2016 ടൊയോറ്റ ഇന്നോവ ഇന്തോനേഷ്യയിൽ പുറത്തിറങ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 15 Views
- 6 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: അനൗദ്യോഗീയമായി ഒന്നിലേറെ തവണ പുറത്തായതിനു ശേഷം ടൊയോറ്റ ഇന്നോവയുടെ രണ്ടാം തലമുറ ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്‌തു. ഇതിലൂടെ ടൊയോറ്റ എം പി വി യുടെ അന്താരാഷ്ട്ര അരങ്ങേറ്റവും കുറിച്ചു. പുതിയ ടൊയോറ്റ ഇന്നോവയുടെ ബേസ് പെട്രോൾ വേരിയന്റിന്റെ വില ഐ ഡി ആർ 282 മില്ല്യണാണ് ( ഏകദേശം 13.60 ലക്ഷം രൂപ), എന്നാൽ ഡീസൽ ബേസ് വേരിയന്റുകളുടെ വില തുടങ്ങുന്നത് ഐ ഡി ആർ 310.1 മില്ല്യണിലാണ് ( ഏകദേശം 14.95 ലക്ഷം രൂപ). ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യയിൽ അരങ്ങേറാൻ സാധ്യതയുള്ള വാഹനം ലോഞ്ച് ചെയ്യുന്നത് അടുത്ത വർഷമായിരിക്കും.
പുതിയ ഇന്നോവയ്ക്ക് നിലവിലുതിനേക്കാൾ വിലകൂടുതലായിരിക്കും, ഇന്തോനേഷ്യയിൽ പെട്രോൾ വേരിയന്റിന് ഐ ഡി ആർ 282 മില്ല്യണും 384.8 മില്ല്യണും ( ഏകദേശം 13.60 ലക്ഷത്തിനും 18.60ലക്ഷത്തിനും ഇടയിൽ) ഇടയിൽ വില വരുമ്പോൾ ഡീസലില് ഐ ഡി ആർ 310.1 മില്ല്യണും 423.8 മില്ല്യണും ( ഏകദേശം 14.95 ലക്ഷത്തിനും 20.43 ലക്ഷത്തിനും ഇടയിൽ) ഇടയിൽ വിലവരും. ഇന്ത്യയിൽ ടൊയ്യോറ്റ ഇന്നോവ പെറ്റ്രോൾ ഓപ്‌ഷനിൽ മാത്രമാണ് ലഭ്യമായിരുന്നത് ആവശ്യക്കാരില്ലത്തതിനാൽ ഇത് നിർത്തലാക്കേണ്ടി വന്നു. പുത്തൻ ഇന്നോവയിൽ മാത്രമായിരിക്കും ടൊയോറ്റ ഡീസൽ ഓപ്‌ഷൻ നിലനിർത്തൂ എന്ന് പ്രതീക്ഷിക്കാം.
വി എൻ ടി ഇന്റെർകൂളറോടു കൂടിയ 16 വാൽവ് ഡി ഒ എച്ച് സി ഘടിപ്പിച്ച 2 ജി ഡി എഫ് ടി വി 4 സിലിണ്ടർ 2.4 ലിറ്റർ പുത്തൻ ഇൻലൈൻ എഞ്ചിനാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ഈ 2,393 സി സി മോട്ടോർ 3400 ആർ പി എമ്മിൽ 149 പി എസ്സും 1, 200- 2, 800 ആർ പി എമ്മിനിടയിൽ 342 എൻ എം ടൊർക്കും ഉൽപ്പാതിപ്പിക്കുന്നു. സ്റ്റാൻഡേർഡ് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടൊപ്പം 6 - സ്പീഡ് ഓട്ടോമാറ്റിക് ഓപ്‌ഷങ്കൂടി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
0 out of 0 found this helpful