ഓഗസ്റ്റ് 7-ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി Tata Curvv EVയുടെ ഇന്റീരിയർ കാണാം!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 31 Views
- ഒരു അഭിപ്രായം എഴുതുക
വരാനിരിക്കുന്ന SUV-കൂപ്പിന് നെക്‌സോൺ EV, ഹാരിയർ, സഫാരി എന്നിവയ്ക്ക് സമാനമായ ഡ്യുവൽ-ഡിജിറ്റൽ ഡിസ്‌പ്ലേ സെറ്റപ്പ് ഉൾപ്പെടെ നിരവധി ഘടകങ്ങൾ ലഭിക്കുമെന്ന് ഇന്റീരിയറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
-
ടാറ്റ കർവ്വ് EV-യുടെ ടീസർ ചിത്രങ്ങളിൽ പനോരമിക് സൺറൂഫ്, ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ നിരീക്ഷിക്കാവുന്നതാണ്.
-
ഇതിനു പുറമെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റവും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ലഭിക്കുന്നു.
-
കർവ്വ് EV, 500 കിലോമീറ്റർ വരെ ക്ലെയിം ചെയ്യപ്പെടുന്ന റേഞ്ച് ഉള്ള രണ്ട് ബാറ്ററി പാക്ക് ഓപ്‌ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
-
വില 20 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ചേക്കാം (എക്സ്-ഷോറൂം).
ടാറ്റ മോട്ടോഴ്‌സ് 2024 ഓഗസ്റ്റ് 7-ന് ടാറ്റ കർവ്വ് EV അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എക്സ്റ്റീരിയർ വെളിപ്പെടുത്തിയതിനു ശേഷം, ഇന്ത്യൻ വാഹന നിർമ്മാതാവ് ഇപ്പോൾ അതിൻ്റെ ഇന്റീരിയറിന്റെയും കൂടുതൽ വിശദാംശങ്ങളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രങ്ങളിലൂടെ ക്യാബിൻ തീം മാത്രമല്ല, കർവ്വ്-ൽ ഉള്ള ചില പ്രീമിയം ഫീച്ചറുകളും കാണാവുന്നതാണ്. വരാനിരിക്കുന്ന ഈ SUV-കൂപ്പിൻ്റെ ടീസർ ചിത്രങ്ങളിൽ നിന്ന് ഞങ്ങൾ ശേഖരിച്ച കൂടുതൽ വിശദാംശങ്ങൾ ഇതാ:
എന്താണ് പങ്കു വച്ചത്?
നെക്‌സോൺ EV-യുടെ ഡാഷ്‌ബോർഡുമായി ചെറിയ സമാനതയുള്ള ഇന്റീരിയറിൻ്റെ ആദ്യ കാഴ്ച്ച ഞങ്ങൾക്ക് കുറച്ച് മുമ്പ് ലഭിച്ചിരുന്നുവെങ്കിലും, ഏറ്റവും പുതിയ ചിത്രങ്ങൾ അതിൻ്റെ ക്യാബിൻ്റെ വ്യക്തമായ ചിത്രമാണ് നൽകുന്നത്. ഇതിൽ ശ്രദ്ധേയമായ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത പനോരമിക് സൺറൂഫാണ്, തുടർന്ന് നിങ്ങളുടെ കണ്ണുകൾ ഡ്യുവൽ-ഡിജിറ്റൽ ഡിസ്പ്ലേകളിലേക്കും ആകർഷിക്കപ്പെട്ടേക്കാം. ഡ്യുവൽ സ്‌ക്രീനുകൾക്കായുള്ള സംയോജിത സജ്ജീകരണമായാണ് ഈ ഡാഷ്‌ബോർഡ് അവതരിപ്പിക്കുന്നത്, ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റിനായി 12.3 ഇഞ്ച് ഡിസ്‌പ്ലേയും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ആയിരിക്കും ഇതിൽ ഉൾപ്പെടുത്തിയേക്കാവുന്നവ.
നിരീക്ഷിക്കപ്പെട്ട മറ്റ് വിശദാംശങ്ങളിൽ ഡ്യുവൽ-ടോൺ കാബിൻ തീം, AC വെൻ്റുകൾ, സെൻ്റർ കൺസോൾ, ഗിയർ ഷിഫ്റ്റർ, ടച്ച് അധിഷ്ഠിത ഓട്ടോമാറ്റിക് AC നിയന്ത്രണങ്ങൾ, ഫ്രണ്ട് ആംറെസ്റ്റ്, ഡ്രൈവ് മോഡ് സെലക്ടർ എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം നെക്‌സോൺ EV-യ്ക്ക് സമാനമായവയാണെന്ന് കാണാം. മുൻവശത്തെ വെൻ്റിലേറ്റഡ് സീറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഹാരിയർ-സഫാരി ജോഡിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉൾപ്പെടുത്തിയ 4-സ്പോക്ക് സ്റ്റിയറിംഗ് വീലും, ആധുനിക ടാറ്റ മോഡലുകളിൽ കാണുന്നതുപോലെ ബ്രാൻഡിൻ്റെ പ്രകാശിത ലോഗോയും ചിത്രങ്ങളിലൂടെ വെളിപ്പെടുത്തി.
പ്രതീക്ഷിക്കുന്ന സവിശേഷതകളും സുരക്ഷയും
പ്രീമിയം സൗണ്ട് സിസ്റ്റം, പവേർഡ് ടെയിൽഗേറ്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ. ആറ് എയർബാഗുകൾ, ബ്ലൈൻഡ് വ്യൂ മോണിറ്ററിംഗ് ഉള്ള 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവയാണ് ടാറ്റ കർവ്വിൽ പ്രതീക്ഷിക്കുന്ന സുരക്ഷാ സവിശേഷതകൾ.
ഇതും പരിശോധിക്കൂ: ടാറ്റ കർവ്വ് vs ടാറ്റ കർവ്വ് EV: എക്സ്റ്റീരിയർ ഡിസൈൻ താരതമ്യം
പ്രതീക്ഷിക്കുന്ന പവർട്രെയിൻ
ഈ മോഡലിന്റെ കർവ്വ് EV-യുടെ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോർ സ്‌പെസിഫിക്കേഷനുകളും ടാറ്റ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇതിന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അത് ഏകദേശം 500 കിലോമീറ്റർ റേഞ്ച് നൽകുന്നു. ടാറ്റ കർവ്വ് EV യിൽ V2L (വെഹിക്കിൾ-ടു-ലോഡ്), V2V (വെഹിക്കിൾ ടു വെഹിക്കിൾ) എന്നീ പ്രവർത്തനങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
വിലയും എതിരാളികളും
ടാറ്റ കർവ്വ് EV യുടെ വില 20 ലക്ഷം രൂപയിൽ നിന്നും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം). MG ZS EV, വരാനിരിക്കുന്ന ഹ്യൂണ്ടായ് ക്രെറ്റ EV, മാരുതി eVX എന്നിവയോട് ഇത് നേരിട്ട് കിടപിടിക്കുന്നതാണ്.
ഏറ്റവും പുതിയ എല്ലാ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കുമായി കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ
0 out of 0 found this helpful