• English
    • Login / Register

    പുത്തൻ മുഖവുമായി ഗ്രാൻഡ് i10 നിയോസ് ആറ് എയർബാഗുകൾ സഹിതം

    ജനുവരി 23, 2023 09:10 pm tarun ഹുണ്ടായി ഗ്രാൻഡ് ഐ 10 നിയോസ് ന് പ്രസിദ്ധീകരിച്ചത്

    • 38 Views
    • ഒരു അഭിപ്രായം എഴുതുക

    പുതുക്കിയ ഗ്രാൻഡ് i10 നിയോസ് ഇപ്പോൾ അതിന്റെ പ്രധാന എതിരാളിയായ മാരുതി സ്വിഫ്റ്റിനേക്കാൾ കൂടുതൽ ഫീച്ചർ സമ്പന്നമാണ്

     

    2023 Hyundai Grand i10 Nios

    • പുതുക്കിയ ഗ്രാൻഡ് i10 നിയോസിന്റെ വില 5.69 ലക്ഷം രൂപ മുതലാണ്. 

    • പുതിയ 15 ഇഞ്ച് അലോയ് വീലുകളും ബന്ധിപ്പിച്ച എൽഇഡി ടെയിൽ ലാമ്പുകളും സഹിതം പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയയും ലഭിക്കുന്നു. 

    • ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയ്സ് കൺട്രോൾ, ട്വീക്ക് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ടൈപ്പ്-C ചാർജർ എന്നിവയാണ് അധിക ഫീച്ചറുകൾ. 

    • ആറ് എയർബാഗുകൾ, ഇ.എസ്.സി., വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ടയർ പ്രഷർ മോണിറ്ററിംഗ് എന്നിവ ഉള്ളതിനാൽ ഇത് ഇപ്പോൾ കൂടുതൽ സുരക്ഷിതമാണ്. 

    • 1.2 ലിറ്റർ പെട്രോൾ, സി.എൻ.ജി എഞ്ചിനുകൾ മാറ്റമില്ലാതെ തുടരുന്നു. 

    ഹ്യുണ്ടായ് അതിന്റെ പുത്തൻ ഗ്രാൻഡ് i10 നിയോസിന്റെ വില വെളിപ്പെടുത്തിയിരിക്കുന്നു, അത് 5.69 ലക്ഷം രൂപയിൽ തുടങ്ങുന്നു (എക്സ്-ഷോറൂം ഡൽഹി). ടോക്കൺ തുകയായ 11,000 രൂപയ്ക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. 

     

    വില വിവരം

    വേരിയന്റുകൾ

    പെട്രോൾ-എംടി

    പെട്രോൾ എഎംടി

    സി.എൻ.ജി.

    ഇറാ

    5.69 ലക്ഷം രൂപ

    -

    -

    മഗ്ന

    6.61 ലക്ഷം രൂപ

    7.23 ലക്ഷം രൂപ

    7.56 ലക്ഷം രൂപ

    സ്പോർട്ട്സ്

    7.20 ലക്ഷം രൂപ

    7.74 ലക്ഷം രൂപ

    8.11 ലക്ഷം രൂപ

    അസ്റ്റ

    7.93 ലക്ഷം രൂപ

    8.47 ലക്ഷം രൂപ

    -

    ഗ്രാൻഡ് i10 നിയോസിന്റെ നാല് വേരിയന്റുകൾ ഇപ്പോഴുമുണ്ട്, പുതുക്കുന്നതിന് മുമ്പുള്ള മോഡലിനേക്കാൾ ഇപ്പോൾ 33,000 രൂപ വരെ വില കൂടുതലാണ്. എഎംടി വേരിയന്റുകൾക്ക് മാനുവൽ വേരിയന്റുകളേക്കാൾ 62,000 രൂപ വരെയും സി.എൻ.ജി. വേരിയന്റുകൾക്ക് 95,000 രൂപ വരെയും കൂടുതലാണ്. 

     

    പുതിയ സ്റ്റൈലിംഗ്

    2023 Hyundai Grand i10 Nios

    പുതിയ ഗ്രാൻഡ് i10 നിയോസിന് മുന്നിലും പിന്നിലും കാഴ്ചയിൽ കാര്യമായ വ്യത്യാസമുണ്ട്. മുൻവശത്തെ മുഴുവൻ കവറിംഗും പുതിയ മെഷ്-ടൈപ്പിലുള്ള താഴ്ഭാഗത്തെ ഗ്രിൽ, സ്പോർട്ടിയർ ഫ്രണ്ട് ബമ്പർ, പുതിയ എൽഇഡി ഡിആർഎല്ലുകൾ എന്നിവ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു. 

    പുതിയ 15 ഇഞ്ച് അലോയ് വീലുകൾ ഒഴികെ വശങ്ങൾക്ക് മാറ്റമില്ല.  പുതിയ നിയോസിൽ  പിന്നിൽ പുതിയ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും പുനർരൂപകൽപ്പന ചെയ്ത ബൂട്ട് ലിഡും ഉണ്ട്.  ഇത് പുതിയ സ്പാർക്ക് ഗ്രീൻ ഷേഡിലും സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ ഓപ്ഷനുകളിലും ലഭിക്കും.  പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, അക്വാ ടീൽ, ഫയറി റെഡ്, ടൈഫൂൺ സിൽവർ എന്നിവയാണ് നിലവിലുള്ള നിറഭേദങ്ങൾ. 

     

    ഇന്റീരിയർ മാറ്റമില്ലാതെ തുടരുന്നു

    2023 Hyundai Grand i10 Nios

    പുതിയ ഗ്രാൻഡ് i10 നിയോസിന്റെ ക്യാബിൻ ലേഔട്ട് മുമ്പത്തേതിന് സമാനമാണ്. എന്നിരുന്നാലും, മുൻവശത്തെ ഹെഡ്‌റെസ്റ്റുകളിൽ 'നിയോസ്' എന്ന് ആലേഖനം ചെയ്‌ത ഇളം ചാരനിറത്തിലുള്ള പുതിയ അപ്‌ഹോൾസ്റ്ററി ഇതിനുണ്ട്. 

     

    കൂടുതൽ സവിശേഷതകൾ

    മുഖംമിനുക്കലിന്റെ ഭാഗമായി ഗ്രാൻഡ് i10 നിയോസിന് കൂടുതൽ ഫീച്ചറുകൾ ലഭ്യമാക്കിയിട്ടുണ്ട്. പരിഷ്കരിച്ച ഈ ഹാച്ച്ബാക്കിൽ ഇപ്പോൾ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, മെച്ചപ്പെടുത്തിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ടൈപ്പ്-സി ചാർജർ, നീല ഫുട്‌വെൽ ആംബിയന്റ് ലൈറ്റിംഗ് എന്നിവയുണ്ട്. 

    ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗിലുള്ള ഓഡിയോ കൺട്രോളുകൾ, വയർലെസ് ഫോൺ ചാർജർ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് എന്നിവ നേരത്തെതന്നെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. 

     

    അത് ഇപ്പോൾ കൂടുതൽ സുരക്ഷിതമാണ്

    സുരക്ഷയുടെ കാര്യത്തിൽ, 2023 ഗ്രാൻഡ് i10 നിയോസിന് ഇപ്പോൾ നാല് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു, ഉയർന്ന വേരിയന്റുകൾക്ക് ആറ് എയർബാഗുകൾ ഉണ്ട്. ഒരു പിൻ പാർക്കിംഗ് ക്യാമറയ്ക്ക് പുറമേ, ഇപ്പോൾ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഐഎസ്ഒഫിക്സ് ആങ്കറേജുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവയുണ്ട്.

    2023 Hyundai Grand i10 Nios

    ബോണറ്റിന് കീഴിൽ മാറ്റങ്ങളൊന്നുമില്ല

    അഞ്ച് സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ 83PS 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇപ്പോഴുമുള്ളത്. സിഎൻജി ഓപ്ഷനും ലഭ്യമാണ്, പകര ഇന്ധനത്തിൽ പ്രവർത്തിക്കുമ്പോൾ അത് 69PS വികസിപ്പിക്കുന്നു, അഞ്ച് സ്പീഡ് മാനുവലിൽ മാത്രമേ ഇത് ലഭിക്കൂ. എന്നാൽ എഞ്ചിൻ ഇപ്പോൾ E20-യ്ക്കും (20 ശതമാനം എത്തനോൾ മിശ്രിതം) BS6 എമിഷൻ ഘട്ടം 2-നും അനുസൃതമാണ്. 

    2022-ൽ, നിയോസിന്റെ ഉയർന്ന കാര്യക്ഷമതയുള്ള ഡീസൽ വേരിയന്റുകൾ ഹ്യൂണ്ടായ് നിർത്തലാക്കി, 100PS 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തൽക്കാലം ഉപേക്ഷിച്ചതായി തോന്നുന്നു. 

    എതിരാളികൾ

    ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസ് മാരുതി സുസുക്കി സ്വിഫ്റ്റ് ഉം ഇഗ്നിസ് ഉം ആയുള്ള അതിന്റെ ദീർഘകാല മത്സരം തുടരുന്നു. എന്നിരുന്നാലും, സമാനമായ വിലയ്ക്ക്, ത്രീ-റോ Renault Triber, ക്രോസ്ഓവർ ശൈലിയിലുള്ള ടാറ്റ പഞ്ച, സിട്രോൺ C3 എന്നിവയും നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. 

    ഇവിടെ കൂടുതൽ വായിക്കുക: ഗ്രാൻഡ് i10 നിയോസ് എഎംടി

    was this article helpful ?

    Write your Comment on Hyundai Grand ഐ10 Nios

    explore കൂടുതൽ on ഹുണ്ടായി ഗ്രാൻഡ് ഐ 10 നിയോസ്

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience