വോക്സ്‌വാഗൺ ടിഗ്വാൻ ആൾസ്പേസിന്റെ റിലീസ് തിയ്യതി പുറത്ത്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 30 Views
- ഒരു അഭിപ്രായം എഴുതുക
ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഇന്ത്യാ-സ്പെക്ക് സ്കോഡ, വിഡബ്ല്യു എന്നീ പ്രീമിയം മോഡലുകൾക്കെന്ന പോലെ ടിഗ്വാൻ ഓൾസ്പേസിനും കരുത്തുപകരുന്നത് 2.0 ലിറ്റർ ടിഎസ്‌ഐ എഞ്ചിനാണ്.
- മാർച്ച് 18 നാണ് വോക്സവാഗൺ ടിഗ്വാൻ ഓൾസ്പേസ് പുറത്തിറങ്ങുന്നത്.
-
ഒരൊറ്റ ഫുള്ളി ലോഡഡ് വേരിയന്റായിരിക്കും ഇതെന്നാണ് സൂചന.
-
സ്റ്റാൻഡാർഡ് ടിഗ്വാനേക്കാൾ നീളത്തിലും വീതിയിലും ഉയരത്തിലും മുന്നിലാണ് പുതിയ ടിഗ്വാൻ.
-
8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്‌മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
-
2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡിഎസ്‌ജിയും എഡബ്യുഡി സിസ്റ്റവുമായി ഇണക്കിച്ചേർത്തിരിക്കുന്നു.
2020 ഓട്ടോ എക്സ്പോയിൽ വോക്സ്‌വാഗൺ സ്റ്റാളിലെ താരമായി മിന്നിയ ആ 7 സീറ്റർ എസ്‌യുവി ഒടുവിൽ ഇന്ത്യൻ വിപണിയിലെത്തുകയാണ്. വോക്സ്‌വാഗൺ ടിഗ്വാൻ ആൾസ്പേസ് ഒരൊറ്റ ഫുള്ളി ലോഡഡ് വേരിയന്റായിട്ടായിരിക്കും ലഭ്യമാകുകയെന്നാണ് സൂചന.
പുറംകാഴ്ചയിൽ സ്കോഡ കോഡിയാക്കിന്റെ ഈ കൂടപ്പിറപ്പ് എല്ലാ വോക്സ്‌വാഗൺ ലക്ഷണങ്ങളും തികഞ്ഞ ഒരു എസ്‌യുവിയാണ്. ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, ഫോഗ് ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയ്ക്ക് എൽഇഡി ഫിറ്റ്മെന്റുകൾ ലഭിച്ചിരിക്കുന്നു. വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ ഇത് സാധാരണ ടിഗ്വാനേക്കാൾ നീളമുള്ളതാണെന്ന് വ്യക്തം. കാരണം 215 മിമി ആണ് പുതിയ ടിഗ്വാന്റെ ഉയരം. ഇത് സാധാരണ ടിഗ്വാനെക്കാൾ 2 മിമി കൂടുതലാണ്. 2,787 മിമി വീൽബേസാകട്ടെ 110 മിമി കൂടുതലാണ്.
(ചിത്രം: ഇന്റർനാഷണൽ-സ്പെക്ക് ടിഗുവാൻ ഓൾസ്പേസ് എൽഎച്ച്ഡി)
ഉൾവശത്ത് വിഡബ്ല്യു ടിഗ്വാൻ ഓൾസ്‌പെയ്‌സിന് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവ ലഭിക്കുന്നു. ഏറ്റവും പ്രധാന ആകർഷണം അധികമായുള്ള മൂന്നാം വരി സീറ്റുകളാണ്. ഇവയ്ക്ക് സ്വന്തമായി എസി വെന്റുകളും ചാർജിംഗ് പോർട്ടുകളും നൽകിയിരിക്കുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും വരി മടക്കിവെക്കുമ്പോൾ 1,775 ലിറ്റർ ലഗേജ് ഇടം ഈ ടിഗ്വാൻ നിങ്ങൾക്ക് സമ്മാനിക്കുന്നു.
190 പിഎസും 320 എൻഎമ്മും നൽകുന്ന ബിഎസ്6 പ്രകാരമുള്ള 2.0 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിനാണ് ഈ ഭാരമെല്ലാം ചുമലിലേറ്റുന്നത്. ഡീസൽ ഓപ്ഷൻ ഉണ്ടാകില്ല എന്നർഥം. പക്ഷേ ട്രാൻസ്മിഷൻ അതേ 7 സ്പീഡ് ഡിഎസ്‌ജി യൂണിറ്റായിരിക്കും. ഒന്നിലധികം ഡ്രൈവ് മോഡുകളുള്ള എഡബ്ല്യുഡി സിസ്റ്റവുമായി ഇത് എഞ്ചിനെ ബന്ധിപ്പിക്കുന്നു.
ഇന്ത്യയിലെ ഈ മുൻനിര വിഡബ്ല്യുവിൽ ഏഴ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവ കൂടാതെ സുരക്ഷാ സവിശേഷതകളുടെ ഒരു നിരയും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ഉണ്ടായിരിക്കും. എസ്‌യുവിയ്‌ക്കൊപ്പം ഫോക്‌സ്‌വാഗൺ നാല് വർഷത്തെ വാറണ്ടിയും റോഡ്സൈഡ് അസസിസ്റ്റൻസും നൽകും.
ഫോർഡ് എൻഡോവർ, സ്കോഡ കോഡിയാക്, ഹോണ്ട സിആർ-വി, ടൊയോട്ട ഫോർച്യൂണർ, വരാനിരിക്കുന്ന എംജി ഗ്ലോസ്റ്റർ എന്നിവയുമായിട്ടാണ് ടിവാൻ കൊമ്പുകോർക്കുക.
കൂടുതൽ വായിക്കാം: ടിഗ്വാൻ ഓട്ടോമാറ്റിക്