Tata Curvv ഒരിക്കൽ കൂടി ടെസ്റ്റിംഗിനിടെ കണ്ടെത്തി!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
ടാറ്റ കർവ്വ് കോൺസപ്റ്റിൽ കാണിച്ചിരിക്കുന്ന അതേ ആംഗുലാർ LED ടെയിൽലൈറ്റുകളും ചങ്കി ടെയിൽഗേറ്റ് ഡിസൈനും ഇതിന് ലഭിക്കുന്നു.
-
ടാറ്റ കർവ് EV 2024-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
-
ഇതിന്റെ ഇലക്ട്രിക് പതിപ്പായ കർവ് EV, 500 കിലോമീറ്റർ വരെ റേഞ്ച് ക്ലെയിം ചെയ്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
-
2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറിയ പുതിയ 1.2 ലിറ്റർ T-GDi (ടർബോ) പെട്രോൾ എഞ്ചിനാണ് ടാറ്റ കർവ്-യുടെ ICE പതിപ്പ് ഉപയോഗിക്കുന്നത്.
-
12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ഇല്യൂമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ സ്റ്റിയറിംഗ് വീൽ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.
-
യാത്രക്കാരുടെ സുരക്ഷ പരിഗണിക്കുമ്പോൾ 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ നിരീക്ഷിക്കാവുന്നതാണ്.
ടാറ്റ കർവ് EV 2024-ൽ ലോഞ്ച് ചെയ്യും, അതിന് മുന്നോടിയായി, അതിന്റെ മറ്റൊരു ടെസ്റ്റ് മ്യൂൾ സ്പൈ ഷോട്ടുകളിൽ കണ്ടെത്തി. ഏറ്റവും പുതിയ സ്‌പൈ ഷോട്ടുകൾ അതിന്റെ പിൻഭാഗം എങ്ങനെയായിരിക്കുമെന്ന് കൂടുതൽ വ്യക്തമാക്കുന്നു.
കണ്‍സെപ്റ്റിന് സമാനമായത്
ടാറ്റ കർവ്വ്-ന്‍റെ പിൻഭാഗത്തെ രൂപകൽപ്പന 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കോൺസെപ്റ്റ് പതിപ്പിന് തികച്ചും സമാനമായതാണ് എന്നാണ് തോന്നുന്നത്.ആവരണങ്ങള്‍ക്ക് താഴെ ആംഗുലാര്‍ LED ടെയിൽലൈറ്റുകൾ കാണാം, കൂടാതെ അതിന്റെ കൂപ്പെ റൂഫ്‌ലൈനും ഉയരമുള്ള ടെയിൽഗേറ്റും മുകളിലുള്ള ചിത്രത്തിൽ വ്യക്തമാണ്. ഈ ചിത്രങ്ങളിൽ ദൃശ്യമല്ലെങ്കിലും, ടാറ്റ കർവ്വ്-ന്‍റെ മുൻ സ്പൈ ഷോട്ടുകളില്‍ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ സ്പൈ ഷോട്ടുകളെ അടിസ്ഥാനമാക്കി മുൻഭാഗം, ടാറ്റ നെക്‌സോൺ, ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പുകളിൽ കാണുന്നതുപോലെ കർവ്വ്-നും സ്പ്ലിറ്റായി, ലംബമായി അടുക്കിയ ഹെഡ്‌ലൈറ്റ് സജ്ജീകരണം ഉണ്ടായിരിക്കും. പ്രൊഫൈലിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് എയറോഡൈനാമിക് സ്റ്റൈൽ അലോയ് വീലുകളും ലഭിക്കും.
ഉൾഭാഗം എങ്ങനെ കാണപ്പെടും?
പ്രൊഡക്ഷൻ-സ്പെക്ക് ടാറ്റ കർവ്വിന്റെ ഇന്റീരിയർ എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല, എന്നാൽ ടാറ്റ നെക്‌സോൺ, ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നിവയുടെ സമീപകാല അപ്‌ഡേറ്റുകളെ അടിസ്ഥാനമാക്കി, ഇല്യൂമിനേറ്റഡ് ടാറ്റ ലോഗോയോട് കൂടിയ പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സുരക്ഷയുടെ കാര്യം പരിഗണിക്കുമ്പോൾ, ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോണമസ്-എമർജൻസി ബ്രേക്കിംഗ് (AEB), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ പോലെയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ഉള്ള കർവ്വ്-ഉം ടാറ്റ വാഗ്ദാനം ചെയ്തേക്കാം.
പവർട്രെയിനുകൾ
കർവ്വ് EV-ക്ക് 500 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു; എന്നാൽ ബാറ്ററി പാക്കിന്റെയും ഇലക്ട്രിക് മോട്ടോറിന്റെയും സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മറുവശത്ത്, ടാറ്റ കർവ്വ്-ന്റെ ICE പതിപ്പിന് 125 PS, 225 Nm എന്നിവ നൽകുന്ന പുതിയ 1.2-ലിറ്റർ T-GDi (ടർബോ) പെട്രോൾ എഞ്ചിന്റെ കരുത്ത് ലഭിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ഇതിന് 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷന്റെ (DCT) ഓപ്ഷൻ ലഭിക്കുമെന്ന് ഊഹിക്കാം.
ഇതും പരിശോധിക്കൂ: കഴിഞ്ഞ മാസത്തിൽ 14 കോടി രൂപ വിലമതിക്കുന്ന കാറുകൾ വാങ്ങിയ 5 സെലിബ്രിറ്റികൾ
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
ടാറ്റ കർവ്വ് EV 20 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതേസമയം SUV-കൂപ്പിന്റെ ICE പതിപ്പിന് 10.5 ലക്ഷം രൂപയായിരിക്കും വില (എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്). MG ZS EV, ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്നിവയ്‌ക്കെതിരെ കർവ്വ് EV മത്സരിക്കും, അതിന്റെ ICE പതിപ്പ് മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, MG ആസ്റ്റർ, ഹോണ്ട എലിവേറ്റ്, സിട്രോൺ C3 എയർക്രോസ് എന്നിവയോട് കിടപിടിക്കുന്നതാണ്.
0 out of 0 found this helpful