ബിഎസ്4 റാപിഡ്, ഒക്റ്റാവിയ ഉൾപ്പെടെ സ്കോഡ മോഡലുകൾക്ക് വൻ ആനുകൂല്യങ്ങൾ; ഓഫർ മാർച്ച് 31 വരെ; 2.5 ലക്ഷം വരെ ലാഭിക്കാം!
ഫെബ്രുവരി 26, 2020 02:20 pm rohit സ്കോഡ സൂപ്പർബ് 2016-2020 ന് പ്രസിദ്ധീകരിച്ചത്
- 38 Views
- ഒരു അഭിപ്രായം എഴുതുക
ബിഎസ്6 നിബന്ധനകൾ നിലവിൽ വരും മുമ്പെ തെരഞ്ഞെടുത്ത മോഡലുകൾ വിലക്കിഴിവിൽ വിറ്റഴിക്കുകയാണ് സ്കോഡ.
-
റാപിഡ്, ഒക്റ്റാവിയ, സൂപർബ്, കോഡിയാക്ക് എന്നിവയുടെ തെരഞ്ഞെടുത്ത വേരിയന്റുകൾക്കാണ് ഡിസ്കൌണ്ട് ലഭിക്കുക.
-
സൂപർബിന്റെ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിനാണ് സ്കോഡ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്.
-
താഴെ കൊടുത്തിരിക്കുന്ന എല്ലാ വിലയും എക്സ്-ഷോറൂം ഇന്ത്യ.
-
തങ്ങളുടെ മോഡലുകളുടെ ബിഎസ്6 പതിപ്പുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സ്കോഡ.
ടാറ്റ, മാരുതി, മഹീന്ദ്ര എന്നീ ബ്രാൻഡുകൾ തങ്ങളുടെ ബിഎസ്4 മോഡലുകൾ വൻ ഡിസ്കൌണ്ടിൽ വിറ്റഴിക്കുന്ന വിവരം ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതേ പാത പിന്തുടരുകയാണ് സ്കോഡ ഇന്ത്യയും. 2020 ഏപ്രിലിൽ ബിഎസ്4 ന് നൽകിയിരിക്കുന്ന കാലാവധി അവസാനിക്കാനിരിക്കെ അതിന് മുമ്പായി അവശേഷിക്കുന്ന വാഹനനിര കൂടി വിറ്റൊഴിവാക്കാനുള്ള തിരക്കിലാണ് കാർ കമ്പനികൾ. സ്കോഡയുടെ മോഡലുകൾ തിരിച്ചുള്ള ഓഫറുകളുടെ പട്ടിക താഴെ.
സ്കോഡ റാപിഡ്
വേരിയന്റ് |
പഴയ വില |
ഡിസ്കൌണ്ട് വില |
വ്യത്യാസം |
പെട്രോൾ ഓട്ടോമാറ്റിക് |
|||
ഓനിക്സ് എടി |
Rs 10.99 lakh |
- |
- |
അംബിഷൻ എടി |
Rs 11.35 lakh |
Rs 9.99 lakh |
Rs 1.36 lakh |
സ്റ്റൈൽ എടി |
Rs 12.43 lakh |
- |
- |
മോണ്ടി കാർലൊ |
Rs 12.69 lakh |
- |
- |
ഡീസൽ മാനുവൽ |
|||
ആക്റ്റീവ് |
Rs 10.06 lakh |
Rs 8.99 lakh |
Rs 1.07 lakh |
അംബിഷൻ |
Rs 11.29 lakh |
Rs 9.99 lakh |
Rs 1.3 lakh |
ഓനിക്സ് |
Rs 11.58 lakh |
- |
- |
സ്റ്റൈൽ |
Rs 12.73 lakh |
Rs 11.15 lakh |
Rs 1.58 lakh |
മോണ്ടി കാർലൊ |
Rs 12.99 lakh |
Rs 11.39 lakh |
Rs 1.6 lakh |
ഡീസൽ ഓട്ടോമാറ്റിക് |
|||
അംബിഷൻ എടി |
Rs 12.49 lakh |
Rs 11.35 lakh |
Rs 1.14 lakh |
ഓനിക്സ് എടി |
Rs 12.73 lakh |
- |
- |
സ്റ്റൈൽ എടി |
Rs 13.99 lakh |
Rs 12.43 lakh |
Rs 1.56 lakh |
മോണ്ടി കാർലൊ |
Rs 14.25 lakh |
Rs 12.69 lakh |
Rs 1.56 lakh |
-
റാപിഡിന്റെ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് സ്കോഡ ഓഫറുകൾ ഒന്നുംതന്നെ നൽകുന്നില്ല. 8.81 ലക്ഷത്തിനും 11.39 ലക്ഷത്തിനും ഇടയ്ക്കാണ് റാപിഡിന്റെ വില.
-
അതിനിടെ വരാനിരിക്കുന്ന പെട്രോൾ മാത്രമുള്ള റാപിഡ് സ്കോഡ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരുന്നു. 2020 ഏപ്രിലിൽ ഈ മോഡൽ പുറത്തിറങ്ങുമെന്നാണ് സൂചന.
-
1.36 ലക്ഷം വരെ ഇളവുകളുള്ള അംബിഷൻ മാത്രമാണ് ഇക്കൂട്ടത്തിൽ ഒരേയൊരു പെട്രോൾ ഓട്ടോമാറ്റിക് മോഡൽ.
-
മികച്ച സവിശേഷകളുള്ള റാപിഡ് ഡീസൽ വേരിയന്റുകൾക്ക് ക്ക് 1.5 ലക്ഷം വരെ ഇളവ് ലഭിക്കും.
- കൂടുതൽ വായിക്കാം: ഏറ്റവും പുതിയ കാർ ഡീലുകളും ഓഫറുകളും അറിയാം.
സ്കോഡ ഒക്റ്റാവിയ
വേരിയന്റ് |
പഴയ വില |
ഡിസ്കൌണ്ട് വില |
വ്യത്യാസം |
ഡീസൽ ഓട്ടോമാറ്റിക് |
|||
ഓനിക്സ് എടി |
Rs 21.99 lakh |
- |
- |
സ്റ്റൈൽ എടി |
Rs 22.99 lakh |
- |
- |
എൽ & കെ എടി |
Rs 25.99 lakh |
Rs 23.59 lakh |
Rs 2.4 lakh |
-
ഒക്ടാവിയയുടെ എൽ & കെ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിൽ മാത്രമാണ് സ്കോഡ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
-
പെട്രോൾ മാനുവൽ ഒക്ടാവിയയുടെ സ്റ്റൈൽ വേരിയന്റിൽ (വില 18.99 ലക്ഷം രൂപ) മാത്രമേ ലഭ്യമാകൂ, പെട്രോൾ ഓട്ടോമാറ്റിക് ഒക്ടാവിയയുടെ വില 19.99 ലക്ഷം മുതൽ 23.59 ലക്ഷം രൂപ വരെയാണ്. ഡീസൽ മാനുവൽ പതിപ്പിന് 17.99 ലക്ഷം മുതൽ 20.79 ലക്ഷം രൂപ വരെയാണ് വില.
-
2020 ഓട്ടോ എക്‌സ്‌പോയിൽ 36 ലക്ഷം രൂപ വിലയിട്ടാണ് ഒക്ടാവിയ ആർഎസ് 245 പ്രദർശിപ്പിച്ചത്.
-
നാലാം തലമുറ ഒക്ടാവിയ 2020 ന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ എത്തുമെന്നാണ് ഞങ്ങൾ കരുതുന്നത്.
സ്കോഡ സൂപർബ്
വേരിയന്റ് |
പഴയ വില |
ഡിസ്കൌണ്ട് വില |
വ്യത്യാസം |
പെട്രോൾ മാനുവൽ |
|||
സ്റ്റൈൽ |
Rs 25.99 lakh |
- |
- |
പെട്രോൾ ഓട്ടോമാറ്റിക് |
|||
സ്റ്റൈൽ എടി |
Rs 27.79 lakh |
Rs 25.99 lakh |
Rs 1.8 lakh |
എൽ & കെ എടി |
Rs 30.99 lakh |
- |
- |
ഡീസൽ ഓട്ടോമാറ്റിക് |
|||
സ്റ്റൈൽ എടി |
Rs 30.29 lakh |
Rs 28.49 lakh |
Rs 1.8 lakh |
എൽ & കെ എടി |
Rs 33.49 lakh |
Rs 30.99 lakh |
Rs 2.5 lakh |
-
സൂപർബ് പെട്രോൾ വേരിയന്റുകളിൽ എംടിയും എടിയും ലഭ്യമാക്കുമ്പോൾ ഡീസൽ വേരിയന്റുകളിൽ എടി ഗിയർബോക്സാണ്.
-
എൻട്രി ലെവൽ പെട്രോൾ, ഡീസൽ ഓട്ടോമാറ്റിക് സൂപർബിന് ലഭിക്കുന്ന ഡിസ്കൌണ്ട് 1.8 ലക്ഷമാണെങ്കിൽ ഏറ്റവും ഉയർന്ന വേരിയന്റായ എൽ&കെ യ്ക്ക് ലഭിക്കുന്ന ഡിസ്കൌണ്ട് 2.5 ലക്ഷമാണ്.
-
2020 ഓട്ടോ എക്സ്പോയിലാണ് സ്കോഡ സൂപർബ് ഫേസ്‌ലിഫ്റ്റ് ആദ്യമായി അവതരിപ്പിച്ചത്. 2020 ഏപ്രിലിൽ സ്കോഡ ഈ സെഡാനെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.
സ്കോഡ കോഡിയാക്ക്
വേരിയന്റ് |
പഴയ വില |
ഡിസ്കൌണ്ട് വില |
വ്യത്യാസം |
ഡീസൽ ഓട്ടോമാറ്റിക് |
|||
സ്റ്റൈൽ എടി |
Rs 35.36 lakh |
Rs 32.99 lakh |
Rs 2.37 lakh |
എൽ & കെ എടി |
Rs 36.78 lakh |
- |
- |
സ്കൌട്ട് |
Rs 33.99 lakh |
-
ഡീസൽ ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമാണ് സ്കോഡ കോഡിയാക്ക് അവതരിപ്പിക്കുന്നത്. എസ്‌യുവിയുടെ കൂടുതൽ പരുക്കൻ പതിപ്പായ സ്കൗട്ട് വേരിയന്റാണ് മറ്റൊരു ആകർഷണം.
-
എൻട്രി ലെവൽ സ്റ്റൈൽ വേരിയന്റിൽ മാത്രമേ ഡിസകുണ്ടായി 2.37 ലക്ഷം രൂപ ലാഭിക്കാൻ സാധിക്കൂ.
-
2020 ഓട്ടോ എക്‌സ്‌പോയിൽ കോഡിയാക്ക് പെട്രോൾ സ്കോഡ പ്രദർശിപ്പിച്ചിരുന്നു. 2020 ഏപ്രിലിൽ ഇത് വിപണിയിലെത്തും.
(എല്ലാ വിലകളും എക്‌സ്‌ഷോറൂം ഇന്ത്യ)
കൂടുതൽ വായിക്കുക: സ്കോഡ സൂപ്പർബ് ഓൺ റോഡ് വില