• English
  • Login / Register

ഫെയ്‌സ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റി ഔദ്യോഗികമായി തുടക്കംകുറിക്കുന്നതിനു മുമ്പുതന്നെ ഡീലർഷിപ്പുകളിൽ റിസർവ് ചെയ്യാം

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 24 Views
  • ഒരു അഭിപ്രായം എഴുതുക

അപ്ഡേറ്റ് ചെയ്ത ഹോണ്ട സെഡാനിൽ ചെറിയ ഡിസൈൻ മാറ്റങ്ങൾ ഉണ്ടായിരിക്കും, കൂടാതെ സുരക്ഷാ ഫീച്ചറുകൾ മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

Honda City facelift

  • ഫെയ്‌സ്‌ലിഫ്റ്റ‍ഡ് സെഡാനു വേണ്ടിയുള്ള ബുക്കിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നു, എന്നാൽ ഡീലർഷിപ്പുകളിൽ മാത്രമായിരിക്കും ഇത്.

  • ചെറിയ ഡിസൈൻ മാറ്റങ്ങളും അപ്ഡേറ്റ് ചെയ്ത സുരക്ഷാ കിറ്റും ഇതിലുണ്ടാകും.

  • 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് സെഡാനിലും ഉപയോഗിക്കുന്നത്, പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇത് അപ്‌ഡേറ്റ് ചെയ്യും.

  • 2023 മാർച്ച് 2 മുതൽ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനക്കെത്തും.

  • 12 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ കോംപാക്റ്റ് സെഡാൻ സെഗ്‌മെന്റിലുള്ള കടുത്ത മത്സരത്തിന്റെ ഭാഗമായി, ഹോണ്ട ഇതിന്റെ അഞ്ചാം തലമുറ സിറ്റി ചെറിയ മെയ്ക്കോവറിൽ നൽകാൻപോകുന്നു. ലോഞ്ച് അടുത്തുവരുമ്പോൾ, ബഹുജനങ്ങളിലുള്ള ഡിമാൻഡ് കാരണമായി തിരഞ്ഞെടുത്ത ഹോണ്ട ഡീലർഷിപ്പുകൾ ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പുതന്നെ ഇപ്പോൾ ഫെയ്‌സ്‌ലിഫ്റ്റഡ് സെഡാനു വേണ്ടിയുള്ള റിസർവേഷൻ സ്വീകരിക്കുന്നു. ഡീലർഷിപ്പ് പ്രകാരം ബുക്കിംഗ് തുക 5,000 രൂപ മുതൽ 21,000 രൂപ വരെ വ്യത്യാസപ്പെടാം.

അപ്ഡേറ്റ് ചെയ്ത ഹോണ്ട സെഡാനിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ കാണൂ

ചെറിയ ഡിസൈൻ മാറ്റങ്ങൾ

Honda City 2023 Front

ഫെയ്‌സ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റിയുടെ ലീക്ക് ആയ ചിത്രങ്ങളിൽ കാണുന്നതു പ്രകാരം, ഡിസൈനിന്റെ കാര്യത്തിൽ ശ്രദ്ധേയമായ കുറച്ച് മാറ്റങ്ങൾ മാത്രമേയുള്ളൂ. പുതിയ ഫ്രണ്ട് ബമ്പർ കൂടാതെ ചെറിയ രീതിയിൽ മെച്ചപ്പെടുത്തിയ ഗ്രിൽ സഹിതമുള്ള കൂടുതൽ ശ്രദ്ധേയമായ LED DRL ഇതിൽ ഉൾപ്പെടുന്നു.

ഇതും കാണുക: മാരുതി ഗ്രാൻഡ് വിറ്റാരക്ക് എതിരാളിയായി ഹോണ്ടയുടെ പുതിയ SUV ആദ്യമായി ഇന്ത്യൻ റോഡുകളിൽ കാണപ്പെട്ടു

Honda City facelift Infotainment System

ഉൾഭാഗത്ത്, സെഡാൻ ഇപ്പോഴും അതേ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ് ലേഔട്ട് ആണ് അവതരിപ്പിക്കുന്നത്, കൂടാതെ ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സഹിതമുള്ള സമാനമായ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റും ഉണ്ടായിരിക്കും. കൂടാതെ, അപ്‌ഡേറ്റ് ചെയ്‌ത സിറ്റിയിൽ വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കൂടുതൽ കണക്റ്റ് ചെയ്ത കാർ സാങ്കേതികവിദ്യ തുടങ്ങിയവ പോലുള്ള അധിക ഫീച്ചറുകൾ നൽകിയേക്കാം.

ഇതും വായിക്കുക: കാർദേഖോ ഗ്രൂപ്പ് CEO, ഷാർക്ക് ടാങ്ക് നിക്ഷേപകൻ അമിത് ജെയിൻ എന്താണ് ഉദ്ദേശിക്കുന്നതെന്നും അത് എന്തുകൊണ്ടാണെന്നും കാണൂ

വിപുലീകരിച്ച സുരക്ഷാ കിറ്റ്

Honda City Hybrid Instrument Cluster

സുരക്ഷയുടെ കാര്യത്തിൽ, അപ്ഡേറ്റ് ചെയ്ത സിറ്റിയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ISOFIX ചൈൽഡ്-സീറ്റ് ആങ്കറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും പ്രതീക്ഷിക്കപ്പെടുന്നവയാണ്.

ഇതിന്റെ e:HEV ഹൈബ്രിഡ് വേരിയന്റിൽ ഉള്ളതിനു സമാനമായി, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയ്സ് കൺട്രോൾ, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന ADAS സാങ്കേതികവിദ്യയുടെ ഒരു പൂർണ്ണമായ സ്യൂട്ട് ഇത് നൽകിയേക്കും.

അപ്ഡേറ്റ് ചെയ്ത എഞ്ചിൻHonda City Engine

ഫെയ്‌സ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റിയിൽ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ (121PS, 145Nm ഉൽപ്പാദിപ്പിക്കുന്നത്) ആയിരിക്കും നൽകുക, സിക്സ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു CVT ഓട്ടോമാറ്റിക് ഇതിലുണ്ടാകും. RDE, BS6 ഘട്ടം II ചട്ടങ്ങൾ പാലിക്കുന്നതിനായി ഇത് അപ്‌ഡേറ്റ് ചെയ്യും, കൂടാതെ E20 ഇന്ധനത്തിൽ പ്രവർത്തിക്കുന്നതിന് അനുസൃതമാക്കുകയും ചെയ്യും.

സിറ്റിയിൽ നിന്ന് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷൻ ഹോണ്ട ഘട്ടംഘട്ടമായി ഉപേക്ഷിക്കും, കൂടാതെ ഫെയ്സ്‌ലിഫ്റ്റഡ് പതിപ്പിൽ കുറഞ്ഞ വേരിയന്റുകളിൽ eHEV (സ്ട്രോംഗ്-ഹൈബ്രിഡ്) പവർട്രെയിൻ ലഭിക്കും, ഇത് കൂടുതൽ താങ്ങാനാവുന്നതാക്കി ഇതിനെ മാറ്റും.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

Honda City facelift rear

2023 ഹോണ്ട സിറ്റി സ്കോഡ സ്ലാവിയവോക്സ്‌വാഗൺ വിർട്ടസ്പുതിയ തലമുറ ഹ്യുണ്ടായ് വെർണ എന്നിവയോടുള്ള മത്സരം തുടരും. മാർച്ച് 2-ന് ഇത് വിൽപ്പനക്കെത്തും, ഇതിന് 12 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം).

ഇവിടെ കൂടുതൽ വായിക്കുക: സിറ്റി ഡീസൽ

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Honda നഗരം

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഓഡി എ5
    ഓഡി എ5
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ടെസ്ല മോഡൽ 2
    ടെസ്ല മോഡൽ 2
    Rs.45 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 2025
  • ഫോക്‌സ്‌വാഗൺ id.7
    ഫോക്‌സ്‌വാഗൺ id.7
    Rs.70 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience