Login or Register വേണ്ടി
Login

തങ്ങളുടെ 2.0 ലിറ്റർ എഞ്ചിന്റെ നിർമ്മാണം പ്രാദേശികമാക്കുന്നതിനെപ്പറ്റി ഫോക്‌സ്‌വാഗൺ ചിന്തിക്കുന്നു

published on ഫെബ്രുവരി 01, 2016 03:04 pm by sumit

സ്‌കോഡ ഒക്‌ടാവിയ, ഔഡി എ 3 എന്നിവയടക്കം ഇന്ത്യയിൽ വിറ്റഴിക്കുന്ന എണ്ണമറ്റ കാറുകളിൽ ഉപയോഗിക്കുന്ന 2.0 ലിറ്റർ ഡീസൽ എചിൻ തദ്ധേശീയമായി നിർമ്മിക്കുന്നതിനെപ്പറ്റി ഫോക്‌സ്‌വാഗൺ ചിന്തിക്കുന്നു. കഴിഞ്ഞ വർഷം ഈ ജർമ്മൻ കാർ നിർമ്മാതാക്കളുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ പ്രാദേശീയാമായി നിർമ്മിക്കാൻ തുടങ്ങിയ സമയത്താണ്‌ തീരുമാനം വന്നത്. അവരുടേ പൂണെയിലെ ചക്കൻ പ്ലാന്റിലാണ്‌ ഇപ്പോൾ എഞ്ചിൻ സംയോജിപ്പിക്കുന്നത്. ഈ 2.0 ലിറ്റർ എഞ്ചിൻ ഇന്ത്യയിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്ത ബി എസ് --VI മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്‌.അതിനർദ്ധം പുകനിയന്ത്രണവുമായി ബന്ധപ്പെട്ട് നടപ്പിലായേക്കാവുന്ന നിയമങ്ങളൊഴികെ മറ്റൊന്നിനെയും പേടിക്കേണ്ടതില്ല എന്നാണ്‌. ബി എസ് --V സ്റ്റാൻഡേർദ് നടപ്പിലാക്കുന്നതിന്‌ പകരം 2020 ഓടെ നേരിട്ട് ബി എസ് --VI ലേക്ക് കുതിക്കാനാണ്‌ ഗവണ്മെന്റ് ശ്രമിക്കുന്നത്.

ഈ സെഗ്‌മെന്റിലെ വാഹനങ്ങളുടെ വർദ്ധിച്ചു വരുന്ന വിൽപ്പന ഈ പദ്ധതിക്ക് വേണ്ട വലിയ നിക്ഷേപത്തെ ന്യായീകരിക്കുന്നുണ്ട്. പ്രദേശികമായി നിർമ്മിക്കുവാൻ തുടങ്ങുന്നതോടെ നിർമ്മാണ വേഗതയും സ്‌പെയർ പാർട്ട് സപ്ലേ വേഗതയും കൂടുന്നതിനാൽ പ്രാദേശീയമായി നിർമ്മിക്കുന്നത് വാഹന നിർമ്മാതാക്കൾക്ക് ഗുണകരമായ കാര്യമാണ്‌. ഔഡി എ 4, സ്കോഡ സൂപ്പർബ് തുടങ്ങിയ ഫോക്‌സ്വാഗണിന്റെ വരാനിരിക്കൂന്ന വാഹനങ്ങൾക്ക് ഇ എ 288 എന്ന പേരിൽ അറിയപ്പെടുന്ന ഈ എഞ്ചിൻ ഉപയോഗിക്കും.എം ക്വി ബി പ്ലാറ്റ്ഫോമിൽ അധികവും ഇ എ 288 എഞ്ചിനാണ്‌ ഉപയോഗിക്കുക, അതിനാൽ വരാനിരിക്കുന്ന മോഡലുകളിലും ഇതുപയോഗിക്കുവാനാണ്‌ സാധ്യത.

തങ്ങളുടെ പുതിയ വാഹനമായ അമീയോയുടെ ടീസർ പുറത്തിറക്കികൊണ്ട് ഫോക്‌സ്‌വാഗൺ തരംഗം ശ്രിഷ്ട്ടിക്കുകയാണ്‌. 2016 ഓട്ടോ എക്‌സ്പോയിൽ വാഹനം അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം. വെന്റോയിലും പോളോയിലും ഉപയോഗിക്കുന്ന 1.5 ലിറ്റർ 4 സിലിണ്ടർ എഞ്ചിനുമായായിരിക്കും വാഹനം എത്തുകയെന്നും പ്രതീക്ഷിക്കാം. ഒപ്പം 90 പി എസ്, 105 പി എസ് എന്നീ വേരിയന്റുകളും ഉണ്ടാകും.

s
പ്രസിദ്ധീകരിച്ചത്

sumit

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ