• English
    • Login / Register

    ഡിസംബറിലെ വില്പനയിൽ 10 ശതമാനം കുറവ് ടൊയോട്ട പോസ്റ്റ് ചെയ്തു

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    19 Views
    • ഒരു അഭിപ്രായം എഴുതുക

    ദേശീയ തലസ്ഥാന നഗരിയിൽ സുപ്രീംകോർട്ട് 2,000 സിസിയും അതിനു മുകളിലും കപ്പാസിറ്റിയുള്ള ഡീസൽ കാറുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ വില്പനയുടെ വ്യാപ്തിയെ വളരെ മോശമായ രീതിയിൽ ബാധിച്ചുവെന്നാണ്‌ കാണുന്നത്. 2015 അവസാന മാസത്തിൽ 10,883 യൂണിറ്റുകളാണ്‌ കാർ നിർമ്മാതാക്കൾ വിറ്റത് , ഒരു വർഷം മുൻപുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ 11.04 ശതമാനം താഴ്ച്ച.

    കലണ്ടർ വർഷം 2015-ൽ ജാപ്പനീസ് കാർ നിർമ്മാതാക്കളുടെ ഇന്ത്യൻ ശാഖ മൊത്തം 1,39, 815 യൂണിറ്റുകളാണ്‌ കച്ചവടം ചെയ്തിയതത് , വർഷം തോറും 5 ശതമാനം വളർച്ച കൂടി കൂടി വരുന്നതായാണ്‌ കാണിക്കുന്നത്.

    ടൊയോട്ടയുടെ ആഡംബര സിഡാൻ കാംറി വർഷം തോറുമുള്ള വളർച്ചയിൽ 42 ശതമാനം അധികവളർച്ചയാണ്‌ 2015 ൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊത്തം കാംറിയുടെ വില്പനയിൽ 86 ശതമാനവും 2015 ഏപ്രിലിൽ ലോഞ്ച് ചെയ്ത പുതിയ കാംറിയുടെ സംഭാവനയാണ്‌, ഇതിന്റെ അധിക ഭാഗവുമാകട്ടെ ഹൈബ്രിഡ് വേർഷൻ മാത്രമായി കൂട്ടിച്ചേർത്തതാണ്‌.

    ടൊയോട്ട ഏറ്റിയോസ് സീരിയസും 2014 നെ വച്ച് നോക്കുമ്പോൾ 2015 ൽ 12 ശതമാനം അധികവളർച്ച നേടിയിട്ടുണ്ട്.

    വില്പനയെക്കുറിച്ച് പറയവെ സെയിൽസ് ആന്റ് മാർക്കറ്റിങ്ങിന്റെ ഡയറക്ടറും സീനിയർ വി പിയുമായ എൻ രാജ ഇങ്ങനെ പറയുകയുണ്ടായി “ അവസാന വർഷത്തിലെ ഇതേ കാലയളവിലെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 2015 കലണ്ടർ വർഷത്തിലെ 5 ശതമാനം അധിക വളർച്ച ഞങ്ങൾക്ക് ഉണ്ടായതായിട്ടാണ്‌ കാണുന്നത്. ചെന്നൈയിലെ വെള്ളപ്പൊക്കവും, ഡൽഹിയിലെയും എൻ സി ആറിലെയും ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷനിലുണ്ടായ നിരോധനവും പോലെയുള്ള ചില വെല്ലുവിളികൾ ഉണ്ടായിരുന്നില്ലെങ്കിൽ ഇതിലും ഉയർന്ന ഒരു വളർച്ച ഉണ്ടാകുമായിരുന്നു.”

    was this article helpful ?

    Write your അഭിപ്രായം

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience