ഒക്ടോബര്‍ 21 ന് ലോന്‍ജ് ചെയ്യാനൊരുങ്ങിക്കൊണ്ട് ഷെവര്‍ലെ ട്രെയില്ബ്ലേസ ര്.
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 15 Views
- ഒരു അഭിപ്രായം എഴുതുക
ഷെവര്‍ലെ ഇന്ത്യ തങ്ങളുടെ എസ് യു വി ട്രെയില്‍ബ്ലേസര്‍ ഒക്ടോബര്‍ 21 ന് പുറത്തിറക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. പുറത്തിറങ്ങിക്കഴിഞ്ഞാല്‍, ഈ സെഗ്‌മെന്റിലെ ഏറ്റവും വലിയ എസ് യു വി ആയിരിക്കും ഇത്, സെഗ്‌മെന്റിലെ നേതാക്കന്മാരായ ടൊയൊറ്റ ഫോര്‍ച്യൂണര്‍, മിസ്‌തുബുഷി പജീറൊ സ്പോര്‍ട്ട് എന്നിവര്‍ ഇതോടെ കുള്ളന്മാരാകും. ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന വാഹനം എത്തുന്നത് സി ബി യു റൂട്ടിലൂടെ മലേഷ്യ വഴിയായിരിക്കും.
തവിട്ടുനിറത്തിലൂള്ള എക്സ്റ്റീരിയറിനെ പരിപോഷിപ്പിച്ചുകൊണ്ട് പിന്തുടരുന്ന പരമ്പരാഗതമായ ഗ്രില്ലിന്റെ പാര്‍ശ്വത്തില്‍ നിന്നുവളഞ്ഞ് പിറകോട്ടൂന്നിയ ഹെഡ്‌ലാംപുകളും, പിന്നെ മിനുസമുള്ള ഫോഗ് ലാംപ് എന്‍ക്ലോഷറും മുന്നില്‍ കാണാന്‍ കഴിയും. വീല്‍ ആര്‍ക്കുകളും വലിയ വിന്‍ഡൊകളും ഒപ്പം പുറകിലെ വിന്‍ഡ് സ്ക്രീനിലെക്ക് സംയോജിച്ച് അല്പ്പം പുറത്തേക്കുന്തിയ സി പില്ലര്‍ എന്നിവയാണ് വശങ്ങളില്‍ കാണാവുന്നത്. പൊതിഞ്ഞ എല്‍ ഇ ഡി ടെയില്‍ ലാംപ് ക്ലസ്റ്ററും ക്രോം അലങ്കാരങ്ങളും പിന്നെ എസ് യു വി യുടെ വലിപ്പത്തിനാനുപാതികമായ ബംബറും കൂടി ചെരുമ്പോള്‍ പിന്‍വശവും കാറിന്റെ മറ്റുഭാഗങ്ങളെപ്പോലെ വീര്‍ത്ത് ചതുരത്തിലുള്ളതാണ്.
വാഹനത്തിന്റെ നീളം വീതി ഉയരം എന്നിവ യഥാക്രമം 4878*1902*1847 എന്നിങ്ങനെയാണ്, വാഹനത്തിന്റെ വലുപ്പത്തെയിത് വളരെയധികം കൂട്ടുന്നു. 2068 കി ഗ്രാം ഭാരം താങ്ങാന്‍ കഴിവുള്ള 2845 മി മി ഉള്ള വീല്‍ ബേസിന് 231 മി മി ഗ്രൌണ്ട് ക്ലിയറന്‍സും ഉണ്ട്, അതിനാലിതിനെ മോശം റോഡും ഗട്ടറുകളും കാര്യമായി ബാധിക്കില്ല.
മൂന്നാം നിരയിലെ സീറ്റുകളിലുള്ള യാത്രികര്‍ക്കുപോലും ആവശ്യത്തിലധികം സ്ഥലസൌകര്യങ്ങള്‍ ലഭ്യമാകുന്നതിന് നന്ദി പറയേണ്ടത് വാഹനത്തിന്റെ വലിപ്പത്തൊടാണ്.
മോട്ടോറിനെപ്പറ്റി പറയുകയാണെങ്കില്‍, അമേരിക്കയില്‍ നിന്നെത്തിയ പുത്തന്‍ 2.8 ലിറ്റര്‍ ഡ്യൂറമാക്സ് എന്‍ജിനാണ്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 200 ബി എച് പി പവറും 500 എന്‍ എം എന്ന ഭീമന്‍ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്‍പ്പാതിപ്പിക്കുക. നിരത്തിലെ ട്രാഫിക്കില്‍ നിര_ththiയിടത്തു നിന്നും നല്ല പിക്ക് അപ്പില്‍ സന്‍ജരിച്ചു തുടങ്ങാന്‍ ഈ എന്‍ജിന്‍ സഹായിക്കും. ഈ ശക്തി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉപയൊഗിച്ചായിരിക്കും പിന്നിലെ വീലുകളിൽ എത്തിക്കുക. ഒറ്റ വരിയന്റ്റ് മാത്രം ലഭ്യമെന്ന കാരണത്താൽ 4*4 അല്ലെങ്കിൽ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ എന്നിവയുണ്ടാകില്ല.
0 out of 0 found this helpful