Login or Register വേണ്ടി
Login

വോൾവോ ഹൈബ്രിഡ് ബസുകൾ നവി മുംബൈ യിൽ ഉടൻ അവതരിപ്പിക്കും

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ജയ്പൂർ :

പ്രധാന നഗരങ്ങിൽ എല്ലാം കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള പ്രശ്നങ്ങളും എപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന മലിനീകരണത്തിന്റെ തോതും വളരെ പെട്ടെന്നാണ്‌ വർദ്ധിക്കുന്നത്. ഇതിന്റെ വെളിച്ചത്തിൽ നവി മുംബൈ മുൻസിപ്പൽ ട്രാൻസ്പോർട്ട് വോൾവോ ഹൈബ്രിഡ് ബസുകൾ നഗരത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നു. വോൾവോയുടെ പങ്കാളിത്തത്തോടെ 2016 ന്റെ ആദ്യ ഭാഗത്ത് നവി മുംബൈ ട്രാൻസ്പോർട്ട് ഇത് പുറത്തിറക്കും. ഗവണ്മെന്റ് എഫ് എ എം ഇ ഇന്ത്യ സ്കീമിന്റെ (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ച്ചറിങ്ങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) സഹായത്തോടെ ഇലക്ട്രിക് വാഹനങ്ങൾ പ്രചാരണത്തിന്‌ ശ്രമിച്ചു കൊണ്ടിരുന്ന നിർണായകമായ സമയത്താണ്‌ ഈ പദ്ധതിയുടെ വരവ്. ഇത് ഇലക്ട്രിക് , ഹൈബ്രിഡ് വാഹനങ്ങൾക്ക് നല്ല ഇൻസെന്റീവുകൾ നല്കാൻ സന്നദ്ധരാണ്‌. കമ്പനിയുടെ ബെംഗ്ലളുരു പ്ലാന്റിൽ വോൾവോ ഹൈബ്രിഡ് ബസുകൾ തദ്ദേശീയമായി നിർമ്മിക്കും.

ഹകൻ അഗ്നിവാൾ, പ്രസിഡന്റ് ഓഫ് വോൾവോ ബസ്, ഇങ്ങനെ പറയുകയുണ്ടായി, “ഇലക്ട്രോ മൊബിലിറ്റിയുടെ കാര്യത്തിലും, ഹൈബ്രിഡ് സാങ്കേതികയുടെ കാര്യത്തിലും വോൾവോ വളരെ മുൻപിലാണ്‌, വാഹനങ്ങളുടെ അതിപ്രസാരണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന നഗരങ്ങൾക്ക് ഹൈബ്രിഡ് ബസുകൾ ഒരു പ്രധാനപ്പെട്ട ഉത്തരമാകും. വോൾവോയാണ്‌ ഇന്ത്യയിൽ ആദ്യമായി ഹൈബ്രിഡ് ബസുകൾ നിർമ്മിച്ച് അവതരിപ്പിക്കാൻ പോകുന്നതെന്നതിൽ എനിക്ക് അഭിമാനമുണ്ട്. “

വോൾവോ ബസിന്റെ റീജിയൻ ഇന്റട്രനാഷണൽ സീനിയർ വൈസ്‌ പ്രസിഡന്റ്‌ ആകാശ്‌ പസ്സി ഇങ്ങനെ പറയുകയുണ്ടായി,“ കുറ്റമറ്റ സാങ്കേതികയുടെ സ്വീകാര്യതയെ പിൻതുണയ്ക്കുന്നതിനൊപ്പം ആദ്യ വോൾവോ ഹൈബ്രിഡ്‌ സിറ്റി ബസ്‌ ഇന്ത്യയിൽ പുറത്തിറക്കുന്നതിലൂടെ പബ്ലിക്ക്‌ ട്രാൻസ്പോർട്ട്‌ ജനപ്രിയമാക്കുന്നതിന്‌ സാന്ദർഭികമായ ഒരു പ്രചോദനമാണ്‌ കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടായിരിക്കുന്നത്‌. ഈ സൊല്യുഷൻ സ്വീകരിക്കാൻ കൂടുതൽ നഗരങ്ങളെ പ്രേരിപ്പിക്കുന്നതു വഴിയും വോൾവോ ഹൈബിഡ്‌ സിറ്റി ബസുകളിലൂടെയും പൊതു ഗതാഗത്തിനു ഒരു പുതിയ രൂപ ഘടന നല്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്ഫേസ്‌ലിഫ്റ്റ്
Rs.65.90 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.6.10 - 11.23 ലക്ഷം*
പുതിയ വേരിയന്റ്
Rs.4.70 - 6.45 ലക്ഷം*
പുതിയ വേരിയന്റ്
Rs.6.10 - 8.97 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ