ADAS ഉള്ള അപ്ഡേറ്റ് ചെയ്ത ടാറ്റ ഹാരിയറിനും സഫാരിക്കുമുള്ള ബുക്കിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നു

published on ഫെബ്രുവരി 17, 2023 04:37 pm by sonny for ടാടാ ഹാരിയർ 2019-2023

  • 27 Views
  • ഒരു അഭിപ്രായം എഴുതുക

അപ്‌ഡേറ്റ് ചെയ്‌ത ഇതിന്റെ ഫീച്ചർ ലിസ്റ്റിൽ പുതിയതും വലുതുമായ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും കൂടി ഉൾപ്പെടുന്നുണ്ട്

  • ഓട്ടോ എക്‌സ്‌പോ 2023-ൽ കാണിച്ചിരിക്കുന്ന ഫീച്ചർ അപ്‌ഡേറ്റുകൾ ഹാരിയറിലും സഫാരിയിലും ഉണ്ടായിരിക്കും.

  • ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ മുതലായവ പുതിയ ADAS ടെക് ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.

  • പുതിയ 10.25-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും കൂടുതൽ മികച്ച ഏഴ് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർസ് ഡിസ്‌പ്ലേയും.

  • മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ഓഫർ ചെയ്യുന്ന 2-ലിറ്റർ ഡീസൽ എഞ്ചിൻ സഹിതം തുടരും.

  • അപ്ഡേറ്റ് ചെയ്ത രണ്ട് SUV-കളുടെയും വിലകൾ മാർച്ചിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 Harrier and Safari

ടാറ്റ ഹാരിയർസഫാരി SUV-കൾ 2023-ൽ കൂടുതൽ ഫീച്ചറുകളോടെ അപ്‌ഡേറ്റ് ചെയ്യുന്നു, അവയിൽ മിക്കതും ഓട്ടോ എക്‌സ്‌പോ 2023-ൽ പ്രദർശിപ്പിച്ചിരുന്നു. ലോഞ്ച് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അപ്‌ഡേറ്റ് ചെയ്ത SUV-യുടെ 30,000 രൂപ ടോക്കൺ നൽകിയുള്ള ബുക്കിംഗ് ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ടത്: ഓട്ടോ എക്‌സ്‌പോ 2023-ൽ ടാറ്റ ഹാരിയറിലും സഫാരിയിലും അവതരിപ്പിച്ച 5 പുതിയ ഫീച്ചറുകൾ

ടാറ്റ SUV-കളിൽ പുതിയതായി എന്താണുള്ളത്?

2023 ഹാരിയർ, സഫാരി എന്നിവയിലെ ഏറ്റവും വലിയ മാറ്റം ADAS കൂട്ടിച്ചേർത്തതാണ്, മാത്രമല്ല ഫീച്ചറുകളിൽ ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ഡിപ്പാർച്ചർ വാണിംഗ്, ഹൈ ബീം അസിസ്റ്റ്, റിയർ കൊളീഷൻ വാണിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ട്രാഫിക് സൈൻ തിരിച്ചറിയൽ എന്നിവയും ഉൾപ്പെടുന്നു. 360-ഡിഗ്രീ സറൗണ്ട് വ്യൂ ക്യാമറയാണ് സുരക്ഷാ സെറ്റിൽ മെച്ചപ്പെടുത്തിയ മറ്റൊരു കാര്യം.

Tata Harrier ADAS

ഈ മിഡ്-സൈസ് SUV-കളിലെ മറ്റ് അധിക ഫീച്ചറുകളിൽ പഴയ 8.8 ഇഞ്ച് യൂണിറ്റിന് പകരമായി വന്ന പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അപ്‌ഡേറ്റ് ചെയ്ത ഏഴ് ഇഞ്ച് ഡിജിറ്റൽ TFT ഡ്രൈവർസ് ഡിസ്‌പ്ലേയും ഉൾപ്പെടുന്നുണ്ട്. ഈ പുതിയ സ്‌ക്രീനുകൾ മുമ്പുതന്നെ ഹാരിയറിന്റെയും സഫാരിയുടെയും ക്യാബിൻ മികച്ചതാക്കുന്നുണ്ട്. അതേസമയം, പ്രത്യേക പതിപ്പ് വേരിയന്റുകൾ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ഡിസ്ക് ബ്രേക്കുകൾ മുതലായ സൗകര്യങ്ങൾ ആദ്യമേ അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. New Tata Harrier interior

പരിചിതമായ പവർട്രെയിനുകൾ

മുൻനിര ടാറ്റ SUV-കൾ 170PS, 350Nm എന്നിവ ഉൽപ്പാദിപ്പിക്കുന്ന 2 ലിറ്റർ ഡീസൽ എഞ്ചിൻ സഹിതം തൽക്കാലത്തേക്ക് ഡീസൽ ഓഫറിംഗ് മാത്രമായി തുടരും. സിക്സ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ചോയ്സ് സഹിതം ഇത് തുടർന്നും ലഭ്യമാകും. എങ്കിലും, ഏറ്റവും പുതിയ എമിഷൻ, RDE മാനദണ്ഡങ്ങൾ പാലിക്കുന്നതിനു വേണ്ടി എഞ്ചിൻ അപ്‌ഡേറ്റ് ചെയ്യും, കൂടാതെ E20 ഫ്ലെക്‌സ് ഇന്ധനത്തിനും ഇത് അനുസൃതമായിരിക്കും.

ഡിസൈൻ മാറ്റങ്ങൾ പെൻഡിംഗ് ആണ്

ഹാരിയറും സഫാരിയും 2023-ൽ കൂടുതൽ സാങ്കേതികവിദ്യയും ഫീച്ചറുകളും ഉൾപ്പെടുത്തി അപ്‌ഡേറ്റ് ചെയ്‌തേക്കാം, എന്നാൽ പുതിയ രൂപം ഇതിന്റെ ഭാഗമായുള്ളതല്ല. 2024-ൽ എപ്പോഴെങ്കിലും തുടക്കംകുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന കൂടുതൽ പ്രാധാന്യമുള്ള ഫെയ്സ്ലിഫ്റ്റിനായി ഇത് റിസർവ് ചെയ്തുവെക്കും, കൂടാതെ ഓട്ടോ എക്സ്പോ 2023-ൽ പ്രദർശിപ്പിച്ച ടാറ്റ ഹാരിയർ EV കോൺസെപ്റ്റ് പുതിയ ഫ്രണ്ട്, റിയർ ഡിസൈൻ പ്രിവ്യൂ ചെയ്തതായി ഞങ്ങൾ സംശയിക്കുന്നു.

Tata Harrier EV at Auto Expo 2023

പ്രതീക്ഷിക്കുന്ന ലോഞ്ചും വിലകളും

അപ്ഡേറ്റ് ചെയ്ത ടാറ്റ SUV-കൾ നിലവിലെ വിലകളേക്കാൾ വലിയ പ്രീമിയവുമായി മാർച്ചിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ടോപ്പ് എൻഡിൽ. ഹാരിയറിന് നിലവിൽ 15 ലക്ഷം രൂപ മുതൽ 22.6 ലക്ഷം രൂപ വരെയാണ് വില വരുന്നത്, അതേ സമയം സഫാരിക്ക് 15.65 ലക്ഷം രൂപ മുതൽ 24.01 ലക്ഷം രൂപ വരെയാണ് വില (രണ്ടും ഡൽഹി എക്‌സ് ഷോറൂം).

ഇവിടെ കൂടുതൽ വായിക്കുക: ടാറ്റ ഹാരിയർ ഡീസൽ

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടാടാ ഹാരിയർ 2019-2023

Read Full News
Used Cars Big Savings Banner

found എ car you want ടു buy?

Save upto 40% on Used Cars
  • quality ഉപയോഗിച്ച കാറുകൾ
  • affordable prices
  • trusted sellers
view used ഹാരിയർ in ന്യൂ ഡെൽഹി

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ടാടാ curvv
    ടാടാ curvv
    Rs.10.50 - 11.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
  • മഹേന്ദ്ര thar 5-door
    മഹേന്ദ്ര thar 5-door
    Rs.15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • ടൊയോറ്റ taisor
    ടൊയോറ്റ taisor
    Rs.8 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഏപ്, 2024
×
We need your നഗരം to customize your experience