സിവെറ്റ ്, ടിയാഗൊ, അഡോർ : സിക്കയുടെ പുതിയ പേര് തിരഞ്ഞെടുക്കുവാൻ ടാറ്റ മോട്ടോഴ്‌സ് നിങ്ങളുടെ വോട്ട് ചോതിക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
തങ്ങളുടെ എൻട്രി ലെവൽ ഹാച്ച്ബാക്കിന് വേണ്ടി മൂന്ന് പേരുലൾ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. സിക്കയെന്നാണ് വാഹനത്തിന് ആദ്യം പേര് നിശ്‌ചയിച്ചിരുന്നത്, എനാൽ സിക്ക അടുത്തിടെയിറങ്ങിയ സിക്ക വൈറസുമായി സാദൃശ്യമുള്ളതിനാലാണ് പേര് മാറ്റുന്നത്. തിരഞ്ഞെടുത്തിരിക്കുന്ന മൂന്ന് പേരുകൾ ഇവയാണ് സിയറ്റ്, ടിയാഗൊ, ആഡോർ. നിങ്ങൾക്കിഷ്ട്ടപ്പെട്ട പേര് തിരഞ്ഞേടുക്കുന്നതിനായി നിങ്ങൾക്ക് വോട്ട് ചെയ്യാം. അടുത്ത മാസം ഈ മൂന്ന് പേരുകളിൽ ഏതെങ്കിലും ഒന്നുമായി വാഹനം ലോഞ്ച് ചെയ്യും. ഇതുകാരണമാണ് വാഹനത്തിന്റെ ലോഞ്ച് വൈകുന്നതെന്നാണ് തോന്നുന്നത്. ഇവിടെ വോട്ട് ചെയ്യു, ഞങ്ങൾക്ക് സിവറ്റ് എന്ന പേരാണ് ഇഷ്ട്ടപ്പെട്ടത്.
അടുത്തിടെ നടന്ന 2016 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ മോട്ടോഴ്‌സ് ഈ ഹാച്ച്ബാക്ക് പ്രദർശിപ്പിച്ചത്. ഞങ്ങൾ വാഹനം കഴിഞ്ഞ വർഷം തന്നെ ഓടിച്ചിരുന്നു. സവിശേഷതകളും എഞ്ചിനും നോക്കുകയാണെങ്കിൽ സിക്ക (ഉടൻ പേർ മാറ്റും) ഒരുപാട് മികച്ച സംവിധാനങ്ങളുമായാണെത്തുന്നത്. ടാറ്റയുടെ പുതിയ പെട്രോൾ ഡീസൽ എഞ്ചിനാണ് വാഹനത്തിനുള്ളത്. ഡീസൽ എഞ്ചിൻ ടാറ്റയുടെ പുതിയ എഞ്ചിൻ ഫാമിലിയായ റിവോടോർക്കിലെ ആദ്യ എഞ്ചിനാണ്. കൂടാതെ 8 - സ്പീക്കർ പവർ ഉള്ള ടാറ്റയുടെ കണക്‌ട് നെക്‌സ്റ്റ് ഇൻഫൊടെയിൻമെന്റ് സിസ്റ്റവും സവിശേഷതയായുണ്ട്. ജൂക് ബോക്‌സ് നാവിഗേഷൻ തുടങ്ങി തുടങ്ങിയ ചില ആപ്പ്ലിക്കേഷനുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബോഡി കളറിലുള്ള ഡാഷ്ബോർഡും ആകർഷകമാണ്.
സിക്കയെ അടിസ്ഥാനമാക്കിയുള്ള കോംപാക്‌ട് സെഡാനും നിർമ്മാതാക്കൾ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു, കോഡ് നേം കൈറ്റ് 5, ഈ വർഷം അവസാനം സെഡാൻ എത്തുമെന്ന് പ്രതീക്ഷിക്കാം.
0 out of 0 found this helpful