Login or Register വേണ്ടി
Login

ഫോക്‌സ്‌വാഗണിന്റെ അമീയൊ ഇന്ന്‌ അവതരിപ്പിച്ചു; ലോഞ്ച് - 2016 പകുതിയാവുമ്പോഴേക്ക്

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
21 Views

ജർമ്മൻ കാർ നിർമ്മാതാക്കൾ ഫോക്‌സ്‌വാഗൺ ഇന്ത്യയ്ക്ക് വേണ്ടി നിർമ്മിച്ച സബ് കോംപാക്‌ട് സെഡാൻ അവതരിപ്പിച്ചു. പോളോ ഹാച്ച് ബാക്കിനെ അടിസ്താനമാക്കി നിർമ്മിച്ച ഈ സെഡാൻ ഇന്ത്യൻ വിപണിയിലേക്കുള്ള ഫോക്‌സ്‌വാഗണിന്റെ ആദ്യത്തെ സെഡാനാണ്‌. മഹാരാഷ്ട്രയിലെ ചകനിലുള്ള നിർമ്മാണ ശാലയിൽ മുഴുവനായും പ്രാദേശീയമായി നിർമ്മിച്ച വാഹനം 2016 പകുതിയോടെ ലോഞ്ച് ചെയ്യും.

ഫോർഡ് ഫിഗൊ ആസ്‌പയർ, മാരുതി സുസുകി സ്വിഫ്റ്റ് ഡിസയർ, ടാറ്റ സെസ്റ്റ്, ഹ്യൂണ്ടായ് എക്‌സെന്റ്, ഹോണ്ട അമേസ് എന്നിവയുൾപ്പെടുന്ന കോംപാക്‌ട് സെഡാൻ സെഗ്‌മെന്റിലായിരിക്കും ഫോക്‌സ്‌വാഗൺ അമീയൊ മത്സരിക്കുക. നിലവിൽ പോളോ ഹാച്ച്ബാക്കിലുള്ള എഞ്ചിൻ തന്നെ ഈ സബ് 4 മീറ്റർ കാറിലും ഉപയോഗിക്കുകയെന്ന്‌ പ്രതീക്ഷിക്കാം. 110 എൻ എം ടോർക്കിൽ 74 ബി എച്ച് പി പവർ പുറന്തള്ളുന്ന 1.2 ലിറ്റർ 3 സിലിണ്ടർ എം പി ഐ പെട്രോൾ എഞ്ചിനും, 230 എൻ എം ടോർക്കിൽ 88.7 ബി എച്ച് പി പവർ തരുന്ന 4 സിലിണ്ടർ ടി ഡി എസ് ഐ ഡീസൽ എഞ്ചിനുമാണ്‌ നിലവിൽ പോളോ ഹാച്ച്ബക്കിലുള്ളത്. ട്രാൻസ്മിഷന്റെ ചുമതല ഒരു 5 സ്‌പീഡ് മാനുവൽ ഗീയർ ബോക്‌സിനും പിന്നെ ഡി എസ് ജി ഓട്ടോമാറ്റിക് ഗീയർബോക്‌സിനുമാണ്‌.

സുരക്ഷയുടെ കാര്യത്തിൽ അമീയൊ എത്തുന്നത് സ്റ്റാൻഡേർഡ് ഡ്വൽ ഫ്രണ്ട് എയർബാഗുകളും എ ബി എസ്സുമായാണ്‌. റിയർ ക്യാമറ, ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇലക്‌ട്രിക് മിററുകൾ, പിന്നെ സെഗ്‌മെന്റിലാദ്യമായുള്ള ക്രൂയിസ് കൺട്രോളും മഴ സെൻസ് ചെയ്യുന്ന വൈപറുകളുമാണ്‌ വാഹനത്തിന്റെ മറ്റ് സവിശേഷതകൾ. പുതിയ ഫോക്‌സ്‌വാഗൺ പോളോ ജി ടി ഐ, പുത്തൻ ബീറ്റിൽ, ടിഗ്വാൻ, പസ്സറ്റ് ജി ടി ഇ എന്നിവയ്‌ക്കൊപ്പമായിരിക്കും ഫോക്`സ്`വാഗൺ അമീയൊ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശനത്തിനെത്തുക.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.46.89 - 48.69 ലക്ഷം*
പുതിയ വേരിയന്റ്
Rs.10 - 19.52 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.17.49 - 22.24 ലക്ഷം*
പുതിയ വേരിയന്റ്
Rs.92.90 - 97.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ