ബിഎസ്6 ഹ്യുണ്ടായ് വെണ്യു വേരിയന്റ് കുതിക്കുക കിയ സെൽടോസിലുള്ള 1.5 ലി ഡീസൽ എഞ്ചിന്റെ കരുത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 27 Views
- ഒരു അഭിപ്രായം എഴുതുക
ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വെണ്യുവിന്റെ നിലവിലുള്ള ബിഎസ് 4 1.4 ലിറ്റർ ഡീസൽ എഞ്ചിൻ കളം വിടും.
-
1.0 ലിറ്റർ ടർബോ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് ബിഎസ്6 എഞ്ചിനുകളാണ് ഹ്യൂണ്ടായ് വെണ്യുവിന് ഉണ്ടാവുക.
-
പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ കിയ സെൽടോസിലുള്ള 115 പിഎസ് / 250 എൻഎമ്മിനേക്കാൾ കുറഞ്ഞ പവറും ടോർക്കും നൽകാനാണ് സാധ്യത.
-
പുതിയ ബിഎസ്6 എഞ്ചിൻ 6എംടി സഹിതമാണ് വരുന്നതെങ്കിലും ഒരു ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
-
നിലവിലുള്ള വെണ്യു ഡീസലിനേക്കാൾ 40,000 രൂപ മുതൽ 50,000 രൂപ വരെ കൂടുതൽ പ്രീമിയവും പ്രതീക്ഷിക്കാം.
കഴിഞ്ഞ വർഷം ഞങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ തന്നെ പ്രധാന എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായ് ഡീസൽ എഞ്ചിൻ മോഡലുകൾ ബിഎസ്6 കാലത്തും പുറത്തിറക്കും. തുടക്കം മുതൽ തന്നെ ബിഎസ്6 എഞ്ചിനുള്ള കിയ സെൽടോസിന്റെ 1.5 ലിറ്റർ 4 സിലിണ്ടർ യൂണിറ്റാണ് വെണ്യുവിനും. 2020 ഹ്യുണ്ടായ് ക്രെറ്റയ്ക്ക് കരുത്ത് പകരുന്നത് കൂടാതെയാണ് ഈ എഞ്ചിൻ സബ്-4 വെണ്യുവിന്റേയും ഹൃദയത്തിൽ ഇടംപിടിക്കുന്നത്.
(ചിത്രം: കിയയുടെ 1.5 ലി ഡീസൽ)
ക്രെറ്റയ്ക്ക് മാറ്റങ്ങളൊന്നും കൂടാതെ ഈ എഞ്ചിൻ ലഭിക്കുമ്പോൾ വെണ്യുവിൽ നിലവിലെ 115PS / 250Nm നേക്കാൾ അൽപ്പം കരുത്തു കുറവായിരിക്കുമെന്നാണ് സൂചന. 2020 മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്ന മൂന്നാം തലമുറ ഐ20യ്ക്കും കരുത്ത് പകരുന്നതും ഇതേ എഞ്ചിനായിരിക്കും.
വെണ്യുവിൽ നിലവിലെ 1.4 ലിറ്റർ, 4-സിലിണ്ടർ യു 2 സിആർഡിഐ ഡീസൽ എഞ്ചിൻ 90 പിഎസ് / 220 എൻഎം ശക്തിയുള്ളതാണ്. മുഖം മിനുക്കിയ 1.5 ലിറ്റർ യൂണിറ്റിൽ നിന്നും സമാനമായ ഔട്ട്‌പുട്ട് നമുക്ക് പ്രതീക്ഷിക്കാം. നിലവിൽ, വെണ്യുവിന് ഡീസൽ ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുന്നില്ല, പക്ഷേ സെൽടോസിൽ 1.5 ലിറ്റർ യൂണിറ്റിന് ഒരു ടോർക്ക് കൺവെർട്ടർ ലഭ്യമാക്കിയിരിക്കുന്നു. ഇത് നിലവിലെ ഡിസിടി (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ) ഓപ്ഷനുള്ള 1.0 ലിറ്റർ ടർബോ-പെട്രോളിന് പുറമെ വെണ്യുവിന് ഡീസൽ ഓട്ടോമാറ്റിക് വേരിയൻറ് ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. എന്തായാലും പുതിയ ഡീസൽ എഞ്ചിനോടൊപ്പമുള്ള 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ തുടർന്നും ലഭ്യമാകും.
(ചിത്രം: വെണ്യുവിന്റെ 1.0 ലി പെട്രോൾ)
ഇപ്പോഴുള്ള രണ്ട് ഡീസൽ എഞ്ചിനുകളായ 83 പിഎസ് / 115 എൻഎം നൽകുന്ന 1.2 ലിറ്റർ, 4 സിലിണ്ടർ യൂണിറ്റും 120 പിഎസ് / 170 എൻഎം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ 3 സിലിണ്ടർ ടർബോയും 2020 ഏപ്രിലിന് ശേഷവും വിപണിയിൽ തുടരും.
എന്നാൽ വേരിയന്റ് ശ്രേണി പഴയത് തന്നെയാണെങ്കിലും വെണ്യു ബിഎസ്6 എഞ്ചിന്ൻ ചില പുതിയ സവിശേഷതകളുമായാണ് എത്തുന്നത്. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, യുഎസ്ബി ചാർജർ, എഎംഎസ് (ആൾട്ടർനേറ്റർ മാനേജുമെന്റ് സിസ്റ്റം) എന്നിവയാണ് ഇവയിൽ പ്രധാനം. വിവിധ വേരിയന്റുകളുടെ സവിശേഷതകൾ പരിശോധിക്കാം.
അതിവേഗം വളരുന്ന സബ്-എം എസ്‌യുവി വിഭാഗത്തിലെ മറ്റൊരു പ്രമുഖ എതിരാളിയായ കിയ സോണറ്റിനും ഇതേ എഞ്ചിൻ ഓപ്ഷ്നുകളാണെന്നതും ഓർക്കാം. ഹ്യുണ്ടായ് വെണ്യുവിന്റെ അതേ പ്ലാറ്റ്‌ഫോമും പവർട്രെയിനുകളും തന്നെയാകും സോണറ്റിനും എന്നാണ് സൂചന. എന്നാൽ സവിശേഷതകളുടെ കാര്യത്തിൽ വെണ്യുവിനേക്കാൾ ഒരു പടി മുകളിലായിരിക്കും സോണറ്റ് എന്ന് പ്രതീക്ഷിക്കാം.
ബിഎസ്6 വെണ്യു ഡീസലിന്റെ വില 40,000 രൂപ മുതൽ 50,000 രൂപ വരെ ഉയരുമ്പോൾ പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപ വരെ കൂടും. നിലവിൽ 6.55 ലക്ഷം മുതൽ 11.15 ലക്ഷം രൂപ വരെയാണ് (എക്സ്ഷോറൂം ദില്ലി) ഹ്യുണ്ടായ് വെണ്യുവിന്റെ വില.
കൂടുതൽ വായിക്കാം: വെണ്യു ഓൺ റോഡ് പ്രൈസ്