ഹ്യുണ്ടായ് ക്രെറ്റ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
ഔദ്യോഗിക ടീസർ പുറത്ത് വന്ന, അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച് കഴിഞ്ഞ, പുതിയ ക്രെറ്റ ഇന്ത്യൻ വിപണിക്കായി തയാറായി കഴിഞ്ഞു.
രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ ആദ്യമായി ഇന്ത്യയിൽ അവതരിക്കാൻ പോകുന്നത് ഓട്ടോ എക്സ്‍പോ 2020 ലാണ്. ക്രെറ്റയുടെ ചൈനീസ് വേർഷനോട് സാമ്യം ഏറെയുള്ള ഇന്ത്യൻ വേർഷൻ ക്രെറ്റയുടെ ഔദ്യോഗിക ടീസർ പുറത്ത് വന്നിരുന്നു.പുതിയ 2020 ക്രെറ്റയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ ഇതാണ്:
1 എല്ലാ തരത്തിലും പുതുക്കിയ എക്സ്റ്റീരിയർ ഡിസൈൻ
പുതുക്കിയ ക്രെറ്റയിൽ പഴയ ചില ഫീച്ചറുകൾ നിലനിർത്തിയിട്ടുണ്ടെങ്കിലും, പുതിയ ഒരു നിര മാറ്റങ്ങൾ തന്നെ കമ്പനി കൊണ്ടുവന്നിട്ടുണ്ട്.ഹ്യുണ്ടായ് പുതിയതായി ഇറക്കിയ വെള്ളച്ചാട്ടം പോലുള്ള ഗ്രില്ലാണ് പ്രധാന എക്സ്റ്റീരിയർ മാറ്റം. സ്പ്ലിറ്റ് LED ഹെഡ്‍ലാംപുകൾ,അവയ്ക്ക് മുകളിൽ LED ഡേ ടൈം റണ്ണിങ് ലാമ്പുകൾ എന്നിവ കാണാം. പിൻഭാഗത്ത് സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ പുതിയ ക്രെറ്റയ്ക്ക് സ്‌പോർട്ടി ലുക്ക് നൽകുന്നുണ്ട്. വലുപ്പം കൂടുകയും നീളവും വീതിയും കൂട്ടുകയും ചെയ്തിട്ടുണ്ട്. പഴയ ക്രെറ്റയുടെ സ്ഥാനം ഏറ്റെടുക്കാൻ വരുന്ന പുതിയ ക്രെറ്റ മൊത്തത്തിൽ ഒരു പുതിയ മോഡൽ കാർ ആയിരിക്കും എന്നത് ഉറപ്പാണ്.
2 ബി എസ് 6 പെട്രോൾ,ഡീസൽ എൻജിനുകൾ
കിയാ സെൽറ്റോസിലെ പോലെയുള്ള ബി.എസ് 6 അനുസൃത എൻജിനുകളാണ് ഹ്യുണ്ടായ് പുതിയ ക്രെറ്റയിൽ നൽകുന്നത്.പവർ ട്രെയിൻ ഓപ്ഷനുകളിൽ 1.5 ലിറ്റർ പെട്രോൾ എൻജിൻ(115PS/144Nm),1.5 ലിറ്റർ ഡീസൽ എൻജിൻ(115PS/250Nm),1.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ(140PS/242Nm) എന്നിങ്ങനെ മോഡലുകളിൽ ലഭിക്കും. എല്ലാ വിഭാഗത്തിലും 6 സ്പീഡ് മാനുവൽ ആണ് സ്റ്റാൻഡേർഡ് ആയി നൽകുന്നത്. ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ ഓരോന്നിലും വ്യത്യസ്തമായ ട്രാൻസ്മിഷൻ ആണ്-CVT (പെട്രോൾ),6 സ്പീഡ് എ.ടി(ഡീസൽ),7 സ്പീഡ് DCT(ടർബോ പെട്രോൾ).
3 പുതിയ ക്യാബിൻ ലേഔട്ട്
കിയാ സെൽറ്റോസിലെ പോലുള്ള ക്യാബിൻ ലേഔട്ട് ആണ് പുതിയ ക്രെറ്റയിൽ പ്രതീക്ഷിക്കുന്നത്. 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 7 ഇഞ്ച് MID ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ഉണ്ടാകും. അളവുകളിൽ ഉണ്ടാകുന്ന മാറ്റം കാരണം ക്രെറ്റ വലിയ കാർ ആയി മാറും. കൂടുതൽ സ്ഥലസൗകര്യവും ബൂട്ട് സ്പേസും ഉണ്ടാകും. എന്നിരുന്നാലും ഇനിയും ഇത് 5 സീറ്റർ തന്നെ ആയിരിക്കും.
4 അധിക ഫീച്ചറുകളും ടെക്നോളജിയും
ബ്ലൂ ലിങ്ക് കണക്ടഡ് കാർ ടെക്നോളജി,ഇ-സിം ഉള്ള ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവ ഹ്യുണ്ടായ്, ക്രെറ്റയ്ക്കായി കരുതി വച്ചിരിക്കുന്ന ഫീച്ചറുകളാണ്. ക്രെറ്റയുടെ ലൈവ് ട്രാക്കിങ്ങിന് ഇത് സഹായിക്കും. കാറിന്റെ ലൊക്കേഷൻ,എൻജിന്റെ അവസ്ഥ,ഡ്രൈവിംഗ് ടെലിമെട്രിക്സ് എന്നിവ അറിയാനും ഇന്റർനെറ്റ് അധിഷ്ഠിത ഫീച്ചറുകളായ റിമോട്ട് എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ്,ക്യാബിൻ പ്രീ-കൂൾ(ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രം) എന്നിവയും ഉണ്ടാകും. പനോരമിക് സൺറൂഫ്,ബിൽറ്റ് ഇൻ എയർ പ്യൂരിഫൈയർ എന്നിവയും പ്രതീക്ഷിക്കാം.
5 പ്രതീക്ഷിക്കുന്ന വിലയും ലോഞ്ചും
പഴയ മോഡലിനേക്കാൾഎന്തായാലും വില കൂടുതലായിരിക്കും. 9.5 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. 2020 മാർച്ചിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. കിയാ സെൽറ്റോസ്,നിസ്സാൻ കിക്സ്, റെനോ ക്യാപ്ച്ചർ, ടാറ്റ ഹാരിയർ,എംജി ഹെക്ടർ എന്നിവയുമായാണ് ക്രെറ്റ മത്സരത്തിനെത്തുന്നത്.