Login or Register വേണ്ടി
Login

542 ബിഎച്ച്പി കരുത്തുമായി റേഞ്ച് റോവര്‍ സ്‌പോര്‍റ്റ്‌ എസ്‌വിആര്‍ വില്പനയ്ക്ക്

published on ഒക്ടോബർ 20, 2015 06:07 pm by അഭിജിത്

ജയ്പൂര്‍:

ലാന്‍ഡ് റോവറിന്റെ പെര്‍ഫോമസ് എസ്‌യുവി ആയ റേഞ്ച് റോവര്‍ സ്‌പോര്‍ട്‌ എസ്‌വിആര്‍ ഇന്‍ഡ്യയില്‍ വില്‍പനയ്ക്ക്. അത്യുഗ്രമായ 542 ബിഎച്ച്പി പവറും 680 എന്‍എം ഉയര്‍ന്ന ടോര്‍ക്കുമുള്ള ഈ വാഹനത്തിന്റെ വില 2.12 കോടി രൂപയാണ്. 5 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിക്കുത്. പോര്‍ഷേയുടെ കയെന്നേ ടര്‍ബോ എസ്, മെഴ്‌സിഡസിന്റെ എംഎല്‍ 63 എഎംജി തുടങ്ങിയ വാഹനങ്ങളോടാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്‌ എസ്‌വിആര്‍ എതിരുടുന്നത്.

മുന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഹെഡ്ഡായ ജോ എഡ്‌വേര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഏറെ പ്രത്യേകതയുള്ള നര്‍ബര്‍ഗ്രിന്‍ റേസ് സര്‍ക്യൂട്ടിലാണ് വാഹനം ടെസ്റ്റ് ചെയ്ത് മികവ് വരുത്തിയത്.

4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നി് 100 കിലോമീറ്റര്‍ സ്പീഡില്‍ എത്താന്‍ കഴിവുള്ള എസ്‌വിആറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 261 കിലോമീറ്ററാണ്. ഒട്ടേറെ നൂതന സാങ്കേതിക വിദ്യകള്‍ അതിശയിപ്പിക്കു ഈ പെര്‍ഫോമസിന് പിന്നിലുണ്ട്. ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തിനും, പാഡില്‍ ഷിഫ്‌റ്റേഴ്‌സോട് കൂടിയ 8 സ്പീഡ് ഇസഡ്എഫ് ഗിയര്‍ബോക്‌സിനും പുറമെ പരമാവധി വേഗതയ്ക്കായി ഡൈനാമിക് ആക്ടീവ് റിയര്‍ ലോക്കിങ് ഡിഫെറെന്‍ഷ്യലും ഈ വാഹനത്തിലുണ്ട്. ബ്രേക്കിങ്ങിലൂടെയുള്ള ഡൈനാമിക് ടോര്‍ക്ക് വെക്ടറിങ്, ക്ലച്ച് ടൈപ് ടോര്‍ക്ക് വെക്ടറിങ് സിസ്റ്റത്തിന്റെ അതേ ഫലം തരുന്നു. എന്നാല്‍ ഡൈനാമിക് സ്റ്റബിലിറ്റി കട്രോള്‍ ഉയര്‍ വേഗതയ്ക്കായി പ്രത്യേകം തരപ്പെടുത്തിയതാണ്.

ഇലക്‌ട്രോണിക് കണ്‍ട്രോളില്‍ തുറക്കുന്ന വാല്‍വുകളുള്ള ടൂ സ്റ്റേജ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം അതുല്യമായ ശ്രവണാനുഭവം സമ്മാനിക്കും. ഇത്, ലാന്‍ഡ് റോവര്‍ പറയുത് പോലെ സ്‌പോര്‍ട്സ് കാറിന്റേതിന് സമാനമായ ശബ്ദമാണ് എസ്‌വിആറിന് നല്‍കുന്നത്. ഏറ്റവും മികച്ച ശബ്ദമുള്ള സ്‌പോര്‍ട്സ് കാറുകളിലൊന്നായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എഫ് ടൈപിന്റെ അതേ തരം ശബ്ദങ്ങളാണ് എസ്‌വിആറും പുറപ്പെടുവിക്കുന്നത്.

850 മില്ലീമീറ്റര്‍ വെയ്ഡിങ് ഡെപ്ത്, ലോ റേഷ്യോ ഗിയര്‍ബോക്‌സ്, സെന്‍ട്രല്‍ ട്രാന്‍സ്ഫര്‍ കെയ്‌സിലെ ഇലക്‌ട്രോണിക് ഡിഫെറെന്‍ഷ്യല്‍ ലോക്ക്, ആള്‍ വീല്‍ ഡ്രൈവ് മെക്കാനിസം എന്നിവയുള്ള എസ്‌വിആര്‍ ഓഫ് റോഡ് പെര്‍ഫോമസിലും ഒട്ടും പിന്നിലാകില്ല.

275/45 ആര്‍21 ടയറുകള്‍ ഉപയോഗിക്കുന്ന 21 ഇഞ്ച് അലോയി വീലുകളാണ് കാറിനുള്ളത്. എന്നാല്‍ 295/40 ആര്‍22 കോണ്ടിനെന്റല്‍ സ്‌പോര്‍ട്ശ്‌ കോണ്‍ടാക്ട് 5 റബ്ബര്‍ ടയറുകള്‍ ഉപയോഗിക്കാവുന്ന 22 ഇഞ്ച് അലോയി വീലുകളുടെ ഓപ്ഷനും ലഭ്യമാണ്. 6 പിസ്റ്റ കാലിപെര്‍ ബ്രെംബോ ബ്രേക്കുകളാണ് ഇവയോട് ഘടിപ്പിച്ചിട്ടുള്ളത്.

മുന്‍പിലും പിന്‍പിലുമായി കൂടുതല്‍ വായു പ്രവേശനം നല്‍കു ബമ്പറുകള്‍, പുതിയ ഗ്രില്‍ ഫിനിഷിങ്, കൂടുതല്‍ പ്രകടമായ വീല്‍ ആര്‍ച്ചുകള്‍, ക്വാഡ് എക്‌സ്‌ഹോസ്റ്റുകളോട് കൂടിയ ഇന്റഗ്രേറ്റഡ് റിയര്‍ ഡിഫ്യൂസര്‍ തുടങ്ങി റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ തനത് ശൈലിയില്‍ നിന്നും നേരിയ മാറ്റങ്ങള്‍ എസ്‌വിആറിന്റെ എക്സ്റ്റീരിയറിനുണ്ട്. ഇന്റീരിയറില്‍ അലുമിനിയം അല്ലെങ്കില്‍ കാര്‍ബ ഫൈബര്‍ തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷന്‍ എസ്‌വിആറിനുണ്ട്. ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

പ്രസിദ്ധീകരിച്ചത്

അഭിജിത്

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ