• English
  • Login / Register

Bharat NCAP ക്രാഷ് ടെസ്റ്റുകൾ ഡിസംബർ 15ന് ആരംഭിക്കും

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

ടാറ്റ, ഹ്യുണ്ടായ്, മാരുതി സുസുക്കി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള 30-ലധികം കാറുകൾ ഇതിനകം തന്നെ ക്രാഷ് ടെസ്റ്റിനായി തയ്യാറായിക്കഴിഞ്ഞു.

Tata Safari Crash Test

  • അടുത്തിടെ ഗ്ലോബൽ NCAPയിൽ പരീക്ഷിച്ച ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ ഭാരത് NCAPലും ക്രാഷ് ടെസ്റ്റ് ചെയ്യും.

  • മാരുതിയുടെ 3 കാറുകളും ഹ്യുണ്ടായിയുടെ 3 കാറുകളും മഹീന്ദ്രയുടെ 4 കാറുകളും ക്രാഷ് ടെസ്റ്റ് ചെയ്യും.

  • 5 പ്രധാന പരിശോധനകൾ കരാഷ് ടെസ്റ്റിൽ ഉൾപ്പെടുന്നു: ഫ്രോണ്ടൽ ഇംപാക്റ്റ്, സൈഡ് ഇംപാക്ട്, സൈഡ് പോൾ ഇംപാക്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പെഡസ്ട്രിയൻ ഫ്രണ്ട്‌ലി ഫ്രണ്ട് ഡിസൈൻ.

  • ഓരോ കാറിനും മുതിർന്നവരുടെയും കുട്ടികളുടെയും സംരക്ഷണ റേറ്റിംഗുകൾ, മോഡലിന്റെ പേര്, വേരിയന്റിന്റെ പേര്, ടെസ്റ്റ് ചെയ്ത വർഷം എന്നിവ അടങ്ങിയ ഒരു സ്റ്റിക്കർ ലഭിക്കും.

BNCAP എന്നും അറിയപ്പെടുന്ന ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം 2023 ഓഗസ്റ്റ് അവസാനത്തിൽ പ്രഖ്യാപിച്ചത് ഏറെ പ്രശംസ നേടിയിരുന്നു. ഒക്ടോബർ 1 മുതൽ ഇത് ഔപചാരികമായി പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഡിസംബർ 15 ന് ഭാരത് NCAP ഇന്ത്യൻ കാറുകളുടെ ക്രാഷ്-ടെസ്റ്റിംഗ് ആരംഭിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. മുതിർന്ന വ്യക്തികളുടെ സുരക്ഷിതത്വവും  യാത്രക്കാരുടെ സുരക്ഷിത്വവും   സുരക്ഷാ സഹായ സവിശേഷതകളും സംബന്ധിച്ച വിശദമായ റേറ്റിംഗുകൾ സഹിതം സുരക്ഷാ സൂചനകൾ അവർക്ക് നൽകും.

ടെസ്റ്റ് ചെയ്യേണ്ട കാറുകൾ

Tata Harrier Crash Test

റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് ഡസനിലധികം കാറുകൾ ഭാരത് NCAP യിൽ ക്രാഷ് ടെസ്റ്റ് ചെയ്യും. ഏതൊക്കെ കാറുകൾ പരീക്ഷിക്കുമെന്നതിന്റെ ഒരു ലിസ്റ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതുതായി പുറത്തിറക്കിയ ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ പരീക്ഷണത്തിന്റെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചു.

Skoda Kushaq Crash Test

പേരുകൾ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ചില മാസ്-മാർക്കറ്റ് ബ്രാൻഡുകളിൽ നിന്ന് എത്രയെണ്ണം ഇതിനകം അണിനിരക്കിയിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. മാരുതിയുടെ 3 കാറുകളും ഹ്യുണ്ടായിയുടെ 3 കാറുകളും മഹീന്ദ്രയുടെ 4 കാറുകളും ഭാരത് NCAP ക്രാഷ് ടെസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ട് പറയുന്നു. യൂറോപ്യൻ കാർ നിർമ്മാതാക്കളായ റെനോ, സ്‌കോഡ, ഫോക്‌സ്‌വാഗൺ എന്നിവ ഈ പരീക്ഷണങ്ങൾക്കായി ഇതുവരെ ഒരു മോഡലും വിന്യസിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇതും വായിക്കൂ: 2023 ഒക്ടോബറിൽ പുറത്തിറക്കിയ എല്ലാ കാറുകളും, ഈ ഉത്സവ സീസണിൽ കൂടുതൽ കാറുകളിൽ നിന്ന് തിരഞ്ഞെടുക്കൂ 

ക്രാഷ് ടെസ്റ്റുകൾക്കായി ഈ കാറുകളുടെ ബേസ് വേരിയന്റിന്റെ 3 യൂണിറ്റുകൾ ഓർഗനൈസേഷൻ എടുക്കും.

ടെസ്റ്റിംഗ് പാരാമീറ്ററുകൾ

Mahindra Scorpio N Crash Test

ഭാരത് NCAPയുടെ ടെസ്റ്റിംഗ് പാരാമീറ്ററുകൾ ഗ്ലോബൽ NCAPയുടേതിന് സമാനമാണ്. ഓരോ കാറും 5 പ്രധാന ടെസ്റ്റുകളിലൂടെ കടന്നുപോകും: ഫ്രോണ്ടൽ ഇംപാക്റ്റ്, സൈഡ് ഇംപാക്റ്റ്, സൈഡ് പോൾ ഇംപാക്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, കാൽനടക്കാർക്ക് അനുയോജ്യമായ ഫ്രണ്ട് ഡിസൈൻ എന്നിവയാണ് പരിഗണിക്കപ്പെടുന്ന പ്രധാന വസ്തുതകൾ. ഈ പരിശോധനകളുടെ ഫലത്തെ അടിസ്ഥാനമാക്കി, അഡൽറ്റ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (AOP), ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (COP) എന്നിവ സൂചിപ്പിച്ചുകൊണ്ട് കാറിന് പോയിന്റുകൾ നൽകും.

Bharat NCAP Crash Tests Will Start On December 15

ഈ പോയിന്റുകൾ 0 മുതൽ 5 വരെയുള്ള സ്റ്റാർ റേറ്റിംഗിലേക്ക് വിവർത്തനം ചെയ്യപ്പെടും, ഈ സ്റ്റാർ റേറ്റിംഗ് കാറുകളുടെ സമഗ്ര സുരക്ഷാ റേറ്റിംഗ് ആയിരിക്കും. ഭാരത് NCAP ടെസ്റ്റ് എല്ലാ കാറുകൾക്കും മോഡൽ, വേരിയന്റിന്റെ പേര്, ടെസ്റ്റ് ചെയ്ത വർഷം എന്നിവയ്‌ക്കൊപ്പം അവരുടെ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ റേറ്റിംഗുകൾ കാണിക്കുന്ന ഒരു സ്റ്റിക്കറും ലഭിക്കും. ഭാരത് NCAP ടെസ്റ്റുകൾ നിർബന്ധമല്ലെങ്കിലും, ഉയർന്ന റേറ്റിംഗ് പ്രതീക്ഷിച്ച് തങ്ങളുടെ മോഡലുകൾ ക്രാഷ് ടെസ്റ്റ് ചെയ്യാൻ കാർ നിർമ്മാതാക്കൾക്ക് ആവേശമുണ്ട് എന്ന് പറയാം.

കൂടാതെ, 3-ലധികം സാറ്റർ റേറ്റിങ് ലഭിക്കുന്നതിന്, ഭാരത് NCAP 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയുൾപ്പെടെ ചില സുരക്ഷാ സവിശേഷതകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ സ്റ്റാറും ലഭിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പോയിന്റുകൾ ഇതാ.

മുതിർന്ന യാത്രക്കാരുടെ സംരക്ഷണം 

യാത്ര ചെയ്യുന്ന കുട്ടികളുടെ സംരക്ഷണം

സ്റ്റാർ റേറ്റിംഗ്

സ്കോർ

സ്റ്റാർ റേറ്റിംഗ്

സ്കോർ

5 സ്റ്റാർസ് 

27

5 സ്റ്റാർസ് 

41

4 സ്റ്റാർസ്

22

4 സ്റ്റാർസ്

35

3 സ്റ്റാർസ്

16

3 സ്റ്റാർസ്

27

2 സ്റ്റാർസ്

10

2 സ്റ്റാർസ്

18

ഭാവിയിലേക്കുള്ള പ്ലാനുകൾ

Bharat NCAP Crash Tests Will Start On December 15

ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് തുടരാൻ ഇന്ത്യൻ സർക്കാർ പദ്ധതിയിടുന്നു; കുറച്ച് സമയത്തിനുള്ളിൽ, പാരാമീറ്ററുകളിലേക്ക് ഒരു റിയർ ക്രാഷ് ഇംപാക്ട് പ്രൊട്ടക്ഷൻ ടെസ്റ്റ് ചേർക്കാൻ ഭാരത് NCAP പദ്ധതിയിടുന്നു. കൂടാതെ, തക്കസമയത്ത്, മൂല്യനിർണ്ണയത്തിനും മെച്ചപ്പെട്ട സമഗ്ര സുരക്ഷാ റേറ്റിംഗിനും തിരഞ്ഞെടുത്ത ADAS ഫീച്ചറുകളുടെ (ലെയ്ൻ പുറപ്പെടൽ മുന്നറിയിപ്പ്, ബ്രേക്ക് അസിസ്റ്റ്, സ്വയംഭരണ അടിയന്തര ബ്രേക്കിംഗ്) സാന്നിധ്യം സ്ഥാപനം നിർബന്ധമാക്കും.

ഇതും വായിക്കൂ: ഹോണ്ട എലിവേറ്റ് പെട്രോൾ CVT vs മാരുതി ഗ്രാൻഡ് വിറ്റാര AT: യഥാർത്ഥ സാഹചര്യങ്ങളിലൂടെ ഒരു താരതമ്യം

ഭാരത് NCAPയിൽ ഏതൊക്കെ കാറുകളാണ് ആദ്യം ക്രാഷ് ടെസ്റ്റ് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്? ചുവടെയുള്ള കമന്റുകളിലൂടെ  ഞങ്ങളെ അറിയിക്കൂ .

ഉറവിടം

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience