ഡിസംബർ 10 ലെ ഡീലർഷിപ്പിൽ വിജയം നേടാൻ എല്ലാ പുതിയ ഓടി ക്യൂ 7 കളും

published on dec 01, 2015 03:07 pm by nabeel for ഓഡി ക്യു7 2006-2020

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ :

മലേഷ്യയിലെ ലോഞ്ചിങ്ങിനു ശേഷം ഉടൻ തന്നെ ഇന്ത്യയിൽ എസ്‌ യു വി യിൽ പ്രധാനിയാവാൻ ഓടി എല്ലാം തയ്യാറാക്കിയിരിക്കുന്നു. ഇന്ത്യയിൽ ഡിസംബർ 10 നു നടക്കുന്ന ഡീലർഷിപ്പിൽ എല്ലാ പുതിയ ഓടി ക്യൂ 7-കളും എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആർ എം 589,900 (ഏകദേശം 91.06 ലക്ഷം) വിലയ്ക്കാണ്‌ മലേഷ്യയിൽ 3.0 റ്റി എഫ്‌ എസ്‌ ഐ  ക്വാട്ടറോ വെരിയന്റ്‌ ലോഞ്ച്‌ ചെയ്തത്‌. പുതിയ ക്യൂ 7 ആദ്യം അവതരിപ്പിച്ചത്‌ ഒരു സി ബി യു യൂണിറ്റായിട്ടാണ്‌. പക്ഷെ 2016 ൽ ഓടി യുടെ ഔറംഗബാദിലെ പ്ലാന്റിൽ ലോക്കലി  അസ്സംബ്ലി ചെയ്യാൻ തുടങ്ങുമെന്ന്‌ പ്രതീക്ഷിക്കുന്നു.

കാറിനു ചുറ്റുപാടും ഒരുപാട്‌ മാറ്റങ്ങൾ നിരീക്ഷിക്കാൻ സാധിക്കും.5,050 മില്ലിമീറ്റർ നീളവും, 1,970 മില്ലിമീറ്റർ വീതിയും, 2,990 മില്ലിമീറ്റർ വീൽബേസും പുതിയ ക്യൂ 7 ന്റെ പ്രിത്യേകതയാണ്‌. പുതിയ ക്യൂ 7 ന്റെ പൂർവികന്മാരുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് 37 മില്ലിമീറ്റർ ചെറുതും, 15 മില്ലിമീറ്റർ വീതി കുറവും, 12 മില്ലിമീറ്റർ ചെറിയ വീൽബേസും ഉള്ളതാണ്‌. 2,900 മുതൽ 5,300 ആർ പി എമ്മിൽ 440 എൻ എം പരാമാവധി ടോർക്കും 333 ബി എച്ച്‌ പി പരാമാവധി  പവറും നല്കുന്ന 3.0 റ്റി എഫ്‌ എസ്‌ ഐ സൂപ്പർ ചാർജിഡ്‌ വി 6 എഞ്ചിൻ പുതിയ ക്യൂ 7 ന്റെ പ്രത്യേകതയാണ്‌.

6.3 സെക്കന്റിൽ 0-ത്തിൽ നിന്ന്‌ 100 കിലോമീറ്ററു വരെ മണിക്കൂറിൽ ആക്സിലറേറ്റു ചെയ്യാൻ സഹായിക്കുന്ന 8 - സ്പീഡ് ടിപ്ട്രോണിക്ക് ട്രാൻസ്മിഷൻ, മോട്ടോറിനോട് ചേർത്തിട്ടുണ്ട്, മുൻപുണ്ടായിരുന്ന മോഡലിനേക്കാൾ 1.6 സെക്കന്റ് വേഗതയുമുണ്ട് അതുപോലെ എല്ലാ വഴിയിലും മണിക്കൂറിൽ 250 കിലോമീറ്റർ സ്പീഡ് വരെ വേഗത കൈവരിക്കാനും കഴിവുണ്ട്. പുതിയ മോഡൽ 300 കിലോഗ്രാം ഭാരം കുറഞ്ഞതാണ്‌, ചെറിയ ഡൈമെൻഷന്റെ കാര്യത്തിലും, പുതിയ നിർമ്മാണ രീതിയിലും മര്യാദ പുലർത്തിയിട്ടുണ്ട്.

പുതിയ കൂടുതൽ അഗ്രസീവായ ഗ്രില്ലി, വീണ്ടും പണിതിരിക്കുന്ന ഹെഡ് ലാംമ്പുകൾ, പുതിയ സമചതുരത്തിൽ ഉള്ള എൽ ഡി ടെയിൽ-ലാംമ്പുകൾ, മുൻപിലും പുറകിലും ഉള്ള പുതിയ ബംമ്പറുകൾ ഇതെല്ലാം പുറത്തെ റ്റ്വീക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അകവശവും മാറ്റി പണിതിട്ടുണ്ട്, സ്ഥിരതയുള്ള ഇൻഫോറ്റൈയ്ന്മെന്റ് ഡിസ്പ്ലേ, വൃത്തിയും ഭംഗിയുമുള്ള ഡാഷ്ബോഡിന്റെയും, കൻസോളിന്റെയും ലെ ഔട്ട്, പുതിയ മീഡിയ സെന്റർ കൈപ്പിടി, പുതിയ ഗിയർ ലിവർ ഇതെല്ലാം ഉള്ളിലെ പ്രത്യേകതകളാണ്‌. ഇതിനോടൊപ്പം തന്നെ എല്ലാ ഗിസ്മോസിനെയും പോലെ ഇലക്ടോണിക്ക് അഡ്ജെസ്മെന്റോടുകൂടിയ ലെതർ സീറ്റുകൾ, 19-സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റത്തിനോടു ബന്ധിപ്പിച്ചിരിക്കുന്ന  പുതിയ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റം, കൈയ്യക്ഷരം തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിൽ ഉള്ള ടച്ച് പാഡ്, പനോറാമിക് സൺറൂഫ്, ക്ലൈമെറ്റ് നിയന്ത്രിക്കുന്ന 4 മേഖലകൾ, ഇലക്ട്രോണിക്ക് ഫോൾഡിങ്ങ് തേർഡ് റോ, പാർക്ക് അസിസോറ്റ്ടുകൂടിയ 360 -ഡിഗ്രി ക്യാമറ, മെട്രിക്സ് എൽ.

ഡി ഹെഡ് ലാംമ്പുകൾ, എല്ല ഡിജിറ്റൽ ഉപകരണങ്ങളുടെയും കൂട്ടമായ ഓടിയുടെ ‘ വെർച്ച്യുൽ കോക്പിറ്റ് ‘ , ഡ്രൈവ് സെലക്ട്, എയർ സസ്പെൻഷൻ തുടങ്ങിയ ഫീച്ചേഴ്സും ഇന്ത്യൻ എസ് യു വി യിൽ പ്രതീക്ഷിക്കുന്നു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഓഡി ക്യു7 2006-2020

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience