കൂടുതൽ ശക്തിയേറിയ എഞ്ചിനുമായി ടാറ്റ സഫാരി സ്റ്റോം ലോഞ്ച് ചെയ്യാനൊരുങ്ങുന്നു
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ടാറ്റ തങ്ങളുടേ മുൻ നിര വാഹനമായ സഫാരി സ്റ്റോം എസ് യു വിയുടെ കൂടുതൽ കരുത്തുള്ള വേരിയന്റ് അവതരിപ്പിക്കുവാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ജൂണിലെപ്പോഴൊ ആണ് വാഹനത്തിന് പുതിയ നവീകരണങ്ങൾ വരുത്തിയത്. വി എ ആർ ഐ സി ഒ ആർ ഉൾക്കൊള്ളുന്ന പ്രോട്ടോടൈപ്പുകൾ ഇന്ത്യൻ നിരത്തിലെ റോഡ് ടെസ്റ്റിനിടയിൽ ചോർന്നിരുന്നു. പുതിയ 6 സീഡ് മാനുവൽ ഗീയർ ബോക്‌സുമായി സംയോജിപ്പിച്ച 2.2 ലിറ്റർ വി എ ആർ ഐ സി ഒ ആർ ഡീസൽ എഞ്ചിനായിരിക്കും സഫാരി സ്റ്റോമിലുണ്ടാകുക. ഈ നവീകരിച്ച പവർപ്ലാന്റിന് ഇപ്പോഴത്തെ യൂണിറ്റിനേക്കാൾ 80 എൻ എം കൂടുതൽ ടോർക്കും 7 ബി എച്ച് പി കൂടുതൽ പവറും തരാൻ ശേഷിയുള്ളതാണീ നവീകരിച്ച എഞ്ചിൻ. നിലവിലെ സഫാരി സ്റ്റോമിൽ 400 ആർ പി എമ്മിൽ 150 പി എസ്സാണ് എഞ്ചിൻ ഉൽപ്പാദിപ്പിക്കുന്നത്.
പുതിയ പരിഷ്കാരങ്ങൾ വാഹനത്തിന്റെ ഭാരം 15 കിലോയോളം വർദ്ധിപ്പിക്കുന്നതോടൊപ്പം പവർ 154.8 ബി എച്ച് പിയും ടോർക്ക് 400 എൻ എമ്മും ആക്കി കൂട്ടുന്നു. ടോർക്ക് കൂടുന്നതോടെ വേഗത്തിലുള്ള യാത്രയിൽ ഡ്രവറിന്റെ ആയാസവും കുറയും, പുത്തൻ ഗീയർബോക്‌സ് വാഹനത്തിന്റെ നഗരത്തിലുള്ള സഞ്ചാരത്തിനെയും സഹായിക്കുന്നു.
വാഹനം ഈ എഞ്ചിൻ കമ്പനിയുടെ പുതിയ ക്രോസ്സോവർ ടാറ്റ ഹെക്ക്‌സയുമായും പങ്കിടുന്നതായിരിക്കും. വശങ്ങളിലുള്ള വി എ ആർ ഇ സി ഒ ആർ 400 ബാഡ്‌ജിങ്ങ് അല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും വാഹനത്തിനുണ്ടാവില്ലെന്നാണ് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത്. 4*4, 4*2 കോൺഫിഗറേഷനിൽ ലഭ്യമാകുന്ന വി എ ആർ ഇ സി ഒ ആർ 400 എഞ്ചിൻ ടോപ്പ് എൻഡ് വി എക്‌സ് വേരിയന്റുകളിൽ മാത്രമേ കാണാൻ കഴിയു. കൃത്യമായ തീയതി ലഭ്യമല്ലെങ്കിലും പുതിയ സഫാരി സ്റ്റോം അടുത്ത മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.