റ്റാറ്റാ ഹെക്സായുടെ ഉൾഭാഗം ചോർന്നു (വിശദമായ ചിത്രങ്ങൾ ഉള്ളിൽ)
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 15 Views
- ഒരു അഭിപ്രായം എഴുതുക
ഏകദേശം നിർമ്മാണം പൂർത്തിയായ റ്റാറ്റാ ഹെക്സായുടെ പ്രോട്ടോടൈപ്പ് മഹാരാഷ്ട്രാ കൊഹലാപൂറിന് സമീപം ചോർന്നു. ടീം ബി എച്ച് പിയിലെ ഒരു അംഗമാണ് ഇതിന്റെ റോഡ് ടെസ്റ്റിന്റെ സമയത്ത് കാറിന്റെ ചിത്രം പകർത്തിയത്. ഈ ചിത്രങ്ങളിൽ ക്രോസോവറിന്റെ ഉൾഭാഗത്തിന്റെ വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
കാറിന്റെ ഉള്ളിലെ ക്യാബിൻ ട്രിമ്മിന്റെ ഏറിയഭാഗവും, ഡാഷ് ബോർഡും ആര്യ എം പി വി യിൽ നിന്ന് പകർത്തി എടുത്തിരിക്കുകയാണ്. എങ്കിലും നിയന്ത്രണവും, ഉപകരണങ്ങളും ഇന്ത്യൻ വാഹനനിർമ്മാതാക്കൾ റിഫ്രഷ് ചെയ്തിട്ടുണ്ട്. ഉൾഭാഗം റിവാംമ്പിന്റെ ഹൈലൈറ്റുകൾ സ്ഥാനം മാറ്റിയിരിക്കുന്ന സെന്ററൽ എ സി വെന്റുകൾ, റിഫ്രഷ് ചെയ്തിരിക്കുന്ന ഉൾഭാഗത്തെ ഡോർ പാനൽസ്, പുനർ രൂപകല്പ്പന ചെയ്തിരിക്കുന്ന സ്റ്റീറിങ്ങ് വീലുകൽ, പുതിയ ഡിസൈനിലുള്ള സീറ്റ് അപ്ഹോളിസ്റ്ററി ഫീച്ചേഴ്സ് എന്നിവയാണ്.
എക്യുപ്മെന്റ്സിന്റെ കാര്യം പറയുകയാണെങ്കിൽ ഹെക്സാ പ്രോട്ടോ ടൈപ്പിന്റെ ക്യാബിന്റെ ഫോട്ടോകളിൽ നിന്ന് ഒരാൾക്ക് ടെറൈൻ മാനേജ്മെന്റ് സിസ്റ്റം കൺട്രോൾ തിരിച്ചറിയാം. അതുപോലെ ഓട്ടോമാറ്റിക്ക്, ഡൈനാമിക് കംഫോർട്ട് സസ്പെൻഷൻ സെറ്റിങ്ങ് ഓപ്ഷനുകളുള്ള വ്യത്യസ്ത സസ്പെൻഷൻ സെറ്റിങ്ങ്സ് തമ്മിൽ ടോഗിൾ ചെയ്യാനും സാധിക്കും.
റ്റാറ്റാ സഫാരി സ്റ്റോമിൽ ഈയിടെ അവതരിപ്പിച്ച റ്റാറ്റായുടെ വാരിക്കോർ 400 2.2 ലിറ്റർ ഡീസൽ മിൽ ഈ ക്രോസോവറിലും ഇൻകോർപറേറ്റ് ചെയ്തിട്ടുണ്ട്. 400 എൻ എം പരാമാവധി ടോർക്കും 156 പി എസ് പവറും നല്കാൻ കഴിയുന്ന പവർപ്ലാന്റ്, 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എഞ്ചിനുമായി കൂട്ടിച്ചേർത്തിട്ടുണ്ട്.
അടുത്ത മാസം നോയിഡയിൽ സംഘടിപ്പിക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ റ്റാറ്റാ ഹെക്സാ അതിന്റെ പ്രഥാമ അരങ്ങേറ്റം നടത്തും.