ഷെവര്‍ലെ ഇന്ത്യയുടെ തങ്ങളുടെ വെബ്സൈറ്റിലൂടെ ട്രെയില്‍ബ്ലേസറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 16 Views
- ഒരു അഭിപ്രായം എഴുതുക
ജി എം ഇന്ത്യ കാപ്റ്റീവക്കുശേഷം രണ്ടാമതായി ഇന്ത്യയിലെ പ്രീമിയം എസ് യു വി നിരയിലെക്ക് അവതരിപ്പിക്കുന്ന വാഹനമാണ് ട്രെയില്‍ബ്ലേസര്‍.
പുറത്തിറങ്ങാനിരിക്കുന്ന ട്രെയില്‍ബ്ലേസര്‍ ഇപ്പൊള്‍ ഷെവര്‍ലെ ഇന്ത്യ വെബ്സൈറ്റില്‍ അവതരിപ്പിച്ചു. ഈ എസ് യു വി ഒക്ടോബര്‍ 21 പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ ടോപ് സെല്ലറായ ടൊയൊട്ട ഫോര്‍ചൂണര്‍, മിസ്‌തുബുഷി പജീറൊ പിന്നെ വരാനിരിക്കുന്ന ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയായിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളികള്‍. സി ബി യു ഇറക്കുമതിയാണെന്ന് പറയപ്പെടുന്ന വാഹനം ഒറ്റ വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. 29 ലക്ഷം എക്സ് ഷൊറൂം വില പ്രതീക്ഷിക്കം.
മറ്റേതിനെക്കാളും മികച്ച സാങ്കേതികതയോടെയെത്തുന്ന 2.8 ലിറ്റര്‍ ഡ്യൂറമാക്‌സ് ഡീസല്‍ മോട്ടോറാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ഈ2.8 ലിറ്റര്‍ 4 സിലിണ്ടര്‍ ഓയില്‍ ബര്‍ണര്‍ 3600 ആര്‍ പി എമ്മില്‍ 200 പി എസ് പവറും 2000 ആര്‍ പി എമ്മില്‍ ഈ സെഗ്മെന്റിലെതന്നെ ഏറ്റവും മികച്ച ടോര്‍ക്കായ 500 എന്‍ എമ്മും തരുന്നു. തല്‍ക്കാലം 4*2 ലേയൌട്ടില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊടൊപ്പം മാത്രമേ വാഹനം ലഭ്യമാകു. കൂടാതെ, ഷെവര്‍ലെയുടെ മൈ ലിങ്ക് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്മെന്റ് സിസ്റ്റം രാജ്യത്താദ്യമായി അവതരിപ്പിക്കുക ട്രെയില്‍ബ്ലേസറിലൂടെയായിരിക്കും, യുണിറ്റ് 7 ഇന്‍ജ് വലിപ്പതിലുള്ളതായിരിക്കും. സാറ്റലൈറ്റ് നാവിഗേഷന്‍, സെന്‍സറുകളുള്ള റിവെഴ്‌സ് പാര്‍കിങ്ങ് ക്യാമറ പിന്നെ ധാരാളം കണക്‌ടിവിറ്റി ഓപ്ഷനുകളും ചെരുന്നതായിരിക്കും ഇന്‍ഫൊടെയിന്മെന്‍റ്റ് സിസ്റ്റം എന്നാണ് വാഗ്ദാനം.
സുരക്ഷയുടെ കാര്യത്തില്‍, ഡ്വല്‍ ഫ്രണ്ട് എയര്‍ ബാഗിനൊടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ പിന്നെ എ ബി എസ് + എ ബി ഡി എന്നിവയും കൂടെയുണ്ടാകും. അധികം വൈകാതെ തന്നെ ഷെവര്‍ലെ മാനുവല്‍ ട്രാന്സ്മിഷനോടുകൂടിയ 4*4 വേരിയന്റുകള്‍ പുറത്തിറക്കുമെന്നു പ്രതീക്ഷിക്കാം.