ബിഎസ്4 മോഡലുകൾക്ക് വമ്പൻ ഓഫറുകളും ഡിസ്കൌണ്ടുകളുമായി ഹ്യുണ്ടായ് ക്രെറ്റയും മാരുതി വിറ്റാര ബ്രെസയും ഹോണ്ട സിറ്റിയും മറ്റ് മോഡലുകളും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
കുറഞ്ഞത് 75,000 രൂപയുടെ ഇളവെങ്കിലും ഓഫറുകളായി നൽകുന്ന കാറുകൾ മാത്രമേ ഞങ്ങൾ പരിഗണിച്ചിട്ടുള്ളൂ.
കാറുകൾക്കായി മികച്ച ഡീലുകൾ പ്രഖ്യാപിക്കുന്നതും കാത്തിരിക്കുന്ന ആളാണെങ്കിൽ താങ്കൾക്ക് ഭാഗ്യം ഉദിച്ചിരിക്കുന്നു! കാരണം രാജ്യത്തെ മിക്ക കാർ നിർമ്മാതാക്കളും തങ്ങളുടെ അവശേഷിക്കുന്ന സ്റ്റോക്ക് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വർഷം വിൽപ്പന നടക്കാതെ കെട്ടിക്കിടക്കുന്ന കാറുകൾ, ബിഎസ്4 എമിഷൻ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എഞ്ചിനുകളുള്ള കാറുകൾ എന്നിവയാണ് ഈ സ്റ്റോക്കിലേറേയും. നമുക്ക് ഈ പട്ടികയിലൂടെ ഒന്നോടിച്ചു നോക്കാം.
ഹാച്ച്ബാക്ക് & സെഡാൻ |
പരമാവധി ഡിസ്കൌണ്ട് |
വില |
എമിഷൻ ലെവൽ |
ടാറ്റ ബോൾട്ട് |
Rs 75,000 |
Rs 5.29 lakh to Rs 7.87 lakh |
BS4 |
ടാറ്റ ടിഗോർ ഡീസൽ |
Rs 75,000 |
Rs 6.59 lakh to Rs 7.86 lakh |
BS4 |
ടാറ്റ സെസ്റ്റ് |
Rs 85,000 |
Rs 5.89 lakh to Rs 9.89 lakh |
BS4 |
ഹ്യുണ്ടായ് ഗ്രാന്റ് ഐ10 |
Rs 75,000 |
Rs 6.05 lakh to Rs 6.57 lakh |
BS4 |
ഹ്യുണ്ടായ് സെന്റ് |
Rs 95,000 |
Rs 5.81 lakh to Rs 8.79 lakh |
BS4 |
ഹ്യുണ്ടായ് വെർണ |
Rs 90,000 |
Rs 8.18 lakh to Rs 14.08 lakh |
BS4 |
സ്കോഡ റാപിഡ് |
Rs 1.60 lakh |
Rs 8.82 lakh to Rs 12.44 lakh |
BS4 |
ഹോണ്ട സിറ്റി |
Rs 72,000 |
Rs 9.91 lakh to Rs 14.21 lakh |
BS4 & BS6 (petrol) |
ഹോണ്ട സിവിക് |
Rs 2.5 lakh |
Rs 17.94 lakh to Rs 22.35 lakh |
BS4 |
ഹ്യുണ്ടായ് ഇലാൻട്ര |
Rs 2.5 lakh |
NA |
BS4 |
ഹ്യുണ്ടായ് ഇലാൻട്ര |
Rs 1 lakh |
Rs 15.89 to Rs 20.39 lakh |
BS6 |
സ്കോഡ ഒക്റ്റാവിയ |
Rs 2.4 lakh |
Rs 19 lakh to Rs 23.60 lakh |
BS4 |
സ്കോഡ സൂപർബ് |
Rs 2.5 lakh |
Rs 28.50 lakh to Rs 31 lakh |
BS4 |
കുറച്ചുകൂടി ഉയർന്ന മോഡലുകളെ കണ്ണെറിയുന്നവർക്കായി മികച്ച എസ്‌യുവി ഓഫറുകൾ നോക്കാം.
എസ്‌യുവി |
പരമാവധി ഡിസ്കൌണ്ട് |
വില |
എമിഷൻ ലെവൽ |
മാരുതി വിറ്റാര ബ്രെസ ഡീസൽ |
Rs 86,200 |
Rs 7.62 lakh to Rs 10.59 lakh |
BS4 |
നിസാൻ കിക്ക്സ് |
Rs 1.60 lakh |
Rs 9.55 lakh to Rs 13.69 lakh |
BS4 |
ഹ്യുണ്ടായ് ക്രെറ്റ 1.6 |
Rs 1.15 lakh |
Rs 10 lakh to Rs 15.72 lakh |
BS4 |
ഹോണ്ട ബിആർ വി |
Rs 1.1 lakh |
Rs 9.53 lakh to Rs 13.83 lakh |
BS4 |
ഹ്യുണ്ടായ് ടക്സൺ |
Rs 2.50 lakh |
Rs 18.76 lakh to Rs 26.97 lakh |
BS4 |
ഹോണ്ട സിആർ വി (MY2018 and MY2019) |
Rs 5 lakh |
Rs 28.27 to Rs 32.77 lakh |
BS4 |
ടാറ്റ ഹെക്സ |
Rs 2.15 lakh |
Rs 13.70 lakh to Rs 19.28 lakh |
BS4 |
ടാറ്റ ഹാരിയർ |
Rs 1.4 lakh |
Rs 13.69 lakh to Rs 17.70 lakh |
BS4 |
മഹീന്ദ്ര എക്സ്‌യുവി300 |
Rs 79,500 |
Rs 8.10 lakh to Rs 12.69 lakh |
BS6 Petrol, BS4 Diesel |
മഹീന്ദ്ര മരാസോ |
Rs 1.66 lakh |
Rs 9.99 lakh to Rs 14.76 lakh |
BS4 |
മഹീന്ദ്ര എക്സ്‌യുവി500 |
Rs 1.04 lakh |
Rs 12.22 lakh to Rs 18.55 lakh |
BS4 |
മഹീന്ദ്ര സ്കോർപിയോ |
Rs 79,400 |
Rs 10.16 lakh to Rs 16.37 lakh |
BS4 |
മഹീന്ദ്ര അൽടുറാസ് ജി4 |
Rs 3.05 lakh |
Rs 27.70 lakh to Rs 30.70 lakh |
BS4 |
മഹീന്ദ്ര ടിയുവി300 |
Rs 91,750 |
Rs 8.54 lakh to Rs 10.55 lakh |
BS4 |
റെനോ ഡസ്റ്റർ (പ്രി ഫേസ്‌ലിഫ്റ്റും ഫേസ്‌ലിഫ്റ്റും ഉൾപ്പെടെ) |
Rs 2 lakh |
Rs 7.99 lakh to Rs 12.50 lakh |
BS4 |
റെനോ കാപ്റ്റർ |
Rs 2.40 lakh |
Rs 9.50 lakh to Rs 13 lakh |
BS4 |
റെനോ ലോഡ്ജി |
Rs 2.10 lakh |
Rs 8.63 lakh to Rs 12.12 lakh |
BS4 |
സ്കോഡ കോഡിയാക്ക് |
Rs 2.37 lakh |
Rs 36.79 lakh |
BS4 |
ഈ കണക്കുകൾ ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കാം. മാത്രമല്ല സ്റ്റോക്കിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു ഇവയുടെ സാധുത. ഡീലർമാർ അവരുടെ സ്റ്റോക്ക് എത്രയും വേഗം വിറ്റൊഴിക്കാനുള്ള തിടുക്കത്തിലായിരിക്കും. കൂടുതൽ വിലപേശൽ നടത്തി നിങ്ങൾക്ക് അനുകൂലമായ ഒരു വില ഉറപ്പിക്കാൻ പറ്റിയ അവസരം കൂടിയാണിത് എന്ന് ചുരുക്കം.
പ്രധാന ഓഫറുകൾ
ഹ്യുണ്ടായ് ഗ്രാൻഡ് ഐ10: ഗ്രാൻഡ് ഐ10 നിയോസിന്റെ പിൻഗാമിയായ ഹാച്ച്ബാക്കിന്റെ ബിഎസ്4 പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 75,000 രൂപവരെ ഓഫറുകളായി ലഭിക്കുന്നു.
ഹ്യുണ്ടായ് എക്സെന്റ്: ഗ്രാൻഡ് ഐ10 നെന്ന പോലെ, എക്സെന്റിനും പിൻഗാമിയായി ഓറ എത്തിയെങ്കിലും 90,000 രൂപയോളം വരുന്ന ഓഫറുകളുമായി ഈ പോരാളിയെ ഇപ്പോഴും സ്വന്തമാക്കാം.
ഹ്യുണ്ടായ് വെർണ: ഡീലർമാർ വിൽപ്പന നടക്കാത്ത സ്റ്റോക്ക് വിറ്റൊഴിക്കാൻ നോക്കുന്നതിനാൽ ബിഎസ്4 വെർണയ്ക്ക് ഒരു ലക്ഷത്തോളം രൂപ ലാഭിക്കാനാണ് അവസമൊരുങ്ങിയിരിക്കുന്നത്. ഏപ്രിലിൽ വെർണയ്ക്ക് ഫേസ്‌ലിഫ്റ്റ് മോഡലെത്തും. കിയ സെൽറ്റോസിൽ നിന്ന് കടമെടുത്ത ബിഎസ്6 പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് ഈ ഫേസ്‌ലിഫ്റ്റ് മോഡലിന്.
ഹ്യുണ്ടായ് ക്രെറ്റ: ക്രെറ്റ നിങ്ങളുടെ സ്വപ്നവാഹനമായി ഇപ്പോഴും തുടരുന്നുണ്ടെങ്കിലും 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ആ സ്വപ്നം യാഥാർഥ്യാക്കാൻ സഹായിക്കും. എന്നാൽ മാറ്റത്തിന്റെ വേഗത്തിനൊപ്പം നീങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ 2020 ഏപ്രിലിൽ പുതുതലമുറ ക്രെറ്റ പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കുകയാണ് നല്ലത്.
ഹ്യുണ്ടായ് ടക്‌സൺ: 2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ ടക്സൺ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചെങ്കിലും വിറ്റുപോകാത്ത ബിഎസ്4 ടക്സൺ സ്റ്റോക്ക് 2.50 ലക്ഷം രൂപ വരെയുള്ള ഇളവുകൾ പ്രഖ്യാപിച്ച് വിറ്റൊഴിവാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഹ്യുണ്ടായ് എലാൻട്ര: കഴിഞ്ഞ വർഷം ഒരു ഫേസ്‌ലിഫ്റ്റ് ലഭിച്ചെങ്കിലും ഡിസ്കൗണ്ട് ലഭിക്കുന്ന മോഡലുകളിൽ ഇപ്പോഴും മുൻനിരയിലാണ് എലാൻട്രയുടെ സ്ഥാനം. ഫെയ്‌സ്‌ലിഫ്റ്റും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലും ആനുകൂല്യങ്ങളോടെ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇളവിന്റെ കാര്യത്തിൽ രണ്ടാമത്തേത് വാങ്ങുന്നതാണ് മെച്ചം.
ഹോണ്ട സിറ്റി: ഏപ്രിലിൽ സിറ്റിയുടെ അഞ്ചാം തലമുറ മോഡൽ എത്തുന്നതിന് മുമ്പ് വിടപറയാനൊരുങ്ങുന്ന മോഡലിൽ 70,000 രൂപയിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
ഹോണ്ട ബിആർ-വി: ഹോണ്ടയുടെ വാഹനനിരയിൽ മന്ദഗതിയിൽ വിൽക്കപ്പെടുന്ന മോഡലാണ് ബിആർ-വി. അതുകൊണ്ടുതന്നെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റഴിക്കാൻ ഈ മോഡലിനും ധാരാളം ഓഫറുകൾ ലഭിക്കുന്നു.
ഹോണ്ട സിവിക്: സെഡാനുകൾ വംശനാശ ഭീഷണി നേരിടുകയാണെന്ന യാഥാർഥ്യം സിവിക്കിനേയും ബാധിച്ചിട്ടുണ്ട്. ഇപ്പോളാകട്ടെ 2.5 ലക്ഷം രൂപ വരെ ലാഭത്തിൽ നിങ്ങൾക്ക് സിവിക് സ്വന്തമാക്കാം.
ഹോണ്ട സിആർ വി: സിആർ വിയുടെ വിലയിൽ ഇപ്പോൾ നിങ്ങൾക്ക് 5 ലക്ഷം രൂപവരെ വമ്പൻ ഡിസ്കൌണ്ട് ലഭിക്കും. കൂടാതെ മൂന്ന് വർഷത്തിന് ശേഷം തിരിച്ചുവാങ്ങാമെന്ന ഹോണ്ടയുടെ ബൈ ബാക്ക് ഓഫർ വേറേയും.
ടിഗോർ ഡീസൽ, ബോൾട്ട്, സെസ്റ്റ്: മൂന്ന് മോഡലുകളും ബിഎസ്6 കാലഘട്ടത്തിൽ നിർത്തലാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇപ്പോൾ, നിങ്ങൾക്ക് ഇവയിലൊന്ന് സ്വന്തമാക്കണം എന്നുണ്ടെങ്കിൽ 85,000 രൂപ വരെ ഓഫറുകളിൽ ലാഭിക്കാം. ഈ കാറുകളുടെ യഥാർഥ വില കണക്കിലെടുക്കുമ്പോൾ ഇതൊരു വമ്പൻ ഓഫറാണെന്ന് പറയാം.
ടാറ്റ ഹെക്സ: ഹെക്‌സയ്ക്ക് രണ്ട് ലക്ഷം രൂപ വരെ നിലവിൽ ഇളവുകൾ ലഭിക്കുന്നു. 4x4 ശേഷിയുള്ള 7 സീറ്റർ ടാറ്റ വേണമെങ്കിൽ ഇതാണ് പറ്റിയ സമയം. മാത്രമല്ല, നിങ്ങൾക്ക് ബിഎസ്6 ഹെക്സ സഫാരി എഡിഷൻ വൈകാതെ ലഭിക്കുകയും ചെയ്യും.
ടാറ്റ ഹാരിയർ: 2020 ഹാരിയർ രംഗം കൈയ്യടക്കുമ്പോൾ ടാറ്റ ബിഎസ്4 ഹാരിയർ വിറ്റൊഴിച്ച് കൈകഴുകുകയാണ്. ഒരു ഹാരിയർ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിത്. 1.40 ലക്ഷം രൂപ വരെ ഓഫറുകളിൽ ലാഭിക്കാം. ഒരൽപ്പം വിലപേശിയാൽ ഒരുപക്ഷേ അതിൽക്കൂടുതലും.
റാപിഡ്: ബിഎസ്6 യുഗത്തിൽ 1.0 ലിറ്റർ ടിഎസ്‌ഐ എഞ്ചിനാണ് റാപ്പിഡിന് കരുത്ത് പകരുന്നത്. അതിനാൽ, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കുള്ള ഒരു ഡീസൽ സെഡാൻ നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ഇതാണ് സമയം. പ്രത്യേകിച്ചും 1.60 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ.
ഒക്ടാവിയയും സൂപ്പർബും: എല്ലാ സ്കോഡ കാറുകൾക്കും 2020 ഏപ്രിൽ മുതൽ പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് രണ്ട് സെഡാനുകൾക്കും ബാധകമാണ്. ഒക്ടാവിയയും സൂപ്പർബും ഭാവിയിൽ 2.0 ലിറ്റർ ടിഎസ്‌ഐയുടെ കരുത്തിലാണ് കുതിക്കുന. പക്ഷേ നിങ്ങൾക്ക് താത്പര്യം ആ ഡീസലിന്റെ കരുത്താണെങ്കിൽ 2.5 ലക്ഷം രൂപ വരെ ലാഭിക്കാവുന്ന ഓഫറുകൾ സഹിതം ഇപ്പോൾ ഈ സെഡാനുകൾ സ്വന്തമാക്കാം.
കോഡിയാക്: 7 സീറ്റർ സ്കോഡയ്ക്ക് ഇപ്പോൾ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണുള്ളത്. എന്നാൽ 2020 ഏപ്രിലിൽ ഇതേ ശേഷിയുള്ള പെട്രോളിലേക്ക് ഈ മോഡൽ വഴിമാറും. 2.37 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് സ്കോഡ നിലവിലുള്ള മോഡലിന് വാഗ്ദാനം ചെയ്യുന്നത്. ഇത് കോഡിയാക്കിന്റെ വിലയിൽ കാര്യമായ കുറവുണ്ടാക്കുമെന്ന് ഉറപ്പ്.
എക്സ്‌യുവി300: കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ എന്ന പുരസ്ക്കാരവും സ്വന്തമാക്കിയ എക്സ്‌യുവി300 നെ നിങ്ങൾക്കും സ്വന്തമാക്കാം! അതും റിട്ടെയിൽ വിലയേക്കാൾ 80,000 രൂപ വിലക്കുറവിൽ. എന്നാൽ എക്സ്‌യുവി300ന്റെ പെട്രോൾ എഞ്ചിൻ ഇപ്പോൾ തന്നെ ബിഎസ്6 പ്രകാരമുള്ളതാണെന്ന് ഓർക്കുക.
ടിയുവി300: ചതുരാകൃതിയുള്ള ഈ സബ് -4 എം എസ്‌യുവിയ്ക്ക് 91,000 രൂപ വരെ കിഴിവ് ലഭിക്കും. ക്യാഷ് ബെനിഫിറ്റുകൾ, എക്സ്ചേഞ്ച്, കോർപ്പറേറ്റ് ബോണസ് എന്നിവയുടെ രൂപത്തിലാണ് മഹീന്ദ്ര ഈ ഇളവുകൾ വാഗ്ദാനം ചെയ്യുന്നത്.
സ്കോർപിയോ, എക്സ്‌യുവി500, മറാസോ, അൽതുറാസ് ജി4: മഹീന്ദ്രയുടെ എല്ലാ 7 സീറ്റർ എസ്‌യുവികൾക്കും മികച്ച ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. സ്കോർപിയോ 79,000 രൂപ കിഴിവിൽ ലഭിക്കുമ്പോൾ അൾട്ടുറാസ് ജി4 ന് 3.05 ലക്ഷം രൂപ വരെയാണ് ഇളവുകൾ.
റെനോ ഡസ്റ്റർ, കാപ്റ്റർ, ലോഡ്ജി: ഡസ്റ്ററും കാപ്റ്ററും ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചുകൊണ്ട് ബിഎസ്6 യുഗത്തിലേക്ക് കടക്കുമ്പോൾ ലോഡ്ജി ഏപ്രിൽ 2020 ഓടെ വിടപറയാൻ ഒരുങ്ങുകയാണ്. ഈ മോഡലുകളിൽ ഏതെങ്കിലും ഒന്നിന്റെ ഡീസൽ പതിപ്പ് സ്വന്തമാക്കാൻ ഇതാണ് പറ്റിയ സമയം.
ഈ പട്ടികയിൽ ഇടംനേടുന്ന ഒരേയൊരു മാരുതി സുസുക്കി മോഡലാണ് മാരുതി വിറ്റാര ബ്രെസ. അടുത്തിടെ പുറത്തിറക്കിയ ബിഎസ്6 പെട്രോൾ യൂണിറ്റിനായി കളംവിടുന്ന ഡീസൽ പതിപ്പ് സ്വന്തമാക്കാൻ ലഭിക്കുന്ന അവസാന അവസരമാണിത്.
നിസാൻ കിക്ക്സ്
എക്‌സ്‌ചേഞ്ച് ബോണസും ക്യാഷ് ആനുകൂല്യങ്ങളും ഉൾപ്പെടെ 1.60 ലക്ഷം രൂപ വിലക്കിഴിവാണ് ഈ നിസ്സാൻ കോംപാക്റ്റ് എസ്‌യുവിക്ക് ലഭിക്കുന്നത്. 2020 ഏപ്രിലിൽ ഈ 1.5 ലിറ്റർ ഡീസൽ പതിപ്പ് ഇല്ലാതാകും. അതിനാൽ നിങ്ങളുടെ ഗാരേജിൽ ഒരു നിസാൻ വേണമെന്നുണ്ടെങ്കിൽ തീരുമാനമെടുക്കാനുള്ള സമയമാണിത്.
കൂടുതൽ വായിക്കാം: ക്രെറ്റ ഡീസൽ