫിഗൊ, ഇക്കോ സ്‌പോർട്ട് ഫേസ് ലിഫ്റ്റ് പിന്നെ പുത്തൻ എൻഡവർ എന്നിവയാണവ. ഈ വാഹനങ്ങളുടെ നിലവാരവും വിലയും പ്രകടനവും ജനങ്ങളും അംഗീകരിച്ചു കഴിഞ്ഞു. ഫോർഡിന്റെ 2016 ലെ പദ്ധതികൾ കണക്കിലെടുക്കുകയാണെങ്കിൽ ഇതു വർദ്ധിക്കുവാനാണ്‌ സാധ്യത. ഓട്ടോ എക്‌സ്പോയിൽ അവരെ സന്ദർശിക്കുന്നത് വ്യത്യസ്ഥമായ ഒരു അനുഭവമായിരിക്കും അതിൻ` കാരണം ഈ വാഹനങ്ങളാണ്‌.

മസ്‌താങ്ങ് ജി ടി

Ford Mustang GT

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്‌ വാഹനം അവതരിപ്പിച്ചത്, എന്നാൽ ഒരു ലോഞ്ചിൽ കാണുന്നതിനേക്കാൾ ആവേശഭരിതമായിട്ടാണ്‌ വാഹനത്തെ ആളുകൾ വരവേറ്റത്. എക്‌പോയിൽ ഫോർഡിന്റെ പവലിയണിൽ മറ്റ് പുതിയ കാറുകൾക്കൊപ്പമായിരിക്കും വാഹനത്തിന്റെ സ്ഥാനം. പെർഫോമൻസ് പാക്ക് സ്റ്റാൻഡേർഡ് സവിശേഷത്യായിട്ട് ജി ടി ഗ്യൂസിലായിരിക്കും മസ്തങ്ങ്ൻ ലോഞ്ച് ചെയ്യുക. അമേരിക്കൻ, യൂറോപ്യൻ മാർക്കറ്റുകളിൽ അത് ഓപ്‌ഷണൽ ആയിട്ടാണ്‌ എത്തുന്നത്. 529 എൻ ടോ​‍ീർക്കിൽ 420 ബി എച്ച് പുറന്തള്ളാൻ കഴിയുന്ന ഭീമൻ എഞ്ചിനാണ്‌ വാഹനത്തിനുള്ളിലുള്ളത്.

എഡ്‌ജ്

Ford Edge

ബോൾഡ് ഡിസൈൻ സ്കീമുകളുള്ള ഒരു സ്പോർട്ടി എസ് യു വിയാണ്‌ ഫോർഡ് എഡ്‌ജ്. നേരെയുള്ള ഷോൾഡർ ലൈനുകളും മറ്റ് ക്യാരക്‌ടർ ലൈനുകളും ചേർന്നതാണ്‌ അതിന്റെ എക്‌സ്റ്റീരിയർ. ഫോർഡിന്റെ പരമ്പരാഗത ഹെക്‌സാഗണൽ ഗ്രില്ലാണ്‌ മുന്നിൽ ലഭിച്ചിരിക്കുന്നത്. ഹെഡ്‌ലാംപിനരികിലേക്ക് പോകും തോറും അത് ദൃഡമായി നേർത്ത് വരും. ഇന്റീരിയറും ഫോർഡിന്റെ തനതുരീതിയിലുള്ളതാണ്‌ എന്നാൽ ഇക്കോസ്‌പോർട്ടിനേക്കാളും മികച്ച രീതിയിലുള്ള ഇന്റീരിയർ പ്രതീക്ഷിക്കാം. ഹ്യൂണ്ടായ് ടക്‌സണിന്റെ വിഭാഗത്തിലാണ്‌ വാഹനം എത്തുക.

മോണ്ടിയൊ

പണ്ട് ഇന്ത്യയിൽ ഉണ്ടായിരുന്ന ഈ എക്‌സിക്യൂട്ടിവ് സെഡാൻ പുതിയ അവതാരത്തിലായിരിക്കും ഇത്തവണ എത്തുക. ഫോർഡിന്റെ 2016 ഡിസൈൻ സങ്കൽപ്പത്തിനനുസരിച്ച് നിർമ്മിച്ചിട്ടുള്ള വാഹനം നിർമ്മാതാക്കളുടെ മറ്റെല്ലാ വാഹനങ്ങളെയും പോലെ സ്‌പോർട്ടിയാണ്‌. 2016 മോണ്ടിയൊ ധാരാളം സവിശേഷതകളുമായാണ്‌ വിദേശങ്ങളിൽ എത്തിയത്. അതെല്ലാം ഇന്ത്യയിലും നിലനിർത്തുമെന്ന് പ്രതീക്ഷിക്കാം. വാഹനത്തിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ഒരു തീയതിയൊ മാസമൊ ഇതുവരെ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല.

കൂഗ

Ford Kuga

ഇക്കോ സ്‌പോർട്ടിൽ നിന്ന് വ്യത്സ്യസ്ഥമായി ഫോർഡിന്റെ 4 - മീറ്ററിന്‌ മുകളിൽ വരുന്ന മറ്റൊരു കോംപാക്ക്‌ട് എസ് യു വിയാണ്‌ കൂഗ. ഫോർഡിന്റെ എസ് യു വികളുടെ തടിച്ച ഗ്രില്ലിനു പകരം നേർത്ത ഹെക്ക്‌സാഗണൽ ഗ്രില്ലാണ്‌ വാഹനത്തിനെ സഹോദരങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്. ഹ്യൂണ്ടായ് ക്രേറ്റയുടെ വിഭാഗത്തിൽപ്പെടുന്ന വാഹനം ഒരു നേരിട്ടുള്ള മത്സരത്തിനായിരിക്കും ലോഞ്ച് ചെയ്‌തുകഴിയുമ്പോൾ ഒരുങ്ങുക.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്ഫേസ്‌ലിഫ്റ്റ്
Rs.65.90 ലക്ഷം*
പുതിയ വേരിയന്റ്
Rs.6.10 - 11.23 ലക്ഷം*
പുതിയ വേരിയന്റ്
Rs.4.70 - 6.45 ലക്ഷം*
പുതിയ വേരിയന്റ്
Rs.6.10 - 8.97 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ