• English
  • Login / Register

5-ഡോർ സുസുക്കി ജിംനി ഉടൻതന്നെ ഓസ്‌ട്രേലിയയിൽ ലോഞ്ച് ചെയ്യും

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 24 Views
  • ഒരു അഭിപ്രായം എഴുതുക

സുസുക്കി ജിംനിയുടെ 3-ഡോർ പതിപ്പ് ഇതിനകം ഓസ്‌ട്രേലിയയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്

Maruti Jimny

  • ഓസ്‌ട്രേലിയൻ-സ്പെക്ക് 5-ഡോർ സുസുക്കി ജിംനിയുടെ ലോഞ്ച് തീയതിയും സവിശേഷതകളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

  • അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും സ്റ്റാൻഡേർഡായി ഫോർ വീൽ ഡ്രൈവും (4WD) ഉൾപ്പെടുത്തി ഇതിന്റെ 3-ഡോർ പതിപ്പ് ഇതിനകം വിൽപ്പനയ്‌ക്കുണ്ട്.

  • ഓസ്‌ട്രേലിയയിലെ 5-ഡോർ ജിംനിക്ക് ഇന്ത്യ-സ്പെക്ക് ഓഫ്-റോഡറിന് സമാനമായ ഫീച്ചറുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

  • ഓസ്‌ട്രേലിയൻ-സ്പെക് 3-ഡോർ ജിംനിയിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറുകളും ഉണ്ട്.

3 ഡോർ സുസുക്കി ജിംനി ഒരിക്കലും ഇന്ത്യയിൽ വന്നിട്ടേയില്ല, പക്ഷേ ഇപ്പോൾ നമുക്ക്  5-ഡോർ മാരുതി ജിംനി ലഭിക്കുന്നു. അധിക ഡോറുകളും വലിയ ബൂട്ടും അപ്‌ഡേറ്റ് ചെയ്‌ത ഫീച്ചർ ലിസ്റ്റും ഉള്ളതിനാൽതന്നെ, നീളമുള്ള ജിംനി ആഗോളതലത്തിലേക്ക് പോകുകയും ഒപ്പം ഓസ്‌ട്രേലിയയിലെത്തുകയും ചെയ്യുന്നു (അതും ഒരു റൈറ്റ്-ഹാൻഡ് ഡ്രൈവ് മാർക്കറ്റ്). സുസുക്കി ഇതുവരെ അതിന്റെ സവിശേഷതകളും ഫീച്ചറുകളും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നമുക്ക് പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ ഇതാ.

എന്താണ് അതിനെ പ്രവർത്തിപ്പിക്കുക?

Maruti Jimnyഓസ്‌ട്രേലിയയിലെ സാധാരണ 3-ഡോർ ജിംനിക്ക് ഇന്ത്യ-സ്പെക്ക് 5-ഡോർ ജിംനിയുടെ അതേ പവർട്രെയിൻ ലഭിക്കുന്നതിനാൽ, ബോണറ്റിന് താഴെ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 4-വീൽ ഡ്രൈവ് (4WD) സ്റ്റാൻഡേർഡായി, 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ചേർത്ത അതേ 1.5-ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും ഓസ്‌ട്രേലിയൻ-സ്പെക്ക് 5-ഡോർ ജിംനി ഉപയോഗിക്കുക. 105PS, 134Nm, അഥവാ ഓസ്ട്രേലിയയിലെ 3-ഡോർ ജിംനിയെക്കാൾ 3PS, 4Nm കൂടുതൽഇന്ത്യ-സ്പെക് ജിംനി റേറ്റ് ചെയ്തിരിക്കുന്നതിനാൽ പ്രകടനത്തിൽ നേരിയ പുരോഗതിയുണ്ട്.

പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

Five-door Maruti Jimny Cabin

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ സഹിതമാണ് മാരുതി ജിംനി വരുന്നത്. സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESP), ഒരു റിയർവ്യൂ ക്യാമറ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഓസ്‌ട്രേലിയൻ വിപണിയിൽ 5-ഡോർ സുസുക്കി ജിംനിയിലും സമാനമായ ഫീച്ചറുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, ഇന്ത്യയിലെ മാരുതി സുസുക്കി മോഡലുകൾ വാഗ്ദാനം ചെയ്യാത്ത, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഓസ്‌ട്രേലിയൻ-സ്പെക്ക് 3-ഡോർ ജിംനിയുടെ സുരക്ഷാ കിറ്റ് ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നു.

ഇതും വായിക്കുക: മാരുതി ജിംനി വിലകൾക്ക് ലക്ഷ്യത്തിലേക്കെത്താൻ സാധിച്ചില്ലേ?

കൂടാതെ, ഓസ്‌ട്രേലിയയിലെ ബേസ്-സ്പെക്ക് 3-ഡോർ ജിംനിക്ക് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതേസമയം അതിന്റെ ടോപ്പ്-സ്പെക്ക് പതിപ്പിൽ ചെറിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം ലഭിക്കുന്നുണ്ട്. ബേസ്-സ്പെക്ക് ജിംനിയിൽ വാഗ്ദാനം ചെയ്യുന്ന അതേ യൂണിറ്റ് തന്നെയാണ് ഇവിടെയുമുള്ളത്.

ജിംനിയുടെ എതിരാളികൾ

മാരുതി ജിംനി ഇന്ത്യയിൽ ഫോഴ്‌സ് ഗൂർഖ, മഹീന്ദ്ര ഥാർ എന്നിവയുമായാണ് മത്സരിക്കുന്നത്. ഓസ്‌ട്രേലിയയിൽ, 3-ഡോർ അല്ലെങ്കിൽ 5-ഡോർ ജിംനിക്ക് നേരിട്ട് എതിരാളികളില്ല, സമാന വലുപ്പവും വിലയുമുള്ള മറ്റ് SUV-കൾ മാത്രമാണുള്ളത്. ഇവിടെ, ജിംനിയുടെ വില 12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം പാൻ ഇന്ത്യ) അതേസമയം ഓസ്‌ട്രേലിയയിലെ 3-ഡോർ ജിംനിക്ക് AUD 33,500 വരെ വിലയുണ്ട്, ഇത് ഏകദേശം 18.28 ലക്ഷം രൂപയാണ്.
ഇവിടെ കൂടുതൽ വായിക്കുക: മാരുതി ജിംനി ഓൺ റോഡ് വില

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your Comment on Maruti ജിന്മി

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • റെനോ ഡസ്റ്റർ 2025
    റെനോ ഡസ്റ്റർ 2025
    Rs.10 ലക്ഷംകണക്കാക്കിയ വില
    ജൂൺ 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ harrier ev
    ടാടാ harrier ev
    Rs.30 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience