ലീനിയയുടെ പിന്‍ഗാമിക്ക് 'ഫിയറ്റ് ടിപ്പോ' എന്ന പുതിയ പേര്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂര്‍:
ഈസ്റ്റന്‍ബുള്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഫിയറ്റ് ഈജിയ, 'ടിപ്പോ' എന്ന പേരില്‍ ഏഷ്യന്‍ മാര്‍ക്കറ്റില്‍ ഇറങ്ങുമെന്ന് ഉറപ്പായി. ഫിയറ്റ് ലീനിയയുടെ പിന്‍ഗാമിയായി വരുന്ന വാഹനം ഇതേ പേരിലാകും മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ റീജിയന്‍ (ഇഎംഇഎ), യൂറോപ് എന്നിവിടങ്ങളിലും ഇറങ്ങുന്നത്. വാഹനത്തിന്റെ പ്രൊഡക്ഷന്‍ സ്‌പെക് വേര്‍ഷനായിരുന്നു ഈസ്റ്റന്‍ബുള്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. ഒഫിഷ്യല്‍ വീഡിയോ റിലീസ് ചെയ്തതിനെ തുടര്‍് അതിന്റെ അഭിപ്രായങ്ങളും ഓലൈനില്‍ സജീവമായിക്കഴിഞ്ഞു.
1988ല്‍ ഇറങ്ങി 1995 വരെ വിപണിയില്‍ ഉണ്ടായിരുന്ന സ്മാള്‍ ഫാമിലി ഹാച്ച്ബാക്ക് കാറിനായിരുന്നു 'ടിപ്പോ' നെയിംപ്ലേറ്റ് ഫിയറ്റ് ആദ്യമായി ഉപയോഗിച്ചത്. 1989ല്‍ 'യൂറോപിയന്‍ കാര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് നേടിയിട്ടുള്ള 'ടിപ്പോ'യുടെ, ബ്രാന്‍ഡ് നെയിം മുതലെടുത്ത് പുതിയ വാഹനം വിജയിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അതേസമയം, തുര്‍ക്കി മാര്‍ക്കറ്റില്‍ ഫിയറ്റ് ഈജിയ എന്ന പേരില്‍ തന്നെയാകും വാഹനം ഇറങ്ങുക.
90 പിഎസ്‌നും 120 പിഎസ്‌നും ഇടയില്‍ പവറുകള്‍ വരുന്ന രണ്ട് പെട്രോള്‍ വേരിയന്റുകളും, രണ്ട് ഡീസല്‍ മില്‍ എന്‍ജിനുകളുമാകും, ഫിയറ്റ് ടിപ്പോ അവതരിപ്പിക്കുക. പെട്രോള്‍ വേരിയന്റില്‍ മാനുവല്‍, ഓ'ട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ് ഉണ്ടാകും. എന്നാല്‍ ഇതുവരെയുള്ള വിവരമനുസരിച്ച്, ഡീസല്‍ മില്‍, മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടി മാത്രമാകും ലഭ്യമാകുക.
ലീനിയയേക്കാള്‍ വലുതും, എന്നാല്‍ ഭാരം കുറഞ്ഞതുമായ സെഡാനാണ് ടിപ്പോ. 4.5 മീറ്റര്‍ നീളവും, 1.78 മീറ്റര്‍ വീതിയും, 1.48 മീറ്റര്‍ ഉയരവുമുള്ള വാഹനത്തിന് 510 ലിറ്റര്‍ ബൂ'് വ്യാപ്തിയും ഉണ്ടാകും. അലോയി വീലുകള്‍, ഫോഗ് ലാമ്പുകള്‍ തുടങ്ങിയ ഫീച്ചറുകളുള്ള ടിപ്പോയില്‍, എബിഎസ്, എയര്‍ബാഗുകള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ക്രീച്ചര്‍ കംഫര്‍'ുകളും ഉണ്ടാകും. അടുത്ത വര്‍ഷത്തോടെ ലീനിയക്ക് പകരമായി, ടിപ്പോ നിരത്തിലിറങ്ങുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
0 out of 0 found this helpful