2024 സ്‌കോഡ കൊഡിയാക്ക് എഞ്ചിന്റെയും ഗിയർബോക്‌സിന്റെയും വിശദാംശങ്ങൾ പുറത്തുവിട്ടു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
രണ്ടാം തലമുറ സ്‌കോഡ കൊഡിയാക് ആഗോളതലത്തിൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിലും ഒപ്പം പ്ലഗ്-ഇൻ ഹൈബ്രിഡിലും വാഗ്ദാനം ചെയ്യും
-
രണ്ടാം തലമുറ കൊഡിയാക്ക് ഉടൻ തന്നെ ആഗോളതലത്തിൽ സ്കോഡ അവതരിപ്പിക്കും.
-
പവർട്രെയിൻ ഓപ്ഷനുകളിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ, 2 ലിറ്റർ ഡീസൽ എഞ്ചിനുകൾ ഉൾപ്പെടുന്നു.
-
ഫ്രണ്ട്-വീൽ ഡ്രൈവ്, AWD ഡ്രൈവ്ട്രെയിനുകൾ എന്നിവ സഹിതം നൽകും.
-
ആദ്യമായി 100km എന്ന ക്ലെയിം ചെയ്ത EV-മാത്രം റേഞ്ചുള്ള ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷൻ ലഭിക്കും.
-
ഇതിലെ ഫീച്ചറുകളിൽ 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉൾപ്പെടുന്നു.
-
ഇന്ത്യയിലെ ലോഞ്ച് 2024-ൽ പ്രതീക്ഷിക്കുന്നു; നിലവിലുള്ള മോഡലിനെക്കാൾ വിലവർദ്ധനവ് ഉണ്ടാകും.
സ്കോഡ കൊഡിയാക്ക് അതിന്റെ രണ്ടാം തലമുറ രൂപത്തിൽ ഉടൻതന്നെ ആഗോളതലത്തിൽ അവതരിപ്പിക്കും, കൂടാതെ കാർ നിർമാതാക്കൾ ഇതിനകം തന്നെ SUV-യുടെ സുപ്രധാന വിശദാംശങ്ങൾ പുറത്തുവിടുന്നുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റ് പുതിയ കൊഡിയാക്കിന്റെ പവർട്രെയിൻ വിശദാംശങ്ങളും അതിലെ ചില പ്രധാന ഫീച്ചറുകളും വെളിപ്പെടുത്തുന്നു. നമുക്കവ നോക്കാം:
പെട്രോൾ, PHEV, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ
പെട്രോൾ, ഡീസൽ എഞ്ചിനുകളിലും കൂടാതെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിലും ആഗോള-സ്പെക്ക് കോഡിയാക്ക് വാഗ്ദാനം ചെയ്യുന്നത് സ്കോഡ തുടരും. ഇവയുടെ കുറച്ച് സവിശേഷതകൾ കാണൂ:
സവിശേഷത |
1.5-ലിറ്റർ ടർബോ-പെട്രോൾ മൈൽഡ്-ഹൈബ്രിഡ് |
2 ലിറ്റർ ടർബോ-പെട്രോൾ |
2 ലിറ്റർ ഡീസൽ |
2 ലിറ്റർ ഡീസൽ |
1.5 ലിറ്റർ ടർബോ-പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡ് |
പവര്‍ |
150PS |
204PS |
150PS |
193PS |
204PS |
ട്രാൻസ്മിഷൻ |
7-സ്പീഡ് DSG |
7-സ്പീഡ് DSG |
7-സ്പീഡ് DSG |
7-സ്പീഡ് DSG |
6-സ്പീഡ് DSG |
ഡ്രൈവ്ട്രെയിൻ |
FWD |
AWD |
FWD |
AWD |
FWD
|
-
കോഡിയാക്ക് ആദ്യമായി ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിൽ വാഗ്ദാനം ചെയ്യുന്നു.
-
ഇതിന് 25.7kWh ബാറ്ററി പാക്ക് ലഭിക്കും, ഇത് വൈദ്യുത പവറിൽ 100km വരെ പോകാൻ നിങ്ങളെ അനുവദിക്കും, കൂടാതെ 50kW വരെയുള്ള DC ഫാസ്റ്റ് ചാർജിംഗ്പിന്തുണയ്ക്കുകയും ചെയ്യും.
-
ഡീസൽ പവർട്രെയിനുകൾ നിർത്തലാക്കാൻ സ്‌കോഡ ഇന്ത്യ തീരുമാനിച്ചതിനാൽ, അവർ രണ്ടാം തലമുറ ഇന്ത്യ-സ്പെക്ക് കോഡിയാക്കിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്.
ഡിസൈനിന്റെ ഒരു ഹ്രസ്വ അവലോകനം
വലിയ രൂപമാറ്റം വരുത്തിയ രണ്ടാം തലമുറ കൊഡിയാക്കിന്റെ കൂടുതൽ ചിത്രങ്ങൾ സ്കോഡ പങ്കിട്ടു. നമുക്ക് പറയാൻ കഴിയുന്ന ഒരു കാര്യം, പുതിയ മോഡലിന്റെ ഡിസൈൻ സമ്പൂർണ്ണ പുനരുദ്ധാരണത്തേക്കാൾ പരിണാമമാണ്. സംയോജിത LED DRL-കളുള്ള LED ഹെഡ്‌ലൈറ്റുകൾ ചേർന്നുള്ള അതേ ബട്ടർഫ്ലൈ ആകൃതിയിലുള്ള ഗ്രില്ലും (അൽപ്പം വലുതാണെങ്കിലും) മധ്യഭാഗത്ത് ADAS റഡാർ ഘടിപ്പിച്ച ഒരു പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും SUV നിലനിർത്തിയിട്ടുണ്ട്.
പ്രൊഫൈലിൽ, SUV നിലവിലുള്ള മോഡലിന് സമാനമായി തോന്നുന്നു, നീളമുള്ള വീൽബേസും പുതിയ അലോയ് വീലുകളും ആണ് വ്യത്യാസമായുള്ളത്. പിൻഭാഗത്തെ ഹൈലൈറ്റുകളിൽ കൂടുതൽ ഷാർപ്പ് ആയ LED ടെയിൽലൈറ്റുകളും റാക്ഡ് വിൻഡ്ഷീൽഡും ഉൾപ്പെടുന്നു.
ഇതും വായിക്കുക:: ഓരോ വർഷവും വർദ്ധിച്ചുവരുന്ന ഉയർന്ന ടോളുകൾ അടയ്ക്കാൻ തയ്യാറാകൂ
ഇതിന്റെ അളവുകൾ കാണൂ:
അളവുകൾ |
2024 സ്കോഡ കൊഡിയാക്ക് |
നീളം |
4758mm |
വീതി |
1864mm |
|
1657mm |
വീൽബേസ് |
2791mm |
SUV-ക്ക് നിലവിലെ തലമുറ മോഡലിനേക്കാൾ 61mm നീളമുണ്ട്, കൂടാതെ 910 ലിറ്റർ വരെ ലഗേജ് കപ്പാസിറ്റിയുമുണ്ട് (തിരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച്). 5 സീറ്റർ, 7 സീറ്റർ ലേഔട്ടുകളിൽ ഇത് ലഭ്യമാകും.
എന്ത് സാങ്കേതികതയാണ് ഇതിൽ ലഭിക്കുന്നത്?
പുതിയ കൊഡിയാക്കിന്റെ മുഴുവൻ ഫീച്ചറുകളും സ്കോഡ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചില സുപ്രധാന ഉപകരണങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 12.9 ഇഞ്ച് വരെ വലിപ്പമുള്ള ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓപ്‌ഷണൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, റിമോട്ട് പാർക്കിംഗ് അസിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതുതായി അവതരിപ്പിച്ച ഫീച്ചറുകളിൽ, 15W-ൽ ഒരേസമയം രണ്ട് സ്‌മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യാനുള്ള കൂൾഡ് ഡ്യുവൽ ഫോൺ ബോക്‌സ് രണ്ടാം നിരയിലുണ്ടാകും. ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾക്കായി ഇത് ഒരു ക്ലീനറും ഉൾപ്പെടുത്തും, അതേസമയം കുടയും ഐസ് സ്‌ക്രാപ്പറും ഇപ്പോൾ സുസ്ഥിര വസ്തുക്കൾ കൊണ്ട് നിർമിക്കും.
ഇതും വായിക്കുക:: 2023-ന്റെ രണ്ടാം പകുതിയിൽ വരാനിരിക്കുന്ന 10 കാർ ലോഞ്ചുകൾ ഇവയാണ്
ഇന്ത്യ ലോഞ്ച് വിശദാംശങ്ങൾ
നിലവിലെ മോഡലിനേക്കാൾ (37.99 ലക്ഷം രൂപയ്ക്കും 41.39 ലക്ഷം രൂപയ്ക്കും ഇടയിലാണ് ഡൽഹി എക്‌സ്‌ഷോറൂം വില) കാര്യമായ വിലവർദ്ധനവോടെ അടുത്ത വർഷം രണ്ടാം തലമുറ കൊഡിയാക്ക് സ്‌കോഡ നമ്മുടെ തീരങ്ങളിലെത്തിച്ചേക്കാം. പുതിയ സ്‌കോഡ കൊഡിയാക്ക് MG ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ കൂടാതെ ടൊയോട്ട ഫോർച്യൂണർ എന്നിവയോട് മത്സരിക്കുന്നത് തുടരും.
ഇവിടെ കൂടുതൽ വായിക്കുക: സ്കോഡ കൊഡിയാക്ക് ഓട്ടോമാറ്റിക്