ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമേക്കേഴ്സായി ടൊയോട്ട നിലനില്ക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ന്യൂ ഡൽഹി : ടൊയോട്ട മോട്ടോർ കോർപ്പറേഷൻ ലോക കാർ വില്പനയിൽ അവസാന മാസവും മുകളിലെത്തി അതുപോലെ തുടർച്ചയായ അഞ്ചാമത്തെ മാസവും വോൾക്സ് വാഗൺ എ ജി വില്പനയിൽ ഉയർന്നു. പുകമറ വിവാദത്തിൽപ്പെട്ട തങ്ങളുടെ ജർമ്മൻ എതിരാളികളെക്കാൾ 2,00,000 യൂണിറ്റുകളുടെ വില്പനയുമായി ഈ വർഷം ഇന്നു വരെ ഈ ജാപ്പനീസ് കാർ നിർമ്മാതാക്കൾ ലോകത്തിന്റെ ടോപ്പ് സെല്ലിങ്ങ് കാർ നിർമ്മാതാവിലേയ്ക്കുള്ള ശരിയായ വഴിയിലാണ്
ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 9.21 മില്യൺ വാഹനങ്ങളുടെ വില്പനയാണ് ടൊയോട്ട റിപ്പോർട്ട് ചെയ്തിരിക്കുന്നത് , ഇതേ പീരിയഡിൽ 9.10 മില്യണിൽ കൂടുതൽ കാറുകൾ വോൾക്സ് വാഗൺ റിട്ടെയിൽ ചെയ്തിട്ടുണ്ട്. യു എസ് ഹെഡ് ക്വാട്ടേഴ്സായിട്ടുള്ള ജനറൽ മോട്ടോഴ്സ് ഈ വർഷം മൂന്നാം സ്ഥാനത്ത് എത്തിച്ചേർന്നു.
കഴിഞ്ഞ വർഷം നവംബറിൽ 2.2 % വീഴ്ച്ചയാണ് കാർ വില്പനയിൽ ജർമ്മൻ കാർ നിർമ്മാതാക്കൾക്കുണ്ടായത് തുടർന്ന് ഒക്ടോബർ വരെ പതനമാണ് കാണാൻ കഴിഞ്ഞത്. എമിഷൻ മാനദണ്ഡങ്ങളിലെ ക്രമക്കേട് യൂറോപ്പിലെ ഏറ്റവും വലിയ ഓട്ടോമേക്കേഴ്സ് സമ്മതിച്ചതിന് ശേഷം ആദ്യ മുഴുവൻ മാസം അവരുടെ ഏകദേശം 11 മില്യൺ ഡീസൽ കാറുകളാണ് ലോകമെമ്പാടും ‘ പരാജയപ്പെട്ട ഉപകരണം ’ എന്ന് അറിയപ്പെട്ടത്.
ഇത് വച്ച് നോക്കുകയാണെങ്കിൽ വോൾക്സ് വാഗൺ ഗ്രൂപ്പ് ഇന്ത്യ 2008 നും 2015 നും ഇടയ്ക്ക് വിറ്റ 1.2 ലിറ്റർ, 1.5 ലിറ്റർ, 1.6 ലിറ്റർ, 2.0 ലിറ്റർ ഇ എ 189 ഡീസൽ എഞ്ചിനോടുകൂടി നിർമ്മിക്കപ്പെട്ട ഏകദേശം 3,23,700 കാറുകളാണ് തിരിച്ചു വിളിച്ചത്. ഈ തിരിച്ചുവിളി വോൾക്സ് വാഗന്റെ 1,98, 500 ബ്രാൻഡ് കാറുകളുടെ മാത്രം യൂണിറ്റുകളെ ബാധിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇ എ 189 ഡീസൽ എഞ്ചിനോടുകൂടിയ 88,700 ഉം 36,500ഉം വാഹനങ്ങളാണ് സ്കോഡയും ഓഡിയും യഥാക്രമം തിരിച്ചുവിളിച്ചിരിക്കുന്നത്. ഇ എ 189 എന്ന് പറയുന്നത് അനുവദിച്ചിരിക്കുന്ന പരിധിയെക്കാൾ കൂടുതൽ 40 തവണ നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്നതാണ്.