2020 ടാറ്റ ടിയാഗോയും ടിഗോറിന്റെ ബി.എസ് 6 അനുസൃത പുതുക്കിയ മോഡൽ ലോഞ്ച് ജനുവരി 22 ന്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
രണ്ടും പെട്രോൾ എൻജിൻ ഓപ്ഷൻ മാത്രമാകും .
-
മുഖം മിനുക്കുന്ന ടിയാഗോയും ടിഗോറിന്റെ ബി.എസ് 6 മോഡലും 1.2 ലിറ്റർ പെട്രോൾ എൻജിൻ മാത്രമാകും. മാനുവൽ ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകളിൽ എത്തും.
-
മുൻഭാഗത്തെ ബമ്പറും ഗ്രില്ലും പുതിയ ഡിസൈനിൽ ആകും. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകളും ടിഗോറിനും ഉണ്ടാകും.
-
ഫീച്ചറുകളിലും വലിയ മാറ്റം പ്രതീക്ഷിക്കുന്നു.
-
ഇപ്പോഴത്തെ വിലയേക്കാൾ 10,000 രൂപയെങ്കിലും വിലവർധന പ്രതീക്ഷിക്കുന്നു
ടിയാഗോയ്ക്കും ടിഗോറിനും ടാറ്റ പുതിയ രൂപം നൽകുന്നു. ബി.എസ് 6 അനുസൃത എൻജിൻ മാറ്റമാണ് പ്രധാനം. നെക്സണിന്റെ പുതുക്കിയ രൂപം പുറത്തിറക്കിയപ്പോൾ ഈ രണ്ട് കാറുകളുടെയും പുതുക്കിയ മോഡലുകൾ ഉടൻ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ജനുവരി 22 ന് ലോഞ്ച് നടക്കുമെന്ന് കമ്പനി പറയുന്നു.
1.05 ലിറ്റർ ഡീസൽ എൻജിൻ ഇനി മുതൽ ഉണ്ടാകില്ല. ഇപ്പോഴുള്ള 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ ബി.എസ് 6ന് അനുസൃതമാക്കും. 85PS ശക്തിയും 114Nm ടോർക്കും ഈ എൻജിൻ പ്രധാനം ചെയ്യും. 5-സ്പീഡ് മാനുവൽ,എ.എം.ടി ഓപ്ഷനുകളിൽ കാറുകൾ ലഭ്യമാകും.
2020 ടിയാഗോയും ടിഗോറും പുതിയ മുൻവശം കൊണ്ട് ശ്രദ്ധേയമാകും. ഫ്രണ്ട് ബമ്പറും ഗ്രില്ലും പുതുക്കും. പുതിയ ഫോഗ് ലാമ്പും ഹെക്സഗൺ ഡിസൈൻ ഗ്രിൽ, വൈ അക്ഷരത്തിന്റെ ഷേപ്പിലേക്കും മാറും. എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലാമ്പുകൾ ഉണ്ടാകും. സൈഡ് പ്രൊഫൈലുകളിൽ മാറ്റമുണ്ടാകില്ല. എന്നാൽ പിൻവശത്ത് മാറ്റം പ്രതീക്ഷിക്കാം. ഫീച്ചറുകളിൽ മാറ്റമുണ്ടാകുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ടെങ്കിലും അത് എന്താണെന്ന് വ്യക്തമല്ല.
പുതുക്കിയ മോഡലുകൾക്കുള്ള ബുക്കിംഗ് ടാറ്റ സ്വീകരിക്കുന്നുണ്ട്. ഇപ്പോഴുള്ള പെട്രോൾ മോഡലിന്റെ വിലയായ 4.55 മുതൽ 6.47 ലക്ഷം രൂപ(ടിയാഗോ), 5.65-7.50 ലക്ഷം രൂപ(ടിഗോർ)എന്നതിനേക്കാൾ 10,000 രൂപ വിലവർധന പ്രതീക്ഷിക്കാം. (ഡൽഹി എക്സ് ഷോറൂം വില)
കൂടുതൽ വായിക്കുക: ടാറ്റ ടിഗോറിന്റെ റോഡ് പ്രൈസ്