• English
    • Login / Register

    2016 ഡൽഹി ഓട്ടോ എക്‌സ്പോയിൽ ഡാറ്റ്സൺ ഗൊ ക്രോസ് പുറത്തിറക്കി

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    17 Views
    • ഒരു അഭിപ്രായം എഴുതുക

    ജയ്പൂർ:

    Datsun GO-Cross

    നിസ്സന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ ബ്രാൻഡായ ഡാറ്റ്സൺ തങ്ങളുടെ ഡാറ്റ്സൺ ഗൊ ക്രോസ്സ് 2016 ഡൽഹി ഒട്ടോ എക്‌സ്പോയിലൂടെ ഇന്ത്യയിൽ പുറത്തിറക്കും. ഗൊ+ പുറത്തിറങ്ങുന്ന അതേ പ്ലാറ്റ്ഫോമിലൂടെതന്നെയായിരിക്കും ഗൊ - ക്രോസ്സും എത്തുക് എന്ന്‌ ആദ്യമായി അവതരിപ്പിച്ച വേദിയായ 2015 ടോകിയൊ മോട്ടോർ ഷോയിൽ ഡാറ്റ്സൺ പറഞ്ഞു.

    5 - സീറ്റർ, 7 സീറ്റർ എന്നിങ്ങനെ വാഹനത്തിന്റെ രണ്ട് വേർഷനുകൾ ഇറങ്ങാൻ സാധ്യതയുണ്ട്, അതിൽത്തന്നെ ആദ്യം ഇറങ്ങുക 5 സീറ്റർ ആയിരിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഗൊ ക്രോസ്സിനും ഗൊ + നും ഒരേ സാങ്കേതികതകൾ തന്നെയാണേങ്കിലും ഇപ്പോഴത്തെ വിപണിയിലെ ആവശ്യങ്ങളനുസരിച്ച് നവീകരിച്ച പുത്തൻ മോഡലിന്‌ ഗൊ +, ഗൊ എന്നിവയേക്കാൾ വില പ്രതീക്ഷിക്കാം.

    Datsun GO-Cross

    ഗൊ ക്രോസ്സിനെ കൂടാതെ നിസ്സാനും റെനോൾട്ടും സംയുക്‌തമായൈ നിർമ്മിച്ച പ്ലാറ്റ്ഫോമായ സി എം എഫിലൂടെ ഒരു എൻട്രി ലെവൽ ഹാച്ച്ബാക്ക് പുറത്തിറക്കാനും ഡാറ്റ്സൺ ഒരുങ്ങിക്കഴിഞ്ഞു. ഇതേ പ്ലാറ്റ്ഫോം തന്നെയാണ്‌ റെനോ ക്വിഡും ഉപയോഗിക്കുന്നത്, അതിനാൽ പുത്തൻ ഹാച്ച്ബാക്ക് ക്വിഡിന്റെ സവിശേഷതകളിൽ ചിലത് പങ്കുവയ്ക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഡൈസൈനിൽ മറ്റൊരു വാഹനവുമായി സാമ്യതകൾ ഇല്ലാതെ സ്വതന്ത്രമായായിരിക്കും ഹാച്ച്ബാക്ക് എത്തുക. റെഡി - ഗൊ എന്നു പേരിട്ടിരിക്കുന്ന വാഹനം 2014 ഡൽഹി ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു എന്നാൽ അൽപ്പം കൂടി മികച്ച നവീകരിച്ച വേർഷനായിരിക്കും 2016 ഡൽഹി ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കുക. എൻട്രി ലെവൽ ഹാച്ച്ബാക്കാണെന്ന് അടിവരയിട്ടുകൊണ്ട് ഡാറ്റ്സൺ ഗൊ യുടെ താഴെയായിരിക്കും വാഹനത്തിന്റെ സ്ഥാനം

    was this article helpful ?

    Write your Comment on Datsun ഗൊ Cross

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എം യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience