ടൊയോട്ട ഇന്‍ഡ്യാ രണ്ടാമത് നാഷണല്‍ സെയില്‍സ് സ്‌കില്‍ കോണ്ടസ്റ്റ് സംഘടിപ്പിച്ചു

published on ഒക്ടോബർ 28, 2015 06:30 pm by cardekho

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂര്‍:

Toyota India

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം), സെയില്‍സ് ജീവനക്കാര്‍ക്കായുള്ള നാഷണല്‍ സെയില്‍സ് സ്‌കില്‍ കോണ്ടസ്റ്റിന്റെ രണ്ടാമത്തെ എഡിഷന്‍ സംഘടിപ്പിച്ചു. സെയില്‍സ് ജീവനക്കാരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും, കുറവുകള്‍ നികത്തി മെച്ചപ്പെടുത്തുവാനും വേണ്ടിയുള്ള ഈ കോണ്ടസ്റ്റ്, ഡീലര്‍ഷിപ്, റീജിയണല്‍, നാഷണല്‍ എന്നീ മൂന്ന്‌ ഘട്ടങ്ങളിലായാണ് സംഘടിപ്പിച്ചത്. അറിവ്, പ്രോസസ്സ് ഡിമോസ്‌ട്രേഷന്‍, സോഫ്റ്റ് സ്‌കില്‍സ് തുടങ്ങി നിരവധി കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരാര്‍ത്ഥികളെ വിലയിരുത്തിയത്.

റീജിയണല്‍, നാഷണല്‍ ലെവലുകളിലുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും , പുതിയ കാറുകളുടെയും യൂസ്ഡ് കാറുകളുടെയും സെയില്‍സ് ജീവനക്കാരായി 1680 പേര്‍ ഈ വര്‍ഷത്തെ കോണ്ടസ്റ്റില്‍ പങ്കെടുത്തു. ഡീലര്‍ പ്രിന്‍സിപ്പാള്‍സ്, ഡീലര്‍ സെയില്‍സ് ഹെഡ്‌സ്, ടൊയോട്ട മോട്ടോര്‍ ഏഷ്യാ പെസിഫിക് പ്രതിനിധികള്‍, ടികെഎം ന്റെ സീനിയര്‍ മാനേജുമെന്റ് തുടങ്ങിയവരുടെ സാന്നിധ്യം മേളയെ കൂടുതല്‍ ശ്രദ്ധേയമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൊയോട്ട ഡീലര്‍ സെയില്‍സ് സ്റ്റാഫുകളുടെ പ്രാവീണ്യം തിരിച്ചറിയുവാനും, അവരുടെ അറിവും കഴിവുകളും വിലയിരുത്തുവാനായി ഒരു അളവുകോല്‍ തയ്യാറാക്കുവാനും ഈ കോണ്ടസ്റ്റിലൂടെ കഴിയും. ഫ്രഷ് കാര്‍, യൂസ്ഡ് കാര്‍ കാറ്റഗറികളില്‍ നിന്നായി 3 പേരെ വീതം തിരഞ്ഞെടുത്ത്, മൊത്തം 6 വിജയികള്‍ക്ക് ഗിഫ്റ്റ് ചെക്ക്, മെഡല്‍, ട്രോഫി എന്നിവ സമ്മാനിച്ചു. ഇരു കാറ്റഗറിയിലും ചാമ്പ്യനാവുവര്‍ക്ക് ജപ്പാനിലെ നഗോയയില്‍ നടക്കു നാഷണല്‍ ചാമ്പ്യന്‍സ് അസംബ്ളിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.

Toyota India

കോണ്ടസ്റ്റില്‍ പങ്കെടുത്ത എല്ലാ സെയില്‍സ് ജീവനക്കാരും, അവരുടെ ആത്മാര്‍ത്ഥതയ്ക്കും ഊര്‍ജ്ജസ്വലതയ്ക്കും പ്രശംസ അര്‍ഹിക്കുവരാണെ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടറുമായ എന്‍. രാജാ പറയുകയുണ്ടായി. കോണ്ടസ്റ്റില്‍, എല്ലാവരും അവരുടെ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്നത് അതിയായ സന്തോഷം ജനിപ്പിക്കുതാണെും രാജ അഭിപ്രായപ്പെട്ടു. കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനാണ് ടൊയോട്ട പിന്തുടരു അടിസ്ഥാന തത്വം എന്നിരിക്കെ, ജീവനക്കാരുടെ കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടതും അവരെ ഉത്സുകരാക്കേണ്ടതും അവശ്യമാണെുന്നും, അതിനായി ഓരോരുത്തരുടെയും കഴിവുകള്‍ കണ്ടെത്തി അവരെ വേള്‍ഡ് ക്ലാസ് സ്‌കില്‍ ചാമ്പ്യന്‍മാരാക്കാന്‍ വേണ്ട കൃത്യമായ ജോബ് ട്രെയ്‌നിങ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ നല്‍കുന്നുണ്ടെുന്നും രാജ പറയുകയുണ്ടായി. ഇന്‍ ഹൗസ് ഗുരുകുലും മറ്റ് സമഗ്ര ട്രെയിനിങ് പ്രോഗ്രാമുകളും കൂടാതെ ടൊയോട്ട ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ട്‌ (ടിടിടിഐ), ടൊയോട്ട ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം (ടിടിഇപി) തുടങ്ങി, മികച്ച കരിയറിന് ശേഷിയുള്ള ജീവനക്കാരെ വാര്‍ത്തെടുക്കാന്‍ വിവിധ പദ്ധതികള്‍ക്ക് തങ്ങള്‍ പ്രാരംഭം കുറിച്ചിട്ടുണ്ടെ് അദേഹം വെളിപ്പെടുത്തി. മികച്ച കസ്റ്റമര്‍ എക്‌സ്പീരിയന്‍സിനായി ഇന്‍ഡ്യയിലുടനീളമുള്ള തങ്ങളുടെ ഡീലര്‍ഷിപ്പുകാര്‍ എന്താണ് ചെയ്യുതെന്ന്‌ മനസിലാക്കാനും, സെയില്‍സും ആഫ്റ്റര്‍ സെയില്‍സ് സര്‍വ്വീസും മെച്ചപ്പെടുത്താന്‍ വേണ്ട പരിശീലനത്തിന് ഭാവിയില്‍ എന്താണ് ചെയ്യേണ്ടതെന്ന്‌ പഠിക്കുവാനും സ്‌കില്‍ കോണ്ടസ്റ്റ് തങ്ങളെ സഹായിക്കുമെ് അദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience