Login or Register വേണ്ടി
Login

ഇന്ത്യയിൽ ആദ്യമായി ടെസ്റ്റ് നടത്തി ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യൂണ്ടായ് ക്രെറ്റ

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

ഫെയ്സ്‌ലിഫ്റ്റഡ് ഹ്യുണ്ടായ് ക്രെറ്റ 2024-ന്റെ തുടക്കത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • ക്രോം സ്റ്റഡുകളും പുതിയ 18 ഇഞ്ച് അലോയ് വീലുകളുമുള്ള പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലാണ് സ്പൈ വീഡിയോ കാണിക്കുന്നത്.

  • SUV-യിൽ പുതിയ LED ലൈറ്റിംഗും മാറ്റംവരുത്തിയ ബമ്പറുകളും ലഭിച്ചേക്കാം.

  • ഉള്ളിൽ, പുതിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ഹീറ്റഡ് സീറ്റുകളും ഇതിൽ വരാം.

  • പുതിയ കൂടുതൽ ഫീച്ചറുകളിൽ 360-ഡിഗ്രി ക്യാമറയും ADAS-ഉം ഉൾപ്പെടാൻ സാധ്യതയുണ്ട്.

  • പുതിയ കിയ സെൽറ്റോസിന്റെ അതേ 1.5 ലിറ്റർ പെട്രോൾ, ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിക്കും.

  • വിലകൾ 10.50 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ചേക്കും (എക്സ്-ഷോറൂം).

2021 അവസാനത്തോടെ, ഇന്തോനേഷ്യൻ വിപണിയിൽ ഫെയ്സ്‌ലിഫ്റ്റഡ് ഹ്യൂണ്ടായ് ക്രെറ്റ ലഭിച്ചു. ഇപ്പോഴിത് ഇന്ത്യയിൽ എത്തുമെന്ന് ഊഹിച്ചിരുന്നുവവെങ്കിലും, വിപണിയിൽ പ്രത്യേകമായ മാറ്റങ്ങൾ വരുത്തിയ മറ്റൊരു മോഡലാണ് നമുക്ക് ലഭിക്കുകയെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇപ്പോഴിതാ, ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യയിൽ ആദ്യമായി പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നു.

എന്തൊക്കെയാണ് കാണാനാവുക?

ടെസ്റ്റ് മ്യൂൾ ശക്തമായ കറുത്ത മറ കൊണ്ട് പൊതിഞ്ഞിരിക്കുമ്പോൾ തന്നെ, ഫെയ്സ്‌ലിഫ്റ്റഡ് ക്രെറ്റയ്ക്ക് ക്രോം സ്റ്റഡിംഗ് ഉൾപ്പെടുന്ന പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ ലഭിക്കുമെന്ന് സ്പൈ വീഡിയോ സ്ഥിരീകരിച്ചു. ഹ്യുണ്ടായ് SUV-യിൽ പുതിയ ജോഡി LED ഹെഡ്‌ലൈറ്റുകളും മാറ്റംവരുത്തിയ LED DRL-കളും മാറ്റംവരുത്തിയ ഫ്രണ്ട് ബമ്പറും നൽകിയേക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

പ്രൊഫൈലിൽ, 2024-ലെ ക്രെറ്റ ഡിസൈനിൽ ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ല, റിയർ ഡിസ്‌ക് ബ്രേക്കുകൾ സഹിതമുള്ള വലിയ 18 ഇഞ്ച് അലോയ് വീലുകൾ (അൽകാസറിൽ നിന്ന് കടമെടുത്തതാകാം), ORVM ഘടിപ്പിച്ച സൈഡ് ക്യാമറ എന്നിവയാണ് മാറ്റങ്ങളായി ഉള്ളത്, ഇത് 360-ഡിഗ്രി സജ്ജീകരണത്തെക്കുറിച്ച് സൂചന നൽകുന്നു. റിയർ ഡിസൈൻ മാറ്റങ്ങളുടെ വിശദാംശങ്ങൾ ഇപ്പോഴും വിരളമാണ്, എന്നാൽ അവയിൽ കണക്റ്റഡ് LED ടെയിൽലൈറ്റുകളും മാറ്റംവരുത്തിയ ബമ്പറും ഉൾപ്പെടാം.

ഇതും വായിക്കുക:: ഹ്യുണ്ടായ് എക്‌സ്‌റ്റർ SUV ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഉൽപ്പാദന നിര ഇറങ്ങിത്തുടങ്ങി

പ്രതീക്ഷിക്കുന്ന ഇന്റീരിയർ അപ്‌ഡേറ്റുകൾ

അപ്‌ഡേറ്റ് ചെയ്‌ത SUV-യുടെ ഇന്റീരിയറിലേക്ക് സ്പൈ വീഡിയോ ഞങ്ങൾക്ക് ഒരു കാഴ്ചയും പ്രദാനം ചെയ്യുന്നില്ലെങ്കിലും, പുതുക്കിയ സീറ്റ് അപ്‌ഹോൾസ്റ്ററിയും ഡാഷ്‌ബോർഡ് ഡിസൈനും ഉള്ള പുതിയ ക്രെറ്റയായിരിക്കും ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുകയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

360-ഡിഗ്രി ക്യാമറ ഉൾപ്പെടുത്തിയതിനു പുറമേ, ഫേസ്‌ലിഫ്റ്റഡ് ക്രെറ്റയിൽ പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ (അൽകാസറിൽ നിന്നുള്ളത്), ഹീറ്റഡ് സീറ്റുകൾ, കൂടാതെ ഒരു ഡാഷ്‌ക്യാം പോലും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ തുടരാൻ സാധ്യതയുണ്ട്.

സുരക്ഷാ വശത്ത് ,പുതിയ വെർണയിൽ കാണുന്നത് പോലെ, ഫെയ്‌സ്‌ലിഫ്റ്റഡ് ക്രെറ്റ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) സഹിതമാണ് വരുന്നത്, ഇത് ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഉൾക്കൊള്ളും. ഇതിലെ മറ്റ് സുരക്ഷാ ഉപകരണങ്ങളിൽ ആറ് എയർബാഗുകൾ വരെ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഒരു റിവേഴ്‌സിംഗ് ക്യാമറ എന്നിവ ഉൾപ്പെടും.

ധാരാളം എഞ്ചിൻ-ഗിയർബോക്സ് ഓപ്ഷനുകൾ

ഫെയ്‌സ്‌ലിഫ്റ്റഡ് ക്രെറ്റ അതിന്റെ പവർട്രെയിനുകൾ കിയ സെൽറ്റോസുമായി പങ്കിടുന്നത് തുടരും, അവ ഇപ്രകാരമാണ്:

സവിശേഷത

1.5-ലിറ്റർ N.A പെട്രോൾ

1.5 ലിറ്റർ ടർബോ-പെട്രോൾ

1.5 ലിറ്റർ ഡീസൽ

പവര്‍

115PS

160PS

116PS

ടോർക്ക്

144Nm

253Nm

250Nm

ട്രാൻസ്മിഷൻ

6-സ്പീഡ്/ CVT

6-സ്പീഡ് iMT / 7-സ്പീഡ് DCT

6-സ്പീഡ് MT/6-സ്പീഡ് AT

ലോഞ്ച്, വില, എതിരാളികൾ

ഹ്യുണ്ടായ് ഫെയ്‌സ്‌ലിഫ്റ്റഡ് ക്രെറ്റ അടുത്ത വർഷം ആദ്യത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, വില 10.50 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാൻ സാധ്യതയുണ്ട് (എക്സ്-ഷോറൂം). SUV ഇനിപ്പറയുന്ന മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക്, MG ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൺ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിട്രോൺ C3 എയർക്രോസ് എന്നിവക്ക് എതിരാളിയാകുന്നത് തുടരും.

ചിത്രത്തിന്റെ ഉറവിടം

ഇവിടെ കൂടുതൽ വായിക്കുക: ക്രെറ്റ ഓൺ റോഡ് വില

Share via

Write your Comment on Hyundai ക്രെറ്റ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.44.90 - 55.90 ലക്ഷം*
Rs.75.80 - 77.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.88.70 - 97.85 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ