• English
  • Login / Register

എക്സ്ക്ലൂസീവ്: ആദ്യമായി കർവിന്റേതുപോലെയുള്ള സ്റ്റൈലിംഗ് രീതികൾ അതേപടി പകർത്തിയ പുതിയ ടാറ്റ നെക്സോൺ.

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 38 Views
  • ഒരു അഭിപ്രായം എഴുതുക

പുതിയ രൂപവും ഡിസൈൻ മാറ്റിയ ക്യാബിനുമുള്ള സമഗ്രമായ അപ്ഡേറ്റായിരിക്കും ഇത്

  • നെക്സോണിന്റെ പുതിയ പതിപ്പിൽ ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈനായിരിക്കും കാണാൻ കഴിയുക.

  • പരിചിതമായ ഒരു ഏകദേശ രൂപമാണെങ്കിലും, വളരെയധികം പരിഷ്കരിച്ച മുൻ,പിൻ വശങ്ങളായിരിക്കും ഇതിന്റേത്.

  • വലിയ ഡിസ്പ്ലേകളും കൂടുതൽ സവിശേഷതകളുമുള്ള നവീകരിച്ച ക്യാബിനും ഇതിന് ലഭിക്കും.

  • ടാറ്റയുടെ പുതിയ 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും നെക്‌സോണിന് ഉണ്ടാവുക, ഡീസലും ഉണ്ടാകാൻ സാധ്യതയുണ്ട്.

  • പുതുക്കിയ നെക്‌സോൺ EV-യിലും ഡിസൈനും ഫീച്ചർ മാറ്റങ്ങളും കാണാം.

  • പുതുക്കിയ നെക്സോൺ 2024 ൽ എത്തും, ഒരുപക്ഷേ കർവിന് ശേഷമായിരിക്കും.

Tata Nexon 2024 spied

ടാറ്റ നെക്സോൺ ഒരു സുപ്രധാന അപ്ഡേറ്റിനായി പോവുകയാണ്, പുതിയ പതിപ്പ് ഇതിനകം തന്നെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ തയ്യാറായെന്ന് തോന്നുന്നു. 2024 നെക്സോണിന്റെ ടെസ്റ്റ് ഡ്രൈവിനുള്ള വാഹനം ആദ്യമായി കണ്ടതിന്റെ തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചു, അതിൽ നമുക്ക് ആവേശഭരിതരാകാൻ ധാരാളം കാര്യങ്ങളുണ്ട്.

പുതുക്കിയതും എന്നാൽ പരിചിതവുമായ ഡിസൈൻ

വശങ്ങളും ഏകദേശ രൂപവും സമാനമായിരിക്കുന്നതുകൊണ്ട് പുതിയ നെക്‌സോണിനെ എളുപ്പം തിരിച്ചറിയാൻ കഴിയും, അതേസമയം മുൻ, പിൻ ഭാഗങ്ങളുടെ സ്റ്റൈലിങ്ങിൽ ചില പ്രധാന മാറ്റങ്ങൾ അവതരിപ്പിക്കും.  പുതുക്കിയ SUV പ്ലാറ്റ്‌ഫോമിൽ മാറ്റങ്ങളൊന്നും കാണില്ല, അതിനാൽ വീൽബേസിലും മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

Tata Nexon 2024 spied

മുൻവശത്ത്, ഓട്ടോ എക്സ്പോയിൽ ടാറ്റയുടെ ആശയങ്ങളിൽ പ്രദർശിപ്പിച്ച അതേ സ്റ്റൈൽ കർവ്, സിയറ EV എന്നിവയ്‌ക്കൊപ്പം ഇത് അവതരിപ്പിക്കും. ബമ്പറിൽ ഹെഡ് ലാമ്പുകൾ താഴ്ത്തി ബോണറ്റിന് കുറുകെയുള്ള ഒരു സ്ട്രിപ്പാണ് LED DRL.

Tata Nexon 2024 spied

എക്സ്പോയിൽ പ്രിവ്യൂ ചെയ്ത ഡിസൈനിലെ എടുത്തുപറയാവുന്ന മറ്റൊരു കാര്യം കണക്റ്റുചെയ്ത ടെയിൽ ലാമ്പുകളാണ്, ഇത് പിൻഭാഗത്തെ വിൻഡ് ഷീൽഡിന് താഴെ ഉയർത്തിയ ബൂട്ട് ലിപ്പിന് തൊട്ടുതാഴെ ഘടിപ്പിക്കാൻ സാധ്യതയുണ്ട്.

ഒരു പുത്തൻ ഇന്റീരിയർ

കണ്ടതിൽ നിന്ന്, പുതിയ നെക്സോണിൽ പുതുമകൾ വരുത്തിയ ക്യാബിൻ ഉണ്ടായിരിക്കുമെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന SUV യാണ് (പ്രതിമാസ വിൽപ്പന അനുസരിച്ച്) നെക്സോൺ എങ്കിലും ഇത് വളരെ ആവശ്യമായ അപ്ഡേറ്റാണ്. 

Tata Nexon 2024 interior spied

മുഖം മിനുക്കി എത്തിയ ഈ SUVക്ക് ടാറ്റയുടെ പുതിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്ക്രീൻ, പുതുക്കിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, എതിരാളികളെപ്പോലെ കൂടുതൽ മികച്ച സുഖസൗകര്യങ്ങൾ എന്നിവയും ലഭിക്കും.

ബന്ധപ്പെട്ടത്:  2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ ഹാരിയറിലും സഫാരിയിലും അവതരിപ്പിച്ച 5 പുതിയ ഫീച്ചറുകൾ

വൈവിധ്യമാർന്ന പവർട്രെയിനുകൾ

പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് പ്രധാന ഇന്ധന തരങ്ങളും അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക കാറാണ് നെക്സോൺ. അതിന്റെ മുഖം മിനുക്കിയ രൂപം ഇത് വാഗ്ദാനം ചെയ്യുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതെ, 1.5 ലിറ്റർ ഡീസൽ ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം നെക്സോണിന്റെ EV മോഡലുകളിൽ കൂടുതൽ റേഞ്ചിനും പ്രകടനത്തിനുമായി പുതുമകൾ അവതരിപ്പിച്ചേക്കാം. നെക്‌സോണിന്റെ ഡിസൈനും ഫീച്ചർ അപ്‌ഡേറ്റുകളും നെക്‌സോൺ EVയിലേക്കും വഴിമാറും.

New Tata 1.2-litre turbo-petrol engine

പുതിയ 1.2-ലിറ്റർ TGDi (ടർബോചാർജ്ഡ് പെട്രോൾ) എഞ്ചിനിനൊപ്പം പുതുക്കിയ നെക്‌സോണും ടാറ്റയ്ക്ക് വാഗ്ദാനം ചെയ്യാനാകും, അത് E20 യുടെ ഒതുക്കവും അതേ ഡിസ്പ്ലേസ്‌മെന്റുള്ള നിലവിലെ യൂണിറ്റിനേക്കാൾ ശക്തവുമാണ്. ഇതിന്റെ ഔട്ട്പുട്ട് 125PS, 225Nm എന്നിങ്ങനെ റേറ്റുചെയ്യുന്നു, കൂടാതെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് തിരഞ്ഞെടുക്കുന്നതിലൂടെ ഇത് വാഗ്ദാനം ചെയ്യും. താരതമ്യം ചെയ്യുമ്പോൾ, ലോഞ്ച് ചെയ്തതിനുശേഷം നെക്സോണിന്റെ ഏക ഓട്ടോമാറ്റിക് ഓപ്ഷൻ AMT (പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കായി) ആയിരുന്നു.

പ്രതീക്ഷിക്കുന്ന ലോഞ്ച് സമയം

പുതിയ ടാറ്റ നെക്സോണിന്റെ ആദ്യ വരവായതിനാൽ, 2024 ഓടെ മാത്രമേ ഇത് വിപണിയിൽ എത്തിക്കാൻ കഴിയൂ എന്ന് ഞങ്ങൾ സംശയിക്കുന്നു. കർവ് കോംപാക്റ്റ് SUVക്ക് ശേഷം ഇത് എത്താനും സാധ്യതയുണ്ട്. മെച്ചപ്പെട്ടതും പുതുക്കിയതുമായ നെക്സോൺ മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയുടെ എതിരാളിയായിരിക്കും.

ചിത്രത്തിനു കടപ്പാട്: രോഹിത് ഷിൻഡെ

ഇവിടെ കൂടുതൽ വായിക്കുക: ടാറ്റ നെക്സോൺ AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata നെക്സൺ 2020-2023

Read Full News

കാർ വാർത്തകൾ

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2025
  • ടാടാ punch 2025
    ടാടാ punch 2025
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2025
  • റെനോ ഡസ്റ്റർ 2025
    റെനോ ഡസ്റ്റർ 2025
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2025
×
We need your നഗരം to customize your experience