മത്സരഫലം : ക്വിഡ് എ എം ടിയും ഓൾട്ടോ കെ 10 ഉം ഇക്കോണും തമ്മിൽ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 18 Views
- ഒരു അഭിപ്രായം എഴുതുക
റെനൊ തങ്ങളുടെ എൻട്രിലെവൽ ഹാച്ച്ബാക്കിന്റെ എ എം ടി വേർഷൻ 2016 ഇന്ത്യൻ ഓട്ടോയിൽ അവതർപ്പിച്ചു. ഒരു ഒരുണ്ട പിടിയുടെ രൂപത്തിൽ എത്തിയ ഓട്ടോമാറ്റിക് ഗീയർ ഷിഫ്റ്റ് കാറിന്റെ പ്രത്യേകതകളുടെ എന്നം കൂട്ടി. ഓൾട്ടൊ കെ 10 ൽ ഇത് ഒരു ലിവറാണ്. ലൊഞ്ച് ചെയ്‌തപ്പോൾ മുതൽ സെഗ്‌മെന്റിൽ അലകളുയർത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച അഭിപ്രായത്തിന്റെ പ്രധാന കാരണം വാഹനത്തിന്റെ എസ് യു വി ലുക്കാണ്. കൂടാതെ മികച്ച ഒരു ഇൻഫോറ്റെയിന്മെന്റ് സിസ്റ്റവും കൂടിയായ്പ്പോൾ പകരം വയ്‌ക്കാൻ കഴിയാത്തത്ര മികച്ചതായി വാഹനം. പുതിയ ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നതോടെ വാഹനം ഓൾട്ടോ കെ 10 മായിട്ടായിരിക്കും പ്രധാനമായും മത്സരിക്കുക, ഒരേ വിഭാഗത്തിൽ പെടുന്ന വാഹനമായതിനാൽ തരക്കേടില്ലാത്ത വിൽപ്പന നേടുന്ന ഹ്യൂണ്ടായ് ഇക്കോനും മത്സരത്തിൽ പങ്കാളിയായേക്കാം.
ശരിയാണ് ക്വിഡിന്റെ എ എം ടി വേർഷനെത്തുന്നത് എല്ലാ പോരായ്‌മകളും മറികടന്നുകൊണ്ടാണ്. ക്വിഡിന്റെ മാനുവൽ വേരിയന്റ് ഇതിനോടകം തന്നെ എതിരാളികളെ ഇന്ത്യൻ വിപണിയിൽ വിറപ്പിച്ചു കഴിഞ്ഞു. വാഹനം ബ്രസീലിലേക്ക് കയറ്റുമതി ചെയ്യുവാനാണ് നിർമ്മാതാക്കൾ ഇപ്പോൾ ശ്രമിക്കുന്നത്. വാഹനത്തിന്റെ ടോപ് എൻഡ് വേർഷൻ എത്തുന്നത് 3.9 ലക്ഷം രൂപയ്‌ക്കാണ് (മുംബൈ എക്‌സ് ഷോറൂം), എഞ്ചിന്റെ ശേഷി .8 ലിറ്ററിൽ നിന്ന് 1.0 ലിറ്ററായി വർദ്ധിപ്പിക്കാമെന്നതിനാൽ എ എം ടി വേരിയന്റിന്റെ വില നിർമ്മാതക്കൾക്ക് ഒരു തടസ്സമായേക്കാം.
ക്വിഡ് ഒരു എൻട്രി ലെവൽ ഹാച്ച്ബാക്കാണ് ഈ വിഭാഗത്തിലെ ഉപഭോഗ്‌താക്കൾ വാഹനത്തിന്റെ വിലയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. നവീകരണങ്ങൾക്കൊപ്പം ഈ കാര്യം കൂടി റെനൊ മനസ്സിൽ വയ്‌ക്കുകയാണെങ്കിൽ അവർക്ക് പേടിക്കുവാനൊന്നും ഇല്ല. ഓൾട്ടോ കെ 10 ന് മാരുതി എന്ന ബ്രാൻഡിന്റെ പിന്തുണ ഉണ്ടെങ്കിലും അതിനെ പൂർണ്ണമായും നിലം പരിശാക്കുവാനുള്ള ഭംഗിയും സാങ്കേതികതയും റെനോയുടെ വാഗ്‌ദാനത്തിനുണ്ട്. മികച്ച റൈഡ് നിലവാരം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും എ എം ടി ഇല്ലാത്തത് മറ്റ് രണ്ട് കാറുകളെയും അപേക്ഷിച്ച് ഇക്കോണിനെ വളരെ പിന്നിലാക്കും.