എച്ച്ബിഎക്സ് ഇവി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ
ഫെബ്രുവരി 10, 2020 11:48 am raunak ടാടാ punch ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
നെക്‌സൺ ഇവി നയിക്കുന്ന ടാറ്റയുടെ ഇവി ശ്രേണിയിൽ ആൽട്രോസ് ഇവിക്കും താഴെയായിരിക്കും എച്ച്ബിഎക്സ് ഇവിയുടെ സ്ഥാനം.
-
എച്ച്ബിഎക്‌സിന്റെ ആൽഫ-എആർസി (എജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ചർ) തയ്യാറാക്കിയിരിക്കുന്നത് ഐസിഇ (പെട്രോൾ, ഡീസൽ), ഇവി പവർട്രെയിനുകൾ എന്നിവയ്ക്ക് ചേരുംവിധമാണ്.
-
ആൽഫ-എആർസി അടിസ്ഥാനമാക്കിയുള്ള ഇവികൾക്ക് 300 കിമീയോളം ദൂരപരിധി നൽകാനാവും.
-
ആൽട്രോസ്, ആൽട്രോസ് ഇവി എന്നിവയ്‌ക്ക് ശേഷം ആൽഫ-എആർസിയിൽ നിർമ്മിച്ച രണ്ടാമത്തെ മോഡലാണ് എച്ച്ബിഎക്സ് കൺസപ്റ്റ്.
-
എച്ച്ബിഎക്സ് പെട്രോൾ 2020 പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
-
എച്ച്ബിഎക്സ് ഇവി 2021 ഓടെ വിപണിയിലെത്തുമെന്നും കരുതപ്പെടുന്നു.
ഓട്ടോ എക്‌സ്‌പോ 2020 യിലെ മിന്നുംതാരം ആരെന്നു ചോദിച്ചാൽ ടാറ്റ മോട്ടോഴ്‌സ് എന്നാകും ചിലരെങ്കിലും പറയുക. എക്സ്പോയിൽ 4 പുതിയ മോഡലുകൾ അവതരിപ്പിച്ച കമ്പനി ഇവികൾ, ബിഎസ് 6 മോഡലുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണിയുമായാണ് വാഹനപ്രേമികളുടെ മനംകവർന്നത്. “80 -85 ശതമാനം പ്രൊഡക്ഷൻ സ്‌പെക്ക്” എന്ന വിശേഷണവുമായെത്തിയ എച്ച്ബിഎക്‌സ് മൈക്രോ എസ്‌യുവി കൺസപ്റ്റ് എക്‌സ്‌പോയിൽ തരംഗമായി മാറുകയും ചെയ്തു. 2020 പകുതിയോടെ എച്ച്ബിഎക്‌സ് വിപണിയിലെത്തുമെന്നാണ് സൂചന.
എച്ച്ബിഎക്‌സിന്റെ പ്രൊഡക്ഷൻ സ്പെക്ക് മോഡൽ പരമ്പരാഗത പവർട്രെയിനുകൾ, മിക്കവാറും പെട്രോൾ മാത്രം, നൽകുമ്പോൾ കൂട്ടത്തിൽ ഒരു സമ്പൂർണ ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷൻ കൂടി നൽകാനാണ് ടാറ്റയുടെ ശ്രമം. പുതിയ ആൽഫ-എആർസി പ്ലാറ്റ്ഫോമിൽ നിർമ്മിച്ച പുതിയ ആൾട്രോസ് ഇവി ഉൾപ്പെടെ എല്ലാ ഇലക്ട്രിക് മോഡലുകളിലും ടാറ്റ മൾട്ടി-പവർട്രെയിൻ ഓപ്ഷനുകൾ നൽകുന്നതിന്നാൽ ഇതിൽ ഒട്ടും അതിശയിക്കാനില്ല
ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ “എച്ച്ബിഎക്‌സിന് ഇവി, ഗ്യാസോലിൻ (പെട്രോൾ) പതിപ്പുകൾ ഉണ്ടാകാനുള്ള എന്നാ സാധ്യതയുമുണ്ട്” എന്നായിരുന്നു ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് ഹെഡ് വിവേക് ശ്രീവാസ്തവയുടെ വാക്കുകൾ.
ഒരു സെഡാൻ, രണ്ട് ഹാച്ച്ബാക്കുകൾ, ഒരു എസ്‌യുവി എന്നിങ്ങനെ 4 പുതിയ ഇവികൾ അണിയറയിൽ ഒരുങ്ങുന്നതായി നെക്‌സൺ ഇവി അവതരിപ്പിക്കുന്ന ചടങ്ങിനിടെ ടാറ്റ മോട്ടോഴ്സ് കാർദേഘോയോട് സ്ഥിരീകരിച്ചിരുന്നു. രണ്ട് ഹാച്ച്ബാക്കുകളിൽ ഒന്ന് (കോംപാക്റ്റ് മോഡലുകൾ) എച്ച്ബിഎക്സ് ഇവിയായിരിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്. ആൽട്രോസ് ഇവിക്ക് താഴെയായിരിക്കും ഈ മോഡലിന്റെ സ്ഥാനം. നിലവിൽ പുതിയ നെക്‌സൺ ഇവിക്ക് തൊട്ടുതാഴെയുള്ള മോഡലാണ് ആൽട്രോസ് ഇവി.
ഒരേ ഇലട്രിക് പവർട്രെയിനാണ് ആൽട്രോസ് ഇവിയ്ക്കും നെക്സൺ ഇവിയ്ക്കും ടാറ്റ നൽകിയിരിക്കുന്നതെന്നാണ് സൂചന. 30.2 കിലോവാട്ട്സുള്ള ഒരു ബാറ്ററി പായ്ക്കാണിത്. 250 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധി ആൽട്രോസ് ഇവിക്ക് ടാറ്റ ഉറപ്പുനൽകുന്നു. ഇലക്ട്രിക് എച്ച്ബിഎക്സിലേക്ക് വരുമ്പോൾ 250 കിലോമീറ്റർ ദൂരപരിധിയുള്ള 20 മുതൽ 25 കിലോവാട്ട് വരെയുള്ള ബാറ്ററി പായ്ക്ക് പ്രതീക്ഷിക്കാം. അടുത്തിടെ മഹീന്ദ്ര അവതരിപ്പിച്ച ഇ-കെയുവി 100 ന്റെ പരിധിയേക്കാൾ 100 കിലോമീറ്ററോളം കൂടുതലാണിത്.
നെക്സൺ ഇവിയുടെ ആരംഭവില 14 ലക്ഷമാണെന്നിരിക്കെ തരതമ്യേനെ ചെറുതായ എച്ച്‌ബിഎക്സ് ഇവി ടാറ്റയുടെ പത്തു ലക്ഷത്തിൽ താഴെ വിലവരുന്ന ആദ്യ ഇലക്ട്രിക് മോഡലാകാനാണ് സാധ്യത. ആൽട്രോസ് ഇവിയുടെ വിലയാകട്ടെ എകദേശം 12 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്.